വയസ്സ്​​​ 105; തുല്യത പരീക്ഷ വിജയിച്ച്​ ഭഗീരഥിയമ്മ

  • രാജ്യത്ത്​ ഏറ്റവും ഉയർന്ന പ്രായത്തിൽ സാക്ഷരതാ കോഴ്​സ്​ വിജയിക്കുന്ന പഠിതാവ്​

09:39 AM
06/02/2020
BHAGEERATHI-AMMA
ഭ​ഗീ​ര​ഥി​യ​മ്മ​യെ സാ​ക്ഷ​ര​താ ​മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ.​ പി.​എ​സ്. ശ്രീ​ക​ല അ​ഭി​ന​ന്ദ​ിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത്​ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്രാ​യ​ത്തി​ൽ സാ​ക്ഷ​ര​ത തു​ല്യ​താ കോ​ഴ്​​സ്​ വി​ജ​യി​ക്കു​ന്ന പ​ഠി​താ​വെ​ന്ന ഖ്യാ​തി ഇ​നി ഭ​ഗീ​ര​ഥി​യ​​മ്മ​ക്ക്. സാ​ക്ഷ​ര​താ​മി​ഷ​​െൻറ നാ​ലാം​ത​രം തു​ല്യ​ത പ​രീ​ക്ഷ​യി​ൽ കൊ​ല്ലം തൃ​ക്ക​രു​വ പ​ഞ്ചാ​യ​ത്തി​ലെ പ്രാ​ക്കു​ളം സ്വ​ദേ​ശി​നി​യാ​യ ഭ​ഗീ​ര​ഥി​യ​മ്മ 105ാം വ​യ​സ്സി​ലാ​ണ്​ നാ​ലാം​ത​രം തു​ല്യ​ത കോ​ഴ്​​സ്​ വി​ജ​യി​ച്ച​ത്. രാ​ജ്യ​ത്തു​ത​ന്നെ ഏ​റ്റ​വും മു​തി​ർ​ന്ന സാ​ക്ഷ​ര​താ പ​ഠി​താ​വാ​ണ്​ ഭ​ഗീ​ര​ഥി​യ​മ്മ​യെ​ന്ന്​ സാ​ക്ഷ​ര​താ​മി​ഷ​ൻ അ​റി​യി​ച്ചു. ആ​കെ 275 മാ​ർ​ക്കി​ൽ 205 മാ​ർ​ക്ക് നേ​ടി​യാ​ണ് ഭ​ഗീ​ര​ഥി​യ​മ്മ​യു​ടെ ഫ​സ്​​റ്റ്​ ക്ലാ​സ്​ വി​ജ​യം. 74.5 ശ​ത​മാ​നം മാ​ർ​ക്കാ​ണ്​ ഇ​വ​ർ​ക്ക്​ ല​ഭി​ച്ച​ത്. ക​ണ​ക്കി​ലാ​ണ്​ ഭ​ഗീ​ര​ഥി​യ​മ്മ​യു​ടെ മി​ടു​ക്ക്​ ഏ​റെ. 75ൽ 75​മാ​ർ​ക്കും നേ​ടി.  

മ​ല​യാ​ളം, ന​മ്മ​ളും ന​മു​ക്ക് ചു​റ്റും, ഇം​ഗ്ലീ​ഷ്, ഗ​ണി​തം എ​ന്നി​ങ്ങ​നെ നാ​ല് വി​ഷ​യ​ങ്ങ​ളി​ലാ​യി​രു​ന്നു പ​രീ​ക്ഷ. ഇ​തി​ൽ ഇം​ഗ്ലീ​ഷി​ന് -50, മ​റ്റ് വി​ഷ​യ​ങ്ങ​ൾ​ക്ക് -75 എ​ന്നി​ങ്ങ​നെ 275 ആ​ണ് മൊ​ത്തം മാ​ർ​ക്ക്. ഇം​ഗ്ലീ​ഷി​ന്- 15, മ​റ്റ് വി​ഷ​യ​ങ്ങ​ൾ​ക്ക്​- 30 എ​ന്നി​ങ്ങ​നെ​യാ​ണ് ജ​യി​ക്കാ​നു​ള്ള മി​നി​മം മാ​ർ​ക്ക്. ന​മ്മ​ളും ന​മു​ക്ക് ചു​റ്റും, മ​ല​യാ​ളം വി​ഷ​യ​ങ്ങ​ളി​ൽ 50 വീ​ത​വും ഇം​ഗ്ലീ​ഷി​ന് 50ൽ 30 ​മാ​ർ​ക്കും നേ​ടി​യാ​യി​രു​ന്നു  മു​ത്ത​ശ്ശി ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 

ഭ​ഗീ​ര​ഥി​യ​മ്മ​യു​ടെ വി​ജ​യ​വാ​ർ​ത്ത​യ​റി​ഞ്ഞ് സാ​ക്ഷ​ര​താ​മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ.​പി.​എ​സ്. ശ്രീ​ക​ല പ്രാ​ക്കു​ള​ത്തെ വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു. സാ​ക്ഷ​ര​താ​മി​ഷ​​െൻറ പ​ത്താം​ത​രം വി​ജ​യി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഭ​ഗീ​ര​ഥി​യ​മ്മ അ​റി​യി​ച്ചു. പ​ഠ​ന​ത്തി​ൽ മാ​ത്ര​മ​ല്ല അ​മ്മൂ​മ്മ​യു​ടെ ക​മ്പം. പാ​ട്ടി​ലും ക​വി​ത​യി​ലു​മൊ​ക്കെ​യു​ണ്ട്. ക​വി​ത ആ​ല​പി​ക്കാ​നു​ള്ള ഡ​യ​റ​ക്​​ട​റു​ടെ ആ​വ​ശ്യ​വും ഭ​ഗീ​ര​ഥി​യ​മ്മ നി​ര​സി​ച്ചി​ല്ല.  ച​ങ്ങ​മ്പു​ഴ​യു​ടെ ‘സ്​​പ​ന്ദി​ക്കു​ന്ന അ​സ്​​ഥി​മാ​ടം’ എ​ന്ന ക​വി​ത​യി​ൽ​നി​ന്ന്​  ‘താ​ര​ക​ങ്ങ​ളെ കാ​ൺ​മി​തോ നി​ങ്ങ​ൾ...’ എ​ന്ന്​ തു​ട​ങ്ങു​ന്ന​വ​രി​ക​ൾ ഇൗ​ണ​ത്തി​ൽ ആ​ല​പി​ച്ചു. ആ​റ്​ മ​ക്ക​ളും 16 കൊ​ച്ചു​മ​ക്ക​ളു​മൊ​ക്കെ​യാ​യി അ​ഞ്ചാം ത​ല​മു​റ​യ്ക്കൊ​പ്പ​മാ​ണ് ഈ ​മു​ത്ത​ശ്ശി​യു​ടെ ജീ​വി​ത​യാ​ത്ര. 

സം​സ്​​ഥാ​ന​ത്ത് 11,593 പേ​രാ​ണ് നാ​ലാം​ത​രം തു​ല്യ​താ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​തി​ൽ 10012 പേ​ർ വി​ജ​യി​ച്ചു. വി​ജ​യ​ശ​ത​മാ​നം -86. വി​ജ​യി​ച്ച​വ​രി​ൽ 9456 പേ​ർ സ്​​ത്രീ​ക​ളാ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി. ഇ​വി​ടെ പ​രീ​ക്ഷ​യെ​ഴു​തി​യ 385 പേ​രും വി​ജ​യി​ച്ചു.  2018 ഒ​ക്ടോ​ബ​റി​ൽ സാ​ക്ഷ​ര​താ​മി​ഷ​​െൻറ അ​ക്ഷ​ര​ല​ക്ഷം സാ​ക്ഷ​ര​താ​പ​രീ​ക്ഷ​യി​ൽ 96കാ​രി കാ​ർ​ത്യാ​യ​നി​യ​മ്മ നൂ​റി​ൽ 98 മാ​ർ​ക്ക് വാ​ങ്ങി വി​ജ​യി​ച്ച​ത്​ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ൽ​വ​രെ ഇ​ടം​പി​ടി​ച്ചി​രു​ന്നു.

Loading...
COMMENTS