Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
hind al zahid
cancel
Homechevron_rightLIFEchevron_rightWomanchevron_rightദൗത്യത്തിൽ...

ദൗത്യത്തിൽ വിശ്വസിക്കുന്നവൾ

text_fields
bookmark_border

സൗദി വനിതകളുടെ ശാക്​തീകരണമാണ്​ ത​െ​ൻറ ജീവിത ദൗത്യമെന്ന്​ വിശ്വസിക്കുന്നയാളാണ്​ ഹിന്ദ്​ അൽ സാഹിദ്​. ഒാരോരുത്തർക്കും ഒാരോ ദൗത്യമുണ്ട്​. ത​​​​െൻറ ദൗത്യം ഇതാണ്​. കഴിഞ്ഞ വർഷം സൗദി വനിതകളിൽ ശ്രദ്ധേയമായ നേട്ടം കൊണ്ട്​ വാർത്തകളിലിടം നേടിയ വനിതയാണ്​ ഹിന്ദ്​ അൽ സാഹിദ്​​. ദമ്മാം എയർപോർട്ടി​​​​െൻറ എക്​സിക്യൂട്ടീവ്​ ഡയറക്​ടർ പദവിയിലേക്ക്​ ഹിന്ദ്​ തെര​ഞ്ഞെടുക്കപ്പെട്ടത്​ സൗദി വനിതാമുന്നേറ്റത്തിലെ നാഴികക്കല്ലായിരുന്നു. സ്​ത്രീശാക്​തീകരണത്തിന്​ വേണ്ടി നടത്തിയ നിരന്തരമായ പരിശ്രമങ്ങൾ ഉന്നതപദവിയിലേക്കെത്താൻ അവരെ പ്രാപ്​തയാക്കി.

വിദേശരാജ്യങ്ങളിൽ പോയി പഠിക്കുന്നവർക്ക്​ മാത്രമാണ്​ (പ്ര​േത്യകിച്ച്​ പാശ്​ചാത്യ രാജ്യങ്ങളിൽ​) മികവി​​​​െൻറയും നേട്ടങ്ങളുടെയും ആകാശം കീഴടക്കാനാവുക എന്ന പൊതുവായ ധാരണയുടെ തിരുത്താണ്​ ഹിന്ദ്​​. ബി.എ ഇംഗ്ലീഷ്​ പഠനം കഴിഞ്ഞ്​ ബഹ്​റൈനിലെ ഗൾഫ്​ യൂണിവേഴ്​സിറ്റിയിൽ പോയി എം.ബി.എ എടുത്തതാണ്​ കാര്യമായ അക്കാദമിക പഠനം. കിങ് ഫൈസൽ യൂണിവേഴ്സിറ്റിയിലെ ഉപദേശക സമിതി അംഗവും ഇമാം ഇബ്നു അബ്​ദുറഹ്​മാൻ യൂണിവേഴ്സിറ്റി അഡ്വൈസറി ബോർഡ്​ മെമ്പറുമാണ്​.

ഭാര്യ, രണ്ട്​ കുട്ടികളുടെ മാതാവ് എന്നീ നിലകളിലുള്ള ത​​​​െൻറ ഉത്തരവാദിത്തങ്ങളെ ഗൗരവത്തിൽ തന്നെ എടുത്ത്​ മന്നോട്ടു പോവു​േമ്പാഴും വ്യാവസായിക വാണിജ്യ മേഖലകളിൽ അലിഖിതമായി രൂപപ്പെട്ട ആൺകൊയ്​മയെ മാറ്റിമറിക്കാനായി എന്നതാണ്​ ഇവരെ വ്യത്യസ്​തയാക്കുന്നത്​. ത​​​​െൻറ വളർച്ചയുടെ അതിരുകൾ ആകാശം മാത്രമാണെന്ന്​ വിശ്വസിക്കുന്നു ഹിന്ദ്.​

രാജ്യത്തെ ഒരു വിമാനത്താവളത്തി​​​​െൻറ ഏറ്റവും ഉയർന്ന തസ്​തികയിൽ എത്തിപ്പെടുക എന്നത്​ നിസ്സാരകാര്യമല്ല. അതുകൊണ്ട്​ തന്നെ കഴിഞ്ഞ വർഷം ഗതാഗത മന്ത്രി അധ്യക്ഷനായ ജനറൽ അതോറിറ്റി ഒാഫ്​ സിവിൽ ഏവിയേഷ​​​​െൻറ തീരുമാനം വന്നതോടെ ഹിന്ദ്​ വാർത്തകളിലിടം നേടി. 2008 മുതൽ 2016 വരെ വുമൺ ഇകണോമിക്​ ഫോറം ഡയറക്​ടറായിരുന്നു ഹിന്ദ്​. 2009 മുതൽ ഇൗസ്​റ്റേൺ പ്രൊവിൻസ്​ ചേംബർ ഒഫ്​ കൊമേഴ്​സിൽ ബിസിനസ്​ വുമൺ സ​​​െൻറർ അധ്യക്ഷയാണ്​. ഇൗ മേഖലയിലെ പ്രാവീണ്യമാണ്​ വിമാനത്താവള മേധാവിയുടെ കസേരയിലേക്ക്​ ഹിന്ദിനെ എത്തിച്ചത്​. രാജ്യത്ത്​ സ്​ത്രീ സംരംഭകരെ പ്രോൽസാഹിപ്പിക്കുന്നതിന്​ അനവധി പരിപാടികളാണ്​ ഹിന്ദി​​​​െൻറ നേതൃത്വത്തിൽ നടന്നത്​.

വനിതകൾ രാജ്യത്തി​​​​െൻറ വലിയ ആസ്​തിയാണ്​. അവരെ ശക്​തിപ്പെടുത്തുന്നതിലൂടെ രാജ്യം വലിയ പ​ുരോഗതി കൈവരിക്കുമെന്നതാണ്​ ഹിന്ദി​​​​െൻറ നയം. രാജ്യത്തെ വിഷൻ 2030 സൗദി വനിതകളുടെ മ​ുന്നേറ്റത്തി​​​​െൻറ നാഴികല്ലാണെന്നാണ്​ അഭിപ്രായം. നിയമത്തി​​​​െൻറ ആനുകൂല്യങ്ങൾ നേരത്തെ തന്നെ ഉണ്ടായിട്ടും എന്തോ ഒരു അസമത്വം തൊഴിൽ മേഖലയിൽ പ്രകടമായിരുന്നു. ഇന്നതെല്ലാം വലിയ മാറ്റത്തിന്​ വിധേയമായിരിക്കുന്നു. വനിതകളെ അധികാരസ്​ഥാനങ്ങളിൽ ഇരുത്തുകതന്നെയാണ്​ അവരെ ശക്​തിപ്പെടുത്താനുള്ള നല്ല വഴി.

പരസ്​പരം ആത്​മാർഥമായി പിന്തുണക്കണം. ഒരുമിച്ചു പ്രവർത്തിക്കണം. സഹായിക്കണം. അ​േപ്പോൾ സ്​ത്രീക്ക്​ മുന്നേറാനാവും. ദിവസവും രാവിലെ അഞ്ച്​ മണിക്ക്​ ഉണർന്ന് ഒരു മണിക്കൂർ നടക്കും. ജീവിതത്തിൽ ലളിതമായ കാര്യങ്ങളിൽ ആസ്വാദനം കണ്ടെത്തും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നു എന്ന്​ ഉറപ്പുവരുത്തും. വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ട്​ എന്നത്​ ജീവിതത്തിൽ സ്​ത്രീ എന്ന നിലയിൽ ഒരു പൊരുത്തക്കേടുമുണ്ടാക്കുന്നില്ല- ഹിന്ദ്​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsmalayalam newsHind Al ZahidSaudi Women Empowerment
Next Story