Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപൊറിഞ്ചു മറിയം...

പൊറിഞ്ചു മറിയം ജോസ്​; സിനിമക്ക്​ പിന്നിലെ ചതി വെളിപ്പെടുത്തി എഴുത്തുകാരി

text_fields
bookmark_border
porinju-mariam-jose-lizzy-joy
cancel

ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ‘പൊറിഞ്ചു മറിയം ജോസ്​’ എന്ന സിനിമക്ക്​ പിന്നിലെ ചതി വെളി പ്പെടുത്തി രംഗത്തു വന്നിരിക്കുകയാണ് ലിസി ജോയ്​ എന്ന​ എഴുത്തുകാരി. ഒരു പ്രതിഫലവും തരാതെ എഴുത്തുകാരിയെ കൊണ്ടു തന്നെ തിരക്കഥ പല രീതിയിലുമെഴുതിച്ച് അവർക്കാവശ്യമുള്ളതെടുത്ത് സിനിമ നിർമിക്കുന്ന പകൽ കൊള്ളയുടെയും ചതിയുടേയ ും പേരാണോ, ‘പൊറിഞ്ചു മറിയം ജോസ്’ എന്നും ലിസി ചോദിക്കുന്നു.

താൻ എഴുതിയ ‘വിലാപ്പുറങ്ങൾ’ എന്ന നോവലിനെ ആസ്​പ ദമാക്കി ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷനും ഡാനി പ്രൊഡക്ഷനും ചേർന്ന്​ പുറത്തിറക്കാൻ ഉ​ദ്ദേശിച്ച ഒരു സിനിമക്ക ായി താൻ തിരക്കഥ എഴുതി കൊടുത്തിരുന്നു. ‘കാട്ടാളൻ പൊറിഞ്ചു’ എന്നു പേരിട്ട ആ ചിത്രത്തിലെ നായകനായി മമ്മൂട്ടിയെ തീ രുമാനിക്കുകയും ഫിലിം ചേബറിൽ രജിസ്റ്റർ ചെയ്യുകയും, അതിൻെറ വാർത്ത ശ്രദ്ധിക്കപ്പെടുകയും ചെയ്​തിരുന്നതാണ്​. എന് നാൽ എന്തുകൊണ്ടോ ആ ​പ്രൊജക്​ട്​ നടന്നില്ല. ‘കാട്ടാളൻ പൊറിഞ്ചു’ എന്ന തിരക്കഥയിലെ കഥയും കഥാപാത്രങ്ങളും സീനുക ളും ഉപയാഗിച്ചാണ് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിൻെറ ബാനറിൽ 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രം പുറത്തിറക്കുന് നതെന്നാണ്​ ലിസിയുടെ ആരോപണം.

porinju-marium-1

ജോഷിയുടെ സംവിധാനത്തിൽ ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ്​ പുറത്തിറക്കുന്ന ചി​ത് രത്തിൻെറ രചന അഭിലാഷ് എൻ.ചന്ദ്രൻ നടത്തിയെന്നാണ്​ അവകാശപ്പെടുന്നതെന്നും ലിസി പറയുന്നു. താൻ എഴുതിയ തിരക്കഥയുടെ കൈയെഴുത്ത്​ പ്രതിയുടേയും നോവലിൻെറയും ചിത്രം സഹിതം ഫേസ്​ബുക്കിലൂടെയാണ്​ ലിസി ആരോപണവുമായി രംഗത്തെത്തിയിരി ക്കുന്നത്​.

ഫേസ്​ബുക്ക്​ കുറിപ്പിൻെറ പൂർണ രൂപം:

ഏറെ വേദനയോടെയാണ് ഈ കുറിപ്പെഴുതുന്നത്. ‘വിലാപ്പു റങ്ങൾ’ എന്ന എൻെറ നോവൽ വായിച്ചവർ അതിലെ പനങ്കേറി മറിയത്തെയും കാട്ടാളൻ പൊറിഞ്ചുവിനെയും പാണ്ടി ജോസിനെയും ദയാലുവി നെയൊന്നും മറന്നിട്ടുണ്ടാകില്ല.

ഞാൻ ജനിക്കുന്നതിനു മുമ്പുള്ള വിമോചനസമരകാലഘട്ടവും അതിൻെറ രാഷ്ട്രീയ പശ്ചാ ത്തലവും ഒരു ഗവേഷണകൗതുകത്തോടെ ഏറെ കാലം തിരഞ്ഞുനടന്ന് തൃശൂരിൻെറ പുരാവൃത്തങ്ങളിൽ നിന്നു ഈ നോവലെഴുതാനിരിക്കുമ് പോൾ ആ കാലഘട്ടത്തേയും രൂപകങ്ങ​േളയും ആളുകളേയും അടയാളപ്പെടുത്തണമെന്നും എന്നാൽ, ഫിക്ഷൻെറ എല്ലാ ചാരുതയും ചൈതന്യവ ും ജൈവികതയും എൻെറ കഥാപാത്രങ്ങൾക്കും കഥാസന്ദർഭങ്ങൾക്കും ഉണ്ടാവണമെന്ന നിർബ്ബന്ധത്താൽ ഒരുപാട് കാലം ഉള്ളിൽ കൊണ ്ടുനടന്നു പാകപ്പെട്ടതിന് ശേഷമുള്ള കുത്തൊഴുക്കിലാണ് ‘വിലാപ്പുറങ്ങൾ’ എന്ന നോവൽ പിറവിയെടുക്കുന്നത്.

ഈ നോവല ിലെ ഓരോ കഥാപാത്രസൃഷ്ടിക്കു പിറകിലും സർഗപിറവിയുടെ നോവും രൂപപ്പെടലിൻെറ കാത്തിരിപ്പുമേറെ അനുഭവിച്ചിട്ടുണ്ട്. അതൊന്നും വെറുതെയായില്ലെന്ന് എൻെറ വായനക്കാരുടെ പ്രതികരണങ്ങളിൽ നിന്നും എം.ടി, സക്കറിയ, സാറാ ജോസഫ്, ആനന്ദ്, അഷ്ടമ ൂർത്തി, എം.എം. ബഷീർ, എം. കെ. സാനു, ബാലചന്ദ്രൻ വടക്കേടത്ത് തുടങ്ങിയ പ്രഗത്ഭരുടെ വാക്കുകളിൽ നിന്നും സാക്ഷ്യപ്പെട്ടതുമാണ്.

ഇതെല്ലാം ഇത്രയും വിസ്തരിച്ചെഴുതിയത് ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ജോഷി പടത്തിനു പിന്നിലെ ചതി നിങ്ങളെ അറിയിക്കാനാണ് .. എൻെറ നോവലിലെ കഥാപാത്രങ്ങളുടെ കോപ്പി റൈറ്റ്​ എങ്ങനെ മറ്റൊരാൾക്കായി പോകുന്നുവെന്ന ഉത്​ക്കണ്ഠയും രോഷവും ഖേദവും നിങ്ങളുമായി പങ്കുവെക്കാനാണ്.. ഒരു പ്രതിഫലവും തരാതെ എഴുത്തുകാരിയെകൊണ്ടു തന്നെ തിരക്കഥ പല രീതിയിലുമെഴുതിച്ച് അവർക്കാവശ്യമുള്ളതെടുത്ത് സിനിമ നിർമിക്കുന്ന പകൽക്കൊള്ളയുടെയും ചതിയുടേയും പേരാണോ ‘പൊറിഞ്ചു മറിയം ജോസ്’ ?

porinju-marium-2

2017ലാണ് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷനു വേണ്ടി ഡേവിഡ് കാച്ചപ്പിള്ളിയും സംവിധായകൻ ടോം ഇമ്മട്ടിയും ഡാനി പ്രൊഡക്ഷൻെറ ജോണി വട്ടക്കുഴിയും വിലാപ്പുറങ്ങളിലെ കാട്ടാളൻ പൊറിഞ്ചുവിനെ മുഖ്യകഥാപാത്രമാക്കി ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നു എന്നും അതിന്​ തിരക്കഥ എഴുതാമോ എന്നും ആവശ്യപ്പെട്ട് എന്നെ സമീപിക്കുന്നത്.

വെള്ളിത്തിരയിൽ സ്വന്തം കഥാപ്രാത്രങ്ങളെ കാണുന്നതിലുള്ള ഉദ്വേഗത്തേക്കാൾ, സിനിമ ഒരഭിനിവേശമായി എന്നും ഉള്ളിലുള്ളതുകൊണ്ട് തിരക്കഥ എഴുതാമെന്നു സമ്മതിക്കുകയും ജോലിയുടെ വലിയ ഉത്തരവാദിത്വത്തിനിടയിലും പല രീതിയിൽ കഥാന്ത്യങ്ങൾ മാറ്റിയെഴുതിയും ചർച്ചയുമായി ഒരു വർഷത്തോളമെടുത്ത് തിരക്കഥ ഏതാണ്ട് പൂർത്തിയാവുകയും സിനിമ ‘കാട്ടാളൻ പൊറിഞ്ചു’ എന്ന പേരിൽ ഫിലിം ചേബറിൽ 2018 ജനുവരിയിൽ ഡാനി പ്രൊഡക്ഷൻ രജിസ്റ്റർ ചെയ്യുകയും, കാട്ടാളൻ പൊറിഞ്ചുവായി മമ്മൂട്ടി എന്ന അനൗൺസ്മ​​െൻറ്​ വെള്ളിനക്ഷത്രത്തിലും സോഷ്യൽ മീഡിയയിലും വന്നതുമാണ്. എന്നാൽ കരാറെഴുതുന്നതിനു മുമ്പുള്ള തർക്കത്തിൽ ഡാനി പ്രൊഡക്ഷൻ, ഡേവിഡ്​ കാച്ചപ്പിള്ളി പ്രൊഡക്ഷനുമായി സഹകരിക്കാൻ തയാറല്ലെന്നറിയിച്ച്‌ പിൻമാറുകയും അതേ തുടർന്ന് ടോം ഇമ്മട്ടി മറ്റൊരു പ്രോജക്റ്റിലേക്ക് പോവുകയും ചെയ്യുന്നു.

പുതിയ കഥയുമായി മറ്റൊരു പ്രോജക്ടാണ് ചെയ്യുന്നതെന്ന് വിശ്വസിപ്പിച്ച് ഞാനെഴുതി കൊടുത്ത ‘കാട്ടാളൻ പൊറിഞ്ചു’ എന്ന തിരക്കഥയിലെ കഥയും കഥാപാത്രങ്ങളും സീനുകളും ഉപയാഗിച്ചാണ് ‘പൊറിഞ്ചു മറിയം ജോസ്’ ഇപ്പോൾ ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ്, രചന നടത്തിയെന്ന് അവകാശപ്പെടുന്ന അഭിലാഷ് എൻ.ചന്ദ്രനും, ജോഷിയുടെ സംവിധാനത്തിൽ, കീർത്തന മൂവീസ് പുറത്തിറക്കുന്നത്.

എൻെറ ‘കാട്ടാളൻ പൊറിഞ്ചു’ എന്ന തിരക്കഥയിലെ ഉള്ളടക്കവും പ്രധാന സന്ദർഭങ്ങളും ഇവിടെ പങ്കുവെക്കാം.

  • പള്ളിപെരുന്നാളും അതിനോടനുബന്ധിച്ച അടിപിടിയും അതിൻെറ പ്രതികാരം അടുത്ത പെരുന്നാളിന് തീർക്കുന്നതുമാണ് കഥാസാരം.
  • പ്രധാനപ്പെട്ട കഥപ്രാത്രങ്ങൾ കാട്ടാളൻ പൊറിഞ്ചു, പുത്തൻ പള്ളി ജോസ്, മറിയം, കാട്ടാളൻെറ ഉറ്റ സ്​നേഹിതനായ മുതലാളി, പള്ളീലച്ചൻ തുടങ്ങിയവർ...
  • പ്രധാന കഥാപാത്രമായ കാട്ടാളൻ പൊറിഞ്ചു ചട്ടമ്പിയും ഇറച്ചിവെട്ടുകാരനും ആരെയും തല്ലിയൊതുക്കുന്നവനും സ്വന്തം മുതലാളിക്കു വേണ്ടി എന്തും ചെയ്യാൻ തയാറുള്ളവനുമാണ്
  • കാട്ടാളൻെറ ഇൻട്രോ ക്വട്ടേഷൻ ടീമിനെ തല്ലിയൊതുക്കിയാണ്.
  • കല്യാണം നടത്തി കൊടുക്കുന്നതിനായി ഉള്ളിൽ നിന്ന് അടച്ചിട്ട പള്ളിയുടെ മണിമേടയിലേക്ക് കയറി ചില്ലു വാതിൽ തകർത്ത് കുമ്പസാര കൂട്ടിൽ കെട്ടിയിട്ട അച്ചനെ കെട്ടഴിച്ച് വിടുന്ന കാട്ടാളൻ, ചട്ടമ്പിയാണെങ്കിലും മറുള്ളവരെ സഹായിക്കുന്നവനാണ്.
  • വെട്ടാനുള്ള പോത്തിനെ ചുവന്ന മാലയണിച്ച് നഗര പ്രദക്ഷിണം വെക്കുന്ന കാട്ടാളൻ പൊറിഞ്ചു.
  • കാട്ടാളൻെറ ഉറ്റ സ്നേഹിതനാണ് പുത്തൻപള്ളി ജോസ്. നാടൻ പാട്ടുകളുമായി കളളുഷാപ്പിലും ചാരായഷാപ്പിലും കട്ടാളനൊപ്പം അടിച്ചു പൊളിക്കുന്നവൻ.
  • ചട്ടയും മുണ്ടും ധരിച്ച് മദ്യം കഴിച്ച് മാർക്കറ്റിലൂടെ പണം പലിശക്കു കൊടുക്കുന്നവളും കടയിലേക്ക് ത​േൻറടത്തോടെ വരുന്നവളുമായ നായികയായ മറിയ.
  • അമ്പുതിരുനാളോടനുബന്ധിച്ച് ബാൻഡ്​ സെറ്റിനൊപ്പം കള്ളടിച്ച് പുത്തൻ പള്ളി ജോസുമായി ‘എന്നടീ റാക്കമ്മ..’ പാട്ടിന് താളം ചവിട്ടുന്നവൾ.
  • മറിയയെ വർണിക്കുമ്പോൾ തൃശൂർ പൂരത്തിന് നില അമിട്ടുകളാ ഞങ്ങൾക്കുള്ളിൽ വിരിയാ.. എന്ന സീൻ
  • കാട്ടാളൻ പൊറിഞ്ചുവിന് മറിയയോടുള്ള പ്രണയം. ഫാൻറസി സീനുകളിലുള്ള പ്രണയരംഗങ്ങൾ. പുത്തൻപള്ളി ജോസിനെ വടിവാൾ കൊണ്ട് വെട്ടുന്ന ഗുണ്ടകൾ. സിനിമാ തീയറ്ററിലേക്ക് ഓടിക്കയറുന്നതും ബാൽക്കണിയിൽ നിന്ന് ചാടുന്നതും ഒപ്പമെത്തി വെട്ടുന്നതും ഒരുപാട് വെട്ട് കൊണ്ട് വീണ് കിടക്കുമ്പോൾ ഗുണ്ടകളോട്, ‘തീർത്തിട്ട് പോടാ..പൊലയാടി മക്കളെ..’ എന്നു പറഞ്ഞ്.. മരിച്ചു വീഴുന്ന പുത്തൻപള്ളി ജോസ്
  • പുത്തൻപള്ളി ജോസിൻെറ ശവസംസ്കാരയാത്ര
  • അവസാന ഭാഗത്ത് പകരം വീട്ടലിൻെറ ഭാഗമായി പള്ളിപറമ്പിൽ ശൃംഗാരം അഭിനയിച്ച് കൂട്ടികൊണ്ടു പോകുന്ന മറിയ, അവളുടെ പ്രതികാരം..

പലപ്പോഴായി അയച്ചുകൊടുത്ത തിരക്കഥകളുടെ ഇമെയിലുകളും അതിൻെറ ഹാർഡ് കോപ്പികളും, മാതൃഭൂമി പ്രസിദ്ധീകരിച്ച ‘വിലാപ്പുറങ്ങൾ’ നോവലും തെളിവായി ഹാജരാക്കിയിട്ടാണ് ഈ സിനിമാ ഷൂട്ടിംഗ് നിർത്തിവെക്കാനുള്ള തൽക്കാലിക നിരോധന ഉത്തരവ് (LA:834/2019 in O.S:03/2019 ) ലഭിക്കുന്നത്‌. എന്നിട്ടും കോടതിയെ ധിക്കരിച്ച്‌ പൊറിഞ്ചു മറിയം ജോസിൻെറ ഷൂട്ടിങ്​ അവർ തുടരുന്നുണ്ടായിരുന്നു. അത് കമ്മീഷൻ വന്ന് തെളിവെടുത്തതുമാണ്.

ഏറെ ഹിറ്റുകൾ സമ്മാനിച്ച ഒരു സീനിയർ സംവിധായകൻ എന്ന നിലയിൽ ജോഷിയിൽ നിന്ന് നീതിയും ഇടപെടലും പ്രതിക്ഷിച്ചതാണ് എന്നാൽ സംവിധായകൻ എന്നോട് പറഞ്ഞത്, ‘ഗാന്ധിജിയുടെയും നെഹ്റുവിൻെറയും സിനിമയെടുക്കാൻ ആരുടെയും അനുവാദം വേണ്ടല്ലോ’ എന്നാണ്. അതുപോലെയാണത്ര കാട്ടാളൻ പൊറിഞ്ചുവും മറിയവും.(??) അവർ ജീവിച്ചിരുന്നവരാണെന്ന്. ഫോക്​ലോറാണെന്നും.. അങ്ങനെയെങ്കിൽ സാറ ടീച്ചറുടെ പുതിയ നോവലിലെ ബുധിനിയെ ഇവരടിച്ചു മാറ്റുമോ? (ബുധിനി ഇപ്പോഴും ജീവിച്ചിരിക്കുന്നു.) പുരാണ കഥാപാത്രമാണെന്ന് പറഞ്ഞ് എം.ടിയുടെ രണ്ടാമൂഴത്തിലെ ഭീമനെ തൊടാൻ ഇവർ ധൈര്യപ്പെടുമോ?

എഴുത്തുകാരിയുടെ കോപ്പി റൈറ്റ് ആണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഇവരെല്ലാം ജീവിച്ചിരുന്ന കഥാപാത്രങ്ങളാണന്ന വാദം സർഗ സൃഷ്​ടിക്കു നേരെയുള്ള കടന്നു കയറ്റമല്ലേ? അറിയപ്പെടാതെയും രേഖപ്പെടുത്താതെയും പോകുന്ന സാധാരണക്കാരുടെ ജീവിതവും വൈകാരികതയുമാണ് നോവൽ അടയാളപ്പെടുത്തുന്നത്. ആ കഥാപാത്രങ്ങൾക്ക് ജീവനുണ്ടെങ്കിൽ അത് നോവലിൻെറ വിജയമായി കാണണം. ആരുടേയും ബയോപിക് അല്ല ഞാൻ നോവലാക്കിയത്. ഈ സിനിമയിറക്കുന്നവർ ജീവിച്ചിരുന്നവരുടെ ബയോപിക് ആണോ എടുത്തിട്ടുള്ളത്? എൻെറ നോവലിറങ്ങുന്നതിനു മുമ്പ് എന്തു കൊണ്ട് ഈ ആശയം ഇവർക്ക് വന്നില്ല? ‘കാട്ടാളൻ പൊറിഞ്ചു’ എന്ന സിനിമ ഫിലിം ചേബറിൽ (ഡാനി പ്രൊഡക്ഷൻസ്)രജിസ്റ്റർ ചെയ്തിരിക്കുമ്പോൾ എങ്ങനെ അവർക്ക് ആ പേര് സിനിമയിൽ ഉപയോഗിക്കാനാകുന്നു.?

porinju-marium-3

ചുരുക്കത്തിൽ പ്രതിഭയല്ല ഇവർക്ക് വേണ്ടത്. സിനിമാതമ്പുരാക്കന്മാരുടെ വാലാട്ടികളും ചെരിപ്പുനക്കികളുമായി അഞ്ചും പത്തും വർഷം നടക്കാതെ ഒരു സുപ്രഭാതത്തിൽ തിരക്കഥാകൃത്തുകളായി വരുകയോ? അതും ഒരു പെണ്ണ്? ഞങ്ങളിങ്ങനെ പല കള്ളങ്ങളും പറയും. വാക്കിന് വിലയോ മൂല്യങ്ങളോ (അതെന്താ ..അങ്ങാടി മരുന്നോ?) വേണ്ടി വന്നാൽ ഗുണ്ടായിസം വരെ കാണിക്കും. പ്രതിഫലം തരാതെ നോവലും തിരക്കഥയും അടിച്ചു മാറ്റും. സ്വാധീനവും പണവും ഉപയോഗിച്ച് ഞങ്ങൾ സിനിമയിറക്കും. ചതിയുടെ ആൾരൂപങ്ങൾക്ക് കള്ളം പറയുന്നതിനും അത് ന്യായികരിക്കുന്നതിനും വല്ല ഉളുപ്പുമുണ്ടോ? കണ്ടാമൃഗം തോറ്റു പോകും ഇവരുടെ തൊലിക്കട്ടിയിൽ.

മറ്റുള്ളവരുടെ പ്രതിഭ നിർലജ്ജം അപഹരിക്കുന്ന എഴുത്തുകാരനോടും അപഹരിച്ച മൊതലുപയോഗിച്ച്‌ സിനിമ സംവിധാനം ചെയ്യുന്ന വലിയ സംവിധായകനോടും മറ്റുള്ളവരെ വഞ്ചിച്ച് പ്രൊഡക്ഷൻ കുപ്പായമണിഞ്ഞ് നടക്കുന്ന ഉഡായിപ്പുകളോടും ഇതെല്ലാമറിഞ്ഞിട്ടും മൗനംകൊള്ളുന്ന കാശിറക്കുന്ന നിർമാതാക്കളോടും ഒന്നേ പറയാനുള്ളൂ, എൻെറ കഥാപാത്രങ്ങളെയും അവരുടെ പഞ്ചുള്ള ക്യാരക്ടറുകളെയും ഒരു തല്ലുകൂട്ട് സിനിമയുടെ ഭാഗമാക്കി വികലമാക്കിയതിന് കാലവും വായനക്കാരും നിങ്ങൾക്കൊരിക്കലും മാപ്പ് തരില്ല എന്ന്.

തകിടം മറിഞ്ഞ നീതിബോധം എന്നെ അമ്പരപ്പിക്കുന്നുണ്ട്. അന്തിമവിധി വന്നിട്ടില്ലെങ്കിലും (അടുത്ത വാദം ആഗസ്റ്റ് 30നാണ്) താൽക്കാലിക നിരോധന ഉത്തരവ് പിൻവലിച്ചതുകൊണ്ട് അവർക്കിനി സിനിമ ഇറക്കാമല്ലോ.. അവർക്ക് വേണ്ടതും അതാണ്. എല്ലാ തെളിവുകളും പരിശോധിച്ചു കഴിയുമ്പോൾ നീതി കിട്ടുമെന്ന് എനിക്കുറപ്പുണ്ട്... സാധാരണക്കാരുടെ ആശ്രയം നീതിന്യായ വ്യവസ്ഥ മാത്രമാണല്ലോ.

സിനിമാലോകത്ത് നീതി നിഷേധിക്കപ്പെട്ടതിൻെറയും ചതിക്കപ്പെട്ടതിൻെറയും അമർത്തപ്പെട്ട നിലവിളികൾ അനവധിയാണത്രേ!. പുറത്തു പറയുന്നവരെ അവരൊതുക്കികളയും പോലും. അപഹരിക്കൽ ഒരു കലയും അവകാശവുമായെണ്ണുന്ന പ്രതിഭയില്ലാത്ത ഇക്കൂട്ടരോട് ഇത്രയെങ്കിലും പ്രതികരിച്ചില്ലെങ്കിൽ സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാനാവാത്ത ഒരെഴുത്തുകാരിയുടെ ആത്മരോഷത്താൽ ഞാൻ ഉരുകി പോകുമെന്നതുകൊണ്ട് മാത്രം.

(‘കാട്ടാളൻ പൊറിഞ്ചു’ തിരക്കഥയുടെ 21-09 -2017 മുതൽ 29-4-2018 വരെ അയച്ചുകൊടുത്ത പത്തോളം ഇ-മെയിലുകൾ, കൈയെഴുത്തു പ്രതികൾ, ഡി.ടി.പി ചെയ്ത ഹാർഡ് കോപ്പികൾ തെളിവിനായി എവിടേയും ഹാജരാക്കാൻ തയാറാണ്.)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheatingliterature newsmalayalam newsmovie newsKattalan PorinjuPorinju Mariam Joselizzy joy
News Summary - porinju mariam jose movie; cheating behind it said Lizzy joy -literature and movie news
Next Story