Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആലപ്പുഴ നഗരസഭയില്‍ ...

ആലപ്പുഴ നഗരസഭയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായി

text_fields
bookmark_border
ആലപ്പുഴ: യു.ഡി.എഫിന് കേവല ഭൂരിപക്ഷമുള്ള ആലപ്പുഴ നഗരസഭയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. ധനകാര്യത്തില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ തന്നെയാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. ഡി. ലക്ഷ്മണന്‍, റമീഷത്ത്, പ്രഭ വിജയന്‍, ജയപ്രസാദ്, ശ്രീചിത്ര, സജീന ഹാരിസ്, ആര്‍. ഹരി, ജോസ് ചെല്ലപ്പന്‍ എന്നിവര്‍ അംഗങ്ങളാണ്. വികസനം -ഡി. സലിംകുമാര്‍, രാജു താന്നിക്കല്‍, ബഷീര്‍ കോയാപറമ്പന്‍, ബേബി ലൂയിസ്, ജോണ്‍ ബ്രിട്ടോ, പി.എം. ശാലിനി, പ്രസന്ന ചിത്രകുമാര്‍, പാര്‍വതി. ക്ഷേമകാര്യം -പ്രദീപ്, ജ്യോതിമോള്‍, ബിന്ദു തോമസ്, സതീഷ്, മോളി ജേക്കബ്, ആര്‍. ഷീബ, രഹ്ന റഫീഖ്, സജീന ഫൈസല്‍, സലിലകുമാരി. ആരോഗ്യം -അഡ്വ. എ.എ. റസാഖ്, എ.എം. നൗഫല്‍, വിജയകുമാര്‍, നബീസ അക്ബര്‍, ഷീല മോഹന്‍, ബി. മെഹബൂബ്, ജോഷി രാജ്. പൊതുമരാമത്ത് -മനോജ്, കെ.എ. സാബു, എം.കെ. നിസാര്‍, സീനത്ത് ബീവി, കെ. ബാബു, കെ.ജെ. പ്രവീണ്‍, ബീന. വിദ്യാഭ്യാസം -എം.ആര്‍. പ്രേം, സൗമ്യാ രാജ്, കവിത, അഡ്വ. മനോജ്, ഐ. ലത, നിഷാദ്, ഇല്ലിക്കല്‍ കുഞ്ഞുമോന്‍ തുടങ്ങിയവരെയും തെരഞ്ഞെടുത്തു. സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്‍പേഴ്സണ്‍മാരുടെ തെരഞ്ഞെടുപ്പ് ബുധനാഴ്ച ഉച്ചക്ക് 2.30ന് നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടക്കുമെന്ന് വരണാധികാരിയായ സബ്കലക്ടര്‍ അറിയിച്ചു. 2.30ന് മുമ്പ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story