ബംഗാളി എഴുത്തുകാരൻ നിമായ്​ ഭട്ടാചാര്യ അന്തരിച്ചു

00:57 AM
26/06/2020

കൊൽക്കത്ത: പ്രമുഖ എഴുത്തുകാരനും പത്രപ്രവർത്തകനുമായ നിമായ്​ ഭട്ടാചാര്യ(89) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെതുടർന്നായിരുന്നു അന്ത്യം. 150ലേറെ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

മേംസാബ്​, ഡി​പ്ലൊമാറ്റ്​, മിനിബസ്​, ഇങ്ക്വിലാബ്​ തുടങ്ങിയവയാണ്​ വിഖ്യാതരചനകൾ. ബംഗ്ലാദേശിലെ മഗുറ ജില്ലയിൽ 1931ലാണ്​ ജനിച്ചത്​. മുഴുവൻ സമയ രചനയിൽ ഏർപ്പെടുംമുമ്പ്​ കൊൽക്കത്തയിലും ഡൽഹിയിലും പത്രപ്രവർത്തകനായി പ്രവർത്തിച്ചിട്ടുണ്ട്​.

ബംഗാഭിഭൂഷൺ പുരസ്​കാര ജേതാവാണ്​. ഭട്ടാചാര്യയുടെ മരണത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചിച്ചു. 

Loading...
COMMENTS