Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right‘വിഷന്‍ 2030’ കരട്...

‘വിഷന്‍ 2030’ കരട് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

text_fields
bookmark_border
ചേര്‍ത്തല: എം.എല്‍.എയുടെ വികസന പദ്ധതി ‘വിഷന്‍ 2030’ കരട് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ അടുത്ത 15 വര്‍ഷത്തിനുള്ളില്‍ നടപ്പാക്കേണ്ട ദീര്‍ഘകാല വികസന പദ്ധതിയാണ് വിഷന്‍ 2030. കലക്ടര്‍ എന്‍. പത്മകുമാര്‍ പ്രകാശനം നിര്‍വഹിച്ചു. തരിശുരഹിത സമ്പൂര്‍ണ ജൈവകൃഷി മണ്ഡലമാക്കി ചേര്‍ത്തലയെ മാറ്റുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് കരട് റിപ്പോര്‍ട്ടിലുള്ളത്. ഇതുസംബന്ധിച്ച് മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലെയും നഗരസഭയിലെയും വികസനം ലക്ഷ്യമാക്കിയുള്ള ചര്‍ച്ച യോഗത്തില്‍ നടന്നു. തരിശുരഹിത സമ്പൂര്‍ണ ജൈവകൃഷി മണ്ഡലം, സമഗ്ര ഗതാഗത വികസനം, സമഗ്ര പാര്‍പ്പിട ഊര്‍ജിത സൗഹൃദ മണ്ഡലം, വ്യവസായ-കയര്‍ മേഖല വികസനം, സമ്പൂര്‍ണ സുരക്ഷിത ശുദ്ധജല മണ്ഡലം, മത്സ്യം, മൃഗസംരക്ഷണം തുടങ്ങിയവയുടെ സമഗ്രവികസനം, വയോജന-വനിത-ശിശു സംരക്ഷിത മണ്ഡലം, വിദ്യാഭ്യാസ വിവരസാങ്കേതിക സാക്ഷരതാ മണ്ഡലം, സമ്പൂര്‍ണ ശുചിത്വാരോഗ്യ മണ്ഡലം, പട്ടികജാതി-വര്‍ഗ വികസനം, ടൂറിസം വികസനം തുടങ്ങി 11 മേഖലകള്‍ വേര്‍തിരിച്ചാണ് വികസന പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. ഇതുസംബന്ധിച്ച് നടക്കുന്ന സെമിനാറുകളിലെ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചായിരിക്കും അന്തിമ റിപ്പോര്‍ട്ട് തയാറാക്കുക. പി. തിലോത്തമന്‍ എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കില ഡയറക്ടര്‍ ഡോ. പി.പി. ബാലന്‍ അധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്ത് ഭാരവാഹികള്‍, ജനപ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു.
Show Full Article
TAGS:
Next Story