Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightറേഷന്‍കടകളില്‍...

റേഷന്‍കടകളില്‍ ഹാജരാവണം

text_fields
bookmark_border
എകരൂല്‍: പുതുക്കിയ റേഷന്‍കാര്‍ഡ് കൈപ്പറ്റിയശേഷം മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുവേണ്ടി താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫിസില്‍ അപേക്ഷിച്ചവർക്കായി താഴെ കൊടുത്ത റേഷന്‍കടകളില്‍ വ്യാഴാഴ്ച ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നു. എ.ആർ.ഡി 108 കറ്റോട്, 109 മഞ്ഞപ്പാലം,116 കുറുമ്പൊയില്‍ എന്നീ റേഷന്‍കടകളിലെ അപേക്ഷകര്‍ രാവിലെ പത്തര മുതല്‍ വൈകീട്ട് മൂന്നുവരെ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. കോണ്‍ഗ്രസ് ഉപവാസം എകരൂൽ: ഉണ്ണികുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപവാസം സംഘടിപ്പിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കെ.എം. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഐ.പി. രാജേഷ്‌, ഇ.ടി. ബിനോയ്‌, രംഗീഷ്, കെ.കെ. ദിനേശൻ, കെ.കെ. നാസർ, കെ.പി. ഷൈനി, രബിന്‍ലാല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story