Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅധ്യാപകര്‍ക്കും...

അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും കുട്ടികളില്‍ കൂടുതല്‍ ശ്രദ്ധവേണം –കലക്ടര്‍

text_fields
bookmark_border
ആലപ്പുഴ: കുറ്റകൃത്യങ്ങളില്‍പെടുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ അധ്യാപകരും മാതാപിതാക്കളും ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്ന് കലക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. ലഹരി വസ്തുക്കളുടെ ഉല്‍പാദനം, വിതരണം എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികളില്‍നിന്ന് വിവരം ശേഖരിക്കാന്‍ എക്സൈസ് വകുപ്പ് കലാലയങ്ങളില്‍ ഏര്‍പ്പെടുത്തിയ വിവരശേഖരണപ്പെട്ടി ‘ശ്രദ്ധ’ സ്ഥാപിക്കലിന്‍െറ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ലിയോ തേര്‍ട്ടീന്‍ത് സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിച്ചതായാണ് കാണുന്നത്. കുട്ടികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ നിരക്ക് ഇരട്ടിയായി വര്‍ധിച്ചു. വിദ്യാഭ്യാസ വകുപ്പും സ്കൂളുകളും രക്ഷാകര്‍ത്താക്കളും ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. ഡോ. ബി. പത്മകുമാര്‍ ബോധവത്കരണ പ്രഭാഷണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. അശോകന്‍, അസിസ്റ്റന്‍റ് എക്സൈസ് കമീഷണര്‍ കെ. ചന്ദ്രപാലന്‍, ആലപ്പുഴ റൗണ്ട് ടേബ്ള്‍ 103 ചെയര്‍മാന്‍ എം. ശ്യാംകുമാര്‍, പ്രിന്‍സിപല്‍ കെ.എം. ആനീസ്, ഹെഡ്മാസ്റ്റര്‍ ജോസി ബാസ്റ്റിന്‍, പി.ടി.എ പ്രസിഡന്‍റ് പി.എസ്. അശോക്കുമാര്‍, എസ്. സതീഷ്കുമാര്‍, സി.ഐ എച്ച്. മുഹമ്മദ് ന്യൂമാന്‍ എന്നിവര്‍ പങ്കെടുത്തു. ലഹരി പദാര്‍ഥങ്ങളുടെ ഉല്‍പാദനം, വിപണനം, ഉപയോഗം എന്നിവ സംബന്ധിച്ച വിവരം പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്താതെ അധികാരികളെ അറിയിക്കുന്നതിനാണ് വിവര ശേഖരണപ്പെട്ടി സ്ഥാപിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story