Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെന്നൈ പ്രളയം:...

ചെന്നൈ പ്രളയം: ആലപ്പുഴയില്‍നിന്ന് ദുരിതാശ്വാസവുമായി കെ.എസ്.ആര്‍.ടി.സി

text_fields
bookmark_border
ആലപ്പുഴ: ആനവണ്ടിപ്രേമികളുടെ കൂട്ടായ്മ ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികളുമായി ആലപ്പുഴയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസ് ചെന്നൈയിലെ പ്രളയദുരിതബാധിതരെ തേടി യാത്രയായി. കെ.എസ്.ആര്‍.ടി.സി ബ്ളോഗ് കൂട്ടായ്മയാണ് സാമഗ്രികള്‍ ശേഖരിച്ചത്. ബിസ്കറ്റ്, ബ്രഡ്, കുപ്പിവെള്ളം, ഏത്തപ്പഴം എന്നിവയാണ് പ്രധാനമായും കൊണ്ടുപോകുന്നത്. ഞായറാഴ്ച വൈകുന്നേരം ആലപ്പുഴ സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ട ബസില്‍ എറണാകുളം, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നും സാമഗ്രികള്‍ കയറ്റുമെന്ന് കൂട്ടായ്മയുടെ സംഘാടകനും കണ്ടക്ടറുമായ ഷഫീഖ് ഇബ്രാഹിം പറഞ്ഞു. ചെന്നൈ കോയംപേട് സ്റ്റാന്‍ഡിലാണ് ബസ് എത്തുന്നത്. ഇവിടെ നിന്നും ദുരിതബാധിതരായ യാത്രികരുമായിട്ടായിരിക്കും ബസ് തിരികെ വരുന്നത്. കെ.സി. വേണുഗോപാല്‍ എം.പിയുടെ ഇടപെടലാണ് സൗജന്യയാത്രക്ക് സാഹചര്യമൊരുക്കിയത്. ജില്ലയില്‍ നിന്നുള്ള ആദ്യ സൗജന്യ സര്‍വിസാണിത്. കണ്ടക്ടര്‍ ജോജി, ഡ്രൈവര്‍മാരായ ഗിരീഷ്, മധു എന്നിവരും സംഘത്തിലുണ്ട്. നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് ഭക്ഷണപ്പൊതികള്‍ കൈമാറി. ആലപ്പുഴ ഡി.ടി.ഒ ബാലമുരളി, കൗണ്‍സിലര്‍ റാണി രാമകൃഷ്ണന്‍, സമൂഹിക പ്രവര്‍ത്തകനായ ഇലയില്‍ സൈനുദ്ദീന്‍, ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story