Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുതിരവണ്ടിയുടെ...

കുതിരവണ്ടിയുടെ കന്നിയാത്ര സ്കൂള്‍ മുറ്റത്തേക്ക്

text_fields
bookmark_border
വടുതല: കുതിരവണ്ടിയുടെ കന്നിയാത്ര സര്‍ക്കാര്‍ സ്കൂളിന്‍െറ മുറ്റത്തേക്ക്. വിസ്മയവും ആഹ്ളാദവും കുട്ടികളുടെ മുഖത്ത് മഴവില്ല് വിരിയിച്ചു. കഴിഞ്ഞദിവസം രാവിലെ സ്കൂള്‍ ആരംഭിച്ചശേഷമായിരുന്നു മറ്റത്തില്‍ ഭാഗം ഗവ. എല്‍.പി സ്കൂളിന്‍െറ പടികടന്ന് മണി കിലുക്കികൊണ്ട് കുളമ്പടി ശബ്ദത്തോടെ ഒറ്റക്കുതിരയെ പൂട്ടിയ വണ്ടി കടന്നുവന്നത്. പുറത്തേക്ക് തിരിഞ്ഞിരുന്ന കുട്ടികളാണ് കുതിരവലിക്കുന്ന വണ്ടി ആദ്യം കണ്ടത്. പിന്നെ ശബ്ദംകേട്ട് തിരിഞ്ഞുനോക്കിയ കുട്ടികളും. പ്രഥമാധ്യാപകന്‍െറ അറിവോടെയാണ് കുതിര ഉടമ ഇബ്രാഹിംകുട്ടി കുതിരവണ്ടിയുമായി സ്കൂള്‍ മുറ്റത്തേക്ക് എത്തിയത്. വടുതല പ്രദേശത്ത് നാട്ടുകാര്‍ക്ക് കൗതുകമൊരുക്കാനും സവാരി നടത്താനും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൊടുക്കുന്നതിനുമാണ് ഇബ്രാഹിംകുട്ടി തമിഴ്നാട്ടിലെ തേനിയില്‍നിന്ന് രണ്ട് കുതിരയെയും വണ്ടിയും കൊണ്ടുവന്നത്. ഇതില്‍ ആണ്‍കുതിരയെ പൂട്ടിയ വണ്ടിയാണ് കുട്ടികളുടെ കൗതുക ലോകത്തിലേക്ക് എത്തിച്ചത്. ക്ളാസിന്‍െറ നിയന്ത്രണങ്ങള്‍ ആവേശത്തിന് വഴിമാറി. പ്രീപ്രൈമറി മുതല്‍ അഞ്ചാം ക്ളാസുകളിലെ വരെ മുഴുവന്‍ കുട്ടികളും കുതിരവണ്ടിക്ക് ചുറ്റും നിറഞ്ഞു. വണ്ടിയില്‍ കയറാന്‍ കൊതിച്ചവരെ ഇബ്രാഹിംകുട്ടിതന്നെ വണ്ടിയില്‍ കയറ്റി. പേടി വന്നവരെ പെട്ടെന്ന് താഴെയിറക്കി. ഭയപ്പാട് ഒഴിഞ്ഞവര്‍ കുതിരയുടെ കുഞ്ചിരോമങ്ങളിലും കടിഞ്ഞാണിലും വലിച്ചു. വണ്ടിയില്‍ കയറാനുള്ളവരുടെ എണ്ണം കൂടിയപ്പോള്‍ കുതിരവണ്ടിയും കൊണ്ട് ഇബ്രാഹിംകുട്ടിയും വണ്ടിക്കാരന്‍ ഭാസ്കരനും തഞ്ചത്തില്‍ രക്ഷപ്പെടുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story