ഞാനെന്നും റേഡിയോയുടെ ആരാധിക-അനിത നായർ

15:02 PM
30/06/2020
Anitha-Nair.jpg

ബംഗളുരു: ഓഡിയോ ബുക്കുകളിലൂടെയാണ് സാഹിത്യകാരി അനിത നായർ ഇപ്പോൾ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ലിറ്റില്‍ ഡക് ഗേള്‍, ട്വിൻ ബഡ്സ് എന്നീ രണ്ട് പുസ്തകങ്ങളാണ് ഓഡിയോ ബുക്കുകളായി ഇപ്പോൾ പുറത്തുവന്നത്. സി.എ.എ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ലിറ്റില്‍ ഡക് ഗേള്‍ എഴുതുന്നത്. ഈ ഓഡിയോബുക്കിലെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിയുന്ന ഒരേ ഒരു ശബ്ദം പ്രകാശ് രാജിന്‍റേതായിരുന്നെന്ന് അനിത നായർ പറഞ്ഞു. 
 
രാജ്യം സി.എ.എ പ്രക്ഷോഭത്തില്‍ തിളച്ചുമറിയുമ്പോള്‍ ഇത് നേരിട്ട് ബാധിക്കാത്ത എന്നെപ്പോലുള്ളവര്‍ എന്തുചെയ്യുകയാണെന്ന ചോദ്യം തന്നെ വേട്ടയാടിയിരുന്നു. തന്‍റെ മനോഭാവം ജനാധിപത്യത്തെ ഇല്ലാതാക്കുമോ എന്ന ചിന്തയിൽ നിന്നാണ് ലിറ്റില്‍ ഡക് ഗേള്‍ എന്ന കഥയുണ്ടാവുന്നത്.
 
താന്‍ എല്ലാ കാലത്തും റേഡിയോ പരിപാടികളുടെ കടുത്ത ആരാധികയായിരുന്നു. വാക്കുകള്‍ക്കും ശബ്ദത്തിനും ഒരു ശ്രോതാവിനെ ഒരു കഥയുടെ ഹൃദയത്തിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുമെന്നും അനിത നായര്‍ പറയുന്നു.

സിനിമ താരങ്ങളായ കൊങ്കണ സെന്‍ ശര്‍മയും സത്യദീപ് മിശ്രയുമാണ് ട്വിന്‍ ബെഡ്‌സ് എന്ന കഥക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. 

Loading...
COMMENTS