Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെങ്ങന്നൂര്‍ റെയില്‍വേ ...

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ തുറന്നു

text_fields
bookmark_border
ചെങ്ങന്നൂര്‍: പമ്പയും ശബരിമലയും മാലിന്യവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ബോധവത്കരണത്തിനായി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ തുറന്നു. ആലപ്പുഴ, പത്തനംതിട്ട ജില്ലാ ഭരണകൂടങ്ങളുടെയും പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്‍െറയും നേതൃത്വത്തിലാണ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. പി.സി. വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ദക്ഷിണ റെയില്‍വേ ഡിവിഷണല്‍ കോമേഴ്സ്യല്‍ മാനേജര്‍ അരുണ്‍ തോമസ്, അഖില ഭാരത അയ്യപ്പ സേവാസംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് അഡ്വ. ഡി. വിജയകുമാര്‍, ആര്‍.ഡി.ഒ ജി. രമാദേവി, തഹസില്‍ദാര്‍ ജെസിക്കുട്ടിമാത്യു, ശുചിത്വമിഷന്‍ പത്തനംതിട്ട ജില്ല കോഓഡിനേറ്റര്‍ ഇ.കെ. സുധാകരന്‍, അസി. കോഓഡിനേറ്റര്‍ പി.എന്‍. മധുസൂദനന്‍, നഗരസഭാ കൗണ്‍സിലര്‍ കെ. ഷിബുരാജന്‍ എന്നിവര്‍ സംസാരിച്ചു. വസ്ത്രങ്ങളും മറ്റു മാലിന്യങ്ങളും പമ്പയിലേക്ക് വലിച്ചെറിയുന്നത് ആചാരവിരുദ്ധമാണെന്ന സന്ദേശം മലയാളം, ഇംഗീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ രേഖപ്പെടുത്തിയ ചെറിയ കാര്‍ഡുകള്‍ ഇവിടെനിന്നും വിതരണം ചെയ്യും. പ്ളാസ്റ്റിക് കവറുകള്‍ മാറ്റി തുണിസഞ്ചി സൗജന്യമായി നല്‍കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story