Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനാട്ടുകാരുടെ...

നാട്ടുകാരുടെ പരാതിയത്തെുടര്‍ന്ന് റേഷന്‍ കടകളില്‍ പരിശോധന

text_fields
bookmark_border
ആലുവ: നാട്ടുകാരുടെ പരാതിയത്തെുടര്‍ന്ന് റേഷന്‍ കടകളില്‍ സിവില്‍ സപൈ്ളസ് അധികൃതര്‍ പരിശോധന നടത്തി. ചുണങ്ങംവേലിയിലെ രണ്ട് കടകളിലാണ് വ്യാഴാഴ്ച വൈകുന്നേരം പരിശോധന നടന്നത്. പരിശോധനക്കത്തെിയ സമയത്ത് അടഞ്ഞുകിടന്ന ഒരു കടയുടെ പൂട്ട് തകര്‍ത്താണ് ഉദ്യോഗസ്ഥര്‍ അകത്തുകയറിയത്. പൊലീസ് അകമ്പടിയോടെ വൈകുന്നേരം നാലിന് തുടങ്ങിയ പരിശോധന രാത്രിയും തുടരുകയാണ്. ഈ കടകള്‍ക്കെതിരെ നാളുകളായി പരാതിയുണ്ട്. കടകള്‍ കൃത്യമായി തുറക്കാറില്ല. ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ കൃത്യമായി നല്‍കാറില്ല. അനുവധിച്ച അളവിന്‍െറ പകുതിയാണ് പലപ്പോഴും നല്‍കാറുള്ളത്. നാട്ടുകാരുടെ പരാതി വ്യാപകമായതോടെയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
Show Full Article
TAGS:
Next Story