Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎസ്.ഡി കോളജില്‍...

എസ്.ഡി കോളജില്‍ ഗണിതശാസ്ത്ര സെമിനാര്‍ നാളെ മുതല്‍

text_fields
bookmark_border
ആലപ്പുഴ: എസ്.ഡി കോളജില്‍ ഗണിതശാസ്ത്ര വിഭാഗവും മാത്തമാറ്റിക്കല്‍ അസോസിയേഷനും സംയുക്തമായി ഗണിതശാസ്ത്ര സെമിനാര്‍ സംഘടിപ്പിക്കുന്നു. ബുധനാഴ്ച മുതല്‍ നാലുവരെ യു.ജി.സി സഹായത്തോടെ സംഘടിപ്പിക്കുന്ന സെമിനാറില്‍ രാജ്യത്തെ മികച്ച ഗണിതശാസ്ത്ര പ്രതിഭകള്‍ പങ്കെടുക്കുമെന്ന് കോളജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ 10ന് കോളജ് മാനേജര്‍ ജെ. കൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ പ്രഫ. ആര്‍. ഗീതാകൃഷ്ണ പൈ അധ്യക്ഷത വഹിക്കും. ശാന്തിസ്വരൂപ് ഭട്നാഗര്‍ അവാര്‍ഡ് ജേതാവും മലയാളിയുമായ ഡോ. സന്ദീപ് കുന്നത്ത് സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തും. ചെന്നൈ ഐ.ഐ.ടിയില്‍നിന്നുള്ള ഡോ. വീരമണി, രാമാനുജം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ മാത്തമാറ്റിക്സിലെ ഡോ. സുഷമ അഗര്‍വാള്‍, കേരള സര്‍വകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗം മുന്‍ മേധാവി ഡോ. എ.ആര്‍. രാജന്‍, ഡോ. എ. സണ്ണി കുര്യാക്കോസ്, ഡോ. കെ.പി. നവീന ചന്ദ്രന്‍, ഡോ. വിഷ്ണു നമ്പൂതിരി തുടങ്ങിയവരും മൂന്നുദിവസം നീളുന്ന സെമിനാറില്‍ പങ്കെടുക്കും. സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമുള്ള 200ലധികം ഗണിതശാസ്ത്ര വിദ്യാര്‍ഥികള്‍ പങ്കെടുക്കും. നിരവധി പ്രബന്ധങ്ങളും അവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ആര്‍. ശ്രീകുമാര്‍, പി. അമല്‍രാജ്, ഡോ. ബിബിന്‍ കെ. ജോസ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story