പാവാടക്കാലം

20:54 PM
03/07/2017

ലോങ് സ്കര്‍ട്ടും ബ്ലൗസും മലയാളി യുവതികളുടെ വസ്ത്ര സങ്കല്‍പത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. കമനീയമായ ഡിസൈനിങ് വൈഭവം നിറയുന്ന സ്കര്‍ട്ടുകളും ബ്ലൗസുകളും ഇവന്‍റുകള്‍ ഭേദമില്ലാതെ അഴകു പടര്‍ത്തുകയാണ്...

റോയല്‍ ഷൈന്‍ 

ജക്വാര്‍ഡ് വര്‍ക് കൊണ്ട് സമ്പന്നമായ ജാക്കറ്റ്. അലങ്കാരം തുളുമ്പുന്ന കോളറും സ്ലീവും. ഗോള്‍ഡന്‍ ക്രീം നിറത്തില്‍ കോണ്‍ട്രാസ്റ്റിങ് ജക്വാര്‍ഡ് ഡിസൈന്‍ സ്കര്‍ട്ടും കൂടിച്ചേരുമ്പോള്‍ ലഭിക്കുന്നത് ക്ലാസി ലുക്. മാറ്റ്ഫിനിഷ് ചെയ്തിരിക്കുന്ന ഡ്രില്‍ ചെറു അലങ്കാരങ്ങളും കൂടിച്ചേരുമ്പോള്‍ കൃത്യമായ ബാലന്‍സും കൈവരുന്നു

ഫ്ലോറല്‍ കളേഴ്സ്  

മൂന്നു കോണ്‍ട്രാസ്റ്റിങ് നിറങ്ങളുടെ കൂടിച്ചേരല്‍. ഫ്രഷ് ടച്ചിനൊപ്പം ഫാന്‍സി ലുക്കും. ഫ്ളവര്‍ ഡിസൈന്‍ എംബ്രോയ്ഡറി ബ്ലാക് ബ്ലൗസും കോണ്‍ട്രാസ്റ്റിങ് പീച് നിറത്തിന്‍റെ വശ്യത നിറക്കുന്ന സ്കര്‍ട്ടും ഫ്ലൂറസെന്‍റ് ഗ്രീന്‍ ദുപ്പട്ടയും ചേരുന്നതോടെ ഇവന്‍റുകളില്‍ താരമാകും അഴക്.

റെഡ് ഗ്ലാമര്‍ 

സ്ലബ് ഇഴകള്‍ അഴകു പകരുന്ന റോ സില്‍ക് ബ്ലൗസ്. അഴകേകാന്‍ മിറര്‍ വര്‍ക്. ബ്ലൗസിന് മനോഹാരിത പകരാന്‍ ഫ്ലെയര്‍ സ്റ്റൈല്‍ റെഡ്സ്കര്‍ട്ടിന്‍റെ കൂട്ട്. ഹെവി എംബ്രോയ്ഡറി വര്‍ക്കുള്ള ദുപ്പട്ട കൂടി ചേരുന്നതോടെ ലുക്കിന് പൂര്‍ണത. 

അറേബ്യന്‍ രാജകുമാരി 

ഗോള്‍ഡനും അറേബ്യന്‍ ബ്ലൂവും ഒത്തുചേരുന്ന വ്യത്യസ്തമായ ആശയം. ബ്ലൗസിനൊപ്പമുള്ള ജക്വാര്‍ഡ് ഡിസൈന്‍ സ്കര്‍ട്ട് ലുക്കിന് രാജകുമാരിയുടെ ആഢ്യത്വം നല്‍കുന്നു. ബ്ലൗസിന്‍റെ ഷോള്‍ഡറിലുള്ള എംബ്രോയ്ഡറി അലംകൃതമായ ബ്രോച് പോലെ മനോഹരം. രാജകീയമായ ലുക്കിനൊപ്പം ലാളിത്യം നല്‍കുന്ന കോമ്പിനേഷന്‍.

ക്ലാസിക്  

എക്കാലത്തെയും ഹിറ്റ് കളര്‍ കോമ്പിനേഷനായ ബ്ലാക്കും ഗോള്‍ഡനും നല്‍കുന്ന വിശിഷ്ടമായ ലുക്. റോ സില്‍ക് ബ്ലൗസിന്‍റെ ഷോള്‍ഡറിലുള്ള മൃദുലമായ ഹാന്‍ഡ് എംബ്രോയ്ഡറിയും പ്ലെയിന്‍ സ്കര്‍ട്ടും ഹെവി വര്‍ക്കുള്ള ദുപ്പട്ടയും ഒത്തു ചേരുമ്പോള്‍ ദൃശ്യമാകുന്നത് ക്ലാസിക് സൗന്ദര്യം. 

പര്‍പ്ള്‍ പാര്‍ട്ടി 

ഉല്ലാസം നിറക്കുന്ന പര്‍പ്ള്‍, ഗോള്‍ഡന്‍ കോമ്പിനേഷന്‍ അഴകുവിരിയിക്കും സ്കര്‍ട്ട്. ഗോള്‍ഡ് എംബ്രോയ്ഡറി നെറ്റ് ബ്ലൗസിന്‍റെ കോമ്പിനേഷന്‍ കൂടിയാകുമ്പോള്‍ ഏത് ഇവന്‍റിലും തിളങ്ങാനുള്ള ക്ലാസിക് ലുക് സ്വന്തം.

Costume Courtesy: Sanura Designers 
Photographer: Sidhikkai
Models: Diyana, Aswika
Makeup: Jo Adoor

COMMENTS