മോഷണക്കേസിലെ പ്രതികള് അറസ്റ്റില്
text_fieldsആലപ്പുഴ: നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാപാരസ്ഥാപനങ്ങള് കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന സംഘത്തിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ്ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് 13ാം വാര്ഡ് വിഷ്ണുഭവനില് കൊമ്പന് കണ്ണന് എന്ന കണ്ണന് (25), ആലപ്പുഴ നെഹ്റുട്രോഫി വാര്ഡ് നടുച്ചിറ വീട്ടില് ശ്യാം (21) എന്നിവരെയാണ് ആലപ്പുഴ ഡിവൈ.എസ്.പി കെ. ലാല്ജിയുടെ നേതൃത്വത്തില് പൊലീസ് സംഘം തിങ്കളാഴ്ച ഉച്ചയോടെ കഞ്ഞിക്കുഴി ജങ്ഷന് സമീപത്തുനിന്ന് പിടികൂടിയത്.
ഒക്ടോബര് 15ന് രാത്രി തിരുവമ്പാടി ജങ്ഷനില് ശ്യാംബാബുവിന്െറ ഉടമസ്ഥതയിലെ കൃഷ്ണ ഓട്ടോ സ്പെയേഴ്സ് എന്ന കടയുടെ ഷട്ടറിന്െറ താഴ് തകര്ത്ത് 10,000 രൂപ വിലവരുന്ന മൊബൈല് റീചാര്ജ് കൂപ്പണുകളും രണ്ട് മൊബൈല് ഫോണുകളും കവര്ച്ച ചെയ്യപ്പെട്ട കേസിലെ അന്വേഷണത്തെ തുടര്ന്നാണ് ഇവരെ പിടികൂടിയത്. സമാനരീതിയില് ആലപ്പുഴ നഗരത്തിലെ പല വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടത്തിയിട്ടുള്ളതായി പ്രതികള് സമ്മതിച്ചു. ആഡംബര ബൈക്കുകളില് രാത്രി കറങ്ങി നടന്നാണ് പ്രതികള് മോഷണം നടത്തുന്നത്. മോഷണത്തിലൂടെ ലഭിക്കുന്ന പണം ലഹരിവസ്തുക്കള്ക്കും ആഡംബര ജീവിതത്തിനുമായാണ് പ്രതികള് ചെലവഴിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ കണ്ണന് ആലപ്പുഴ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില് മോഷണക്കേസുകളിലും ലഹരിമരുന്ന് കേസുകളിലും ഉള്പ്പെട്ടിട്ടുള്ളയാളാണ്. പ്രതികളില്നിന്ന് റീ ചാര്ജ് കൂപ്പണുകളും മോഷണത്തിന് ഉപയോഗിച്ച ബൈക്കുകളും പിടിച്ചെടുത്തു. പ്രതികളെ കോടതിയില് ഹാജരാക്കും. കൂടുതല് വിവരങ്ങള്ക്ക് പ്രതികളെ പൊലീസ് കസ്റ്റഡിയില് വാങ്ങും. ആലപ്പുഴ സൗത് എസ്.ഐ പി. രാജേഷ്, അഡീഷനല് എസ്.ഐ പ്രസന്നന്, ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സീനിയര് സി.പി.ഒ നെവിന്, മോഹനകുമാര്, സുരേഷ്കൃഷ്ണ, സൗത് പൊലീസ് സ്റ്റേഷന് സി.പി.ഒമാരായ ശ്യാംലാല്, സനുരാജ് എന്നിവര് പ്രതികളെ അറസ്റ്റ്ചെയ്ത സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.