Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപട്ടണക്കാട് സഹകരണ...

പട്ടണക്കാട് സഹകരണ ബാങ്കിലെ ക്രമക്കേട്; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും

text_fields
bookmark_border
ചേര്‍ത്തല: പട്ടണക്കാട് സര്‍വിസ് സഹകരണ ബാങ്കിലെ ക്രമക്കേടുകളെക്കുറിച്ച അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കാന്‍ സാധ്യത. ജില്ലാ ജോയന്‍റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിനത്തെുടര്‍ന്ന് പട്ടണക്കാട് പൊലീസ് സംഭവത്തില്‍ പ്രഥമവിവര റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. സാമ്പത്തിക കുറ്റകൃത്യമായതിനാല്‍ പൊലീസ് വിശദപഠനം നടത്തിയശേഷമാണ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത് സംബന്ധിച്ച് ധാരണയില്‍ എത്തിയതത്രെ. ബാങ്കില്‍ 12 കോടിയിലധികം രൂപയുടെ ക്രമക്കേടുകള്‍ നടന്നതായാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടത്തെിയത്. ഇതുമായി ബന്ധപ്പെട്ട് സെക്രട്ടറിയടക്കം മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. നിലവിലെ ജീവനക്കാരില്‍ ചിലരും ക്രമക്കേടുകള്‍ നടത്തിയതായി കണ്ടത്തെിയിട്ടുണ്ട്. അന്വേഷണസംഘം അടുത്ത റിപ്പോര്‍ട്ട് നല്‍കുന്ന മുറക്ക് ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. അതേസമയം, ബാങ്കിലെ കമ്പ്യൂട്ടര്‍ രേഖകളില്‍ തിരിമറി നടത്തിയാണ് കൂടുതല്‍ ക്രമക്കേടുകള്‍ നടത്തിയതെന്ന നിഗമനത്തിലാണ് വകുപ്പ്. കൂടുതല്‍ അന്വേഷണത്തിന് കമ്പ്യൂട്ടര്‍ വിദഗ്ധരുടെ സഹായംതേടി സഹകരണസംഘം രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. നടപടിക്ക് വിധേയരായവരില്‍ ഒരാള്‍ കമ്പ്യൂട്ടര്‍ വിദഗ്ധനാണെന്നാണ് പറയപ്പെടുന്നത്. ബാങ്കിന്‍െറയും മറ്റും പാസ്വേഡുകള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ആഡംബര ജീവിതത്തിനും സ്ഥലം വാങ്ങിക്കൂട്ടാനും തട്ടിപ്പുപണം ചെലവഴിച്ചതായാണ് കണക്കാക്കുന്നത്. ഇപ്പോഴും ബാങ്കില്‍ തുടരുന്ന ജീവനക്കാരനും ചെക് ഡിസ്കൗണ്ടിലെ തട്ടിപ്പുവഴി അരക്കോടിയോളം രൂപ തട്ടിയെടുത്തതായും അന്വേഷണത്തില്‍ കണ്ടത്തെിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story