Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവ്യാജ ആധാരം ചമച്ച്...

വ്യാജ ആധാരം ചമച്ച് വസ്തു തട്ടിയ അഭിഭാഷകന്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

text_fields
bookmark_border
പറവൂര്‍: വ്യാജ ആധാരം ചമച്ച് വസ്തു തട്ടിയ കേസില്‍ അഭിഭാഷകന്‍ ഉള്‍പ്പെടെ നാലുപേരെ പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വെളിയത്തുനാട് വലിയവീട്ടില്‍ അഡ്വ. വി.എ. ഹക്കീം (60), പ്രേമലത (40), ആധാരമെഴുത്ത് ഓഫിസ് ജീവനക്കാരനായ പുല്ലാര്‍ക്കാട്ട് വീട്ടില്‍ അനീഷ് (31), വലിയവീട്ടില്‍ സംഗീത (36) എന്നിവരെയാണ് എസ്.ഐ ടി.വി. ഷിബുവിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം നല്‍കി. പൊലീസ് പറയുന്നത് ഇങ്ങനെ: 2013ല്‍ നഗരസഭാ വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട സംഭവമാണ് കേസിനാസ്പദമായത്. വാണിയക്കാട്ട് സ്വദേശികളായ മാവേലിപാടം പനച്ചിക്കപറമ്പില്‍ നൗഷാദ്, റഷീദ്, ഷരീഫ, സുനിത എന്നിവരുടെ കുടുംബവസ്തുവായ 13 സെന്‍റ് സ്ഥലം വാണിയക്കാട് കളരിപറമ്പില്‍ ബഷീറിന് വില്‍ക്കാന്‍ കരാറെഴുതി. കാലാവധിയായിട്ടും സ്ഥലം കൈമാറ്റം ചെയ്യാന്‍ തയാറായില്ല. പിന്നീട് ബഷീര്‍ അഡ്വ. വി.എ. ഹക്കീമിനെ ഉപയോഗിച്ച് നൗഷാദ്, റഷീദ്, ഷരീഫ, സുനിത എന്നിവര്‍ സ്ഥലം ബഷീറിന് കൈമാറിയെന്ന് വ്യാജ മുക്ത്യാര്‍ തയാറാക്കി. ഈ മുക്ത്യാറില്‍ നാലുപേര്‍ക്കായി ഹക്കീമും ആധാരമെഴുത്തുകാരനും കൊണ്ടുവന്ന മറ്റുള്ളവരെ ഉപയോഗിച്ച് മുദ്രപ്പത്രത്തില്‍ വിരലടയാളവും ഒപ്പും പതിക്കുകയായിരുന്നു. ആധാരമെഴുത്തുകാരനായ കെ. മുകുന്ദന്‍, ഭാര്യ രജനി, ജീവനക്കാരന്‍ അനീഷ് എന്നിവര്‍ ചേര്‍ന്നാണ് വ്യാജ ആധാരം തയാറാക്കിയതെന്ന് പൊലീസ് പറഞ്ഞു. വ്യാജ ആധാരം ചമച്ച കേസില്‍ 2010ല്‍ പൊലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിച്ചു. എന്നാല്‍, അന്വേഷണം തൃപ്തികരമല്ളെന്നുകാട്ടി ഹരജിക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചു. തുടര്‍ന്ന് പറവൂര്‍ മജിസ്ട്രേറ്റ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഇതേതുടര്‍ന്നാണ് അന്വേഷണത്തിന്‍െറ ഭാഗമായി ഇവര്‍ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:
Next Story