You are here

ഏവ ദ് റാംപ് ഗേൾ

Eva-Simran
ഏവ സിമ്രാൻ

മലയാള മണ്ണിൽ ഫിലിം സ്​റ്റാറാണ് ഏവ സിമ്രാൻ. ആഗോള തലത്തിൽ സൂപ്പർ സ്​റ്റാറും. നാലിനും ആറിനും ഇടക്ക് പ്രായമുള്ള കുരുന്ന് പ്രതിഭകൾ കാറ്റ് വാക്ക് നടത്തിയ ജൂനിയർ മോഡൽ ഇൻറർനാഷനലിന്‍റെ Miss Super Globe മത്സരത്തിൽ സൗന്ദര്യ കിരീടം അണിഞ്ഞ കോഴിക്കോട്ടുകാരി.

പിച്ചവെച്ചത് റാംപിൽ

രണ്ടര വയസ്സുമുതൽ ഫാഷൻ ലോകത്തെ മിന്നും ബാലതാരമാണ് കോഴിക്കോട് കോവൂർ സ്വദേശികളായ വി. സലീമി​െൻറയും (സലിം എച്ച്.എൽ.എസ്) റസിയയുടെയും മൂന്നാമത്തെ മകൾ ഏവ. ദേവഗിരി പബ്ലിക് സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. കോഴിക്കോട് ഫോക്കസ് മാളിൽ നടന്ന ‘ലുക്ക്മാൻസ്’ ഫാഷൻഷോയിൽ ഒന്നാംസ്ഥാനം നേടിയാണ് ഏവയുടെ എളിയ തുടക്കം. പിന്നീട് നിരവധി പരസ്യചിത്രങ്ങളിൽ അഭിനയിച്ചു. ഇടക്ക് ചില സംഗീത ആൽബങ്ങളിലും.

Eva-Simran

കഥയും ചിത്രവും വിടില്ല

ചിത്രരചനയും കഥയെഴുത്തും വിട്ടൊരു നാളും ഏവക്കില്ല. കഥ കേൾക്കാൻ ഇഷ്​ടമാണോ എന്ന് ചോദിച്ചാൽ കഥയെഴുതുമെന്നാകും മറുപടി.

ഫിലിം സ്​റ്റാർ

നടൻ സൗബിൻ ഷാഹിറും സുരഭിയും അഭിനയിക്കുന്ന ‘ഡിസൂസ’ എന്ന ചിത്രത്തിൽ സുരഭിയുടെ ഉൗമയായ മകളായി മുഴുനീള റോളിൽ ഏവയുണ്ട്. ദിലീഷ് പോത്തനാണ് സംവിധാനം. നടൻ സിദ്ദീഖിന്‍റെ മകൻ നായകനായ ‘ഒരു കടത്തനാടൻ കഥ’, ടൊവിനോ നായകനായ ’എടക്കാട് ബറ്റാലിയൻ 06’ എന്നീ ചിത്രങ്ങളിൽ ഈ കുഞ്ഞിനെ കണ്ടവർ മറക്കില്ല. കുഞ്ചാക്കോ ബോബൻ നായകനായ പുതിയ ചിത്രത്തിലും പ്രധാന വേഷമുണ്ട്.

Loading...
COMMENTS