Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസംസ്ഥാന സ്കൂള്‍...

സംസ്ഥാന സ്കൂള്‍ ഗെയിംസ്; കബഡിയില്‍ കോമളപുരം ലൂഥറന്‍ സ്കൂളിന് ആധിപത്യം

text_fields
bookmark_border
മണ്ണഞ്ചേരി: കബഡിയില്‍ കോമളപുരം ലൂഥറന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ആധിപത്യം. സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ ഒന്നാം സ്ഥാനം നേടിയ ആലപ്പുഴ ടീമിലെ അഞ്ചുതാരങ്ങളും ഇവിടത്തെ വിദ്യാര്‍ഥികള്‍. ദേശീയ സ്കൂള്‍ ഗെയിംസില്‍ കേരളടീമിനെ നയിക്കാനും ഗ്രാമപ്രദേശത്തെ ഈ സ്കൂളിലെ വിദ്യാര്‍ഥിക്ക് ഭാഗ്യം ലഭിച്ചു. കെ. ശരത്ബാബു, എന്‍.എ. അക്ഷയ്കുമാര്‍, എസ്. സഞ്ജു, എസ്. വിഷ്ണു, അമല്‍വിവേക് എന്നിവരാണ് ആലപ്പുഴ ടീമിലെ അംഗങ്ങള്‍. ശരത്ബാബുവാണ് ദേശീയ സ്കൂള്‍ ഗെയിംസില്‍ കേരളടീമിനെ നയിച്ചത്. അക്ഷയ്കുമാര്‍ ടീം അംഗവുമായി. തിരുവനന്തപുരത്ത് നടന്ന സൗത്സോണ്‍ ഗെയിംസിലെ മികച്ച പ്രകടനമാണ് ശരത്ബാബുവിനും അക്ഷയ്കുമാറിനും തുണയായത്. കായികാധ്യാപകന്‍ പി. സലിം ആണ് പരിശീലകന്‍.
Show Full Article
TAGS:LOCAL NEWS 
Next Story