Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎല്‍.ഇ.ഡി വിവാദം:...

എല്‍.ഇ.ഡി വിവാദം: യു.ഡി.എഫ് ആരോപണം അടിസ്ഥാനരഹിതം

text_fields
bookmark_border
ആലപ്പുഴ: തെരുവുവിളക്കുകള്‍ കത്താത്തത് സംബന്ധിച്ച് യു.ഡി.എഫ് ഉയര്‍ത്തുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ, വൈസ് ചെയര്‍മാന്‍ ബി. അന്‍സാരി, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ. ബാബു എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിന് മാതൃകയായി തെരുവുവിളക്കുകള്‍ എല്‍.ഇ.ഡി ആക്കാന്‍ നടപടി സ്വീകരിച്ചത് ആലപ്പുഴ നഗരസഭയാണ്. നഗരസഭയും വൈദ്യുതി ബോര്‍ഡും ചേര്‍ന്ന് നടപ്പാക്കാനാണ് തീരുമാനം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വിസസ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ നടത്തിപ്പുചുമതല ഏല്‍പിക്കാന്‍ കെ.എസ്.ഇ.ബി നിര്‍ദേശിച്ചു. നഗരസഭ അത് അംഗീകരിച്ചു. മൂന്ന് ഘട്ടങ്ങളിലായി 3.75 കോടി രൂപ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി വൈദ്യുതി ബോര്‍ഡിന് അടച്ചു. ഒരു രൂപപോലും പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭ ചെലവാക്കുന്നില്ല. എന്നാല്‍, രാഷ്ട്രീയ പ്രേരിതമായി പ്രതിപക്ഷം അഴിമതി ഉന്നയിക്കുന്നു. കഴിഞ്ഞ ജൂലൈ 27നാണ് നഗരസഭ വൈദ്യുതി ബോര്‍ഡുമായി കരാര്‍ ഒപ്പിട്ടത്. 12 ആഴ്ചക്കകം എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കുമെന്നായിരുന്നു കരാര്‍. അതുപ്രകാരം ആഗസ്റ്റ് 30ന് ഉദ്ഘാടനം നടത്തി. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റതാണ്. എന്നാല്‍, അദ്ദേഹത്തെ ഡി.സി.സി പ്രസിഡന്‍റും എം.പിയും ചേര്‍ന്ന് പിന്തിരിപ്പിച്ചു. നഗരത്തില്‍ 8052 തെരുവുവിളക്കുകള്‍ എല്‍.ഇ.ഡിയായി മാറുമ്പോള്‍ ഉണ്ടാകുന്ന പ്രകാശവിപ്ളവം എല്‍.ഡി.എഫിന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുമോയെന്ന് ഭയന്നാണ് ഭരണസ്വാധീനം ഉപയോഗിച്ച് യു.ഡി.എഫ് പദ്ധതി തടസ്സപ്പെടുത്തി മുതലെടുപ്പിന് ശ്രമിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. പദ്ധതി വൈകുമ്പോള്‍ നഗരസഭക്ക് പ്രതിമാസം 22 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുന്നു. തെരുവുവിളക്കുകള്‍ അണഞ്ഞുതുടങ്ങിയത് ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിനുപിന്നിലെ രാഷ്ട്രീയകള്ളക്കളി തുറന്നുകാട്ടുമെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. അതിനുള്ള സമരപരിപാടികള്‍ക്കാണ് രൂപംനല്‍കിയത്. അതില്‍ എല്ലാ നഗരവാസികളും സഹകരിക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.
Show Full Article
TAGS:
Next Story