ചോ​ദ്യ​ങ്ങ​ളും സം​ശ​യ​ങ്ങ​ളും ഏ​റെ​യു​ള്ള ‘കു​ഞ്ഞി​മൂ​സ’ വൈ​റ​ലാ​വു​ന്നു

കുഞ്ഞിമൂസയായി അഡ്വ. പി.കെ. സക്കരിയ്യ

കൊ​ടു​വ​ള്ളി: സാ​മൂ​ഹി​ക രാ​ഷ്​​ട്രീ​യ വി​ഷ​യ​ങ്ങ​ൾ ആ​ക്ഷേ​പ​ഹാ​സ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ക​യാ​ണ് ‘കു​ഞ്ഞി​മൂ​സ’. ഒ​രു സാ​ധാ​ര​ണ​ക്കാ​ര​​െൻറ ചി​ന്ത​ക​ളും സം​ശ​യ​ങ്ങ​ളും ചോ​ദ്യ​ങ്ങ​ളു​മാ​ണ് ‘കു​ഞ്ഞി​മൂ​സ’ എ​ന്ന ഒ​റ്റ​യാ​ൾ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ ആ​ക്ഷേ​പ​ഹാ​സ്യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഖ​ത്ത​ർ പ്ര​വാ​സി​ക​ളാ​യ കൊ​ടു​വ​ള്ളി വാ​വാ​ട് സ്വ​ദേ​ശി അ​ഡ്വ.​പി.​കെ.​സ​ക്ക​രി​യ​യും ഉ​സ്മാ​ൻ മാ​രാ​ത്തു​മാ​ണ് ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ന​കം മു​പ്പ​തി​ല​ധി​കം വി​ഷ​യ പ്ര​ധാ​ന്യ​മു​ള്ള വി​ഡി​യോ​ക​ൾ പു​റ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞു.

സി.​എ.​എ.​വി​രു​ദ്ധ കാ​ല​ത്ത് ഉ​സ്മാ​ൻ മാ​രാ​ത്ത് എ​ഴു​തി സം​വി​ധാ​നം ചെ​യ്ത 'ഞാ​ൻ കു​ഞ്ഞി​മൂ​സ' എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് സ​ക്ക​രി​യ​യാ​യി​രു​ന്നു. പ​ച്ച ബെ​ൽ​റ്റും തൊ​പ്പി​യും ക​ള്ളി​മു​ണ്ടു​മാ​യി​രു​ന്നു ക​ഥാ​പാ​ത്ര​ത്തി​​െൻറ വേ​ഷം. ദോ​ഹ​യി​ലെ ര​ണ്ട് വേ​ദി​ക​ളി​ല​വ​ത​രി​പ്പി​ച്ച ആ​വി​ഷ്കാ​രം പി​ന്നീ​ട് ചെ​റി​യ വി​ഡി​യോ രൂ​പ​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. മീ​ഡി​യ വ​ൺ, ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ചാ​ന​ലു​ക​ളെ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​രോ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ഇ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വ​ന്ന​തോ​ടെ കു​ഞ്ഞി​മൂ​സ ക​ഥാ​പാ​ത്രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യും വൈ​റ​ലാ​വു​ക​യും ചെ​യ്തു. കോ​വി​ഡ് ഭീ​ഷ​ണി​മൂ​ലം വി​മാ​ന സ​ർ​വി​സ് നി​ർ​ത്തു​ന്ന​തി​ന് തൊ​ട്ട് മു​മ്പ്​ നാ​ട്ടി​ലെ​ത്തി​യതാണ്​ സ​ക്ക​രി​യ.  

സ​ർ​ക്കാ​റി​​െൻറ സ്​​റ്റേ ഹോം ​കാ​മ്പ​യി​ന് പി​ന്തു​ണ​യു​മാ​യി വ​ന്ന വി​ഡി​യോ​ക​ൾ വ​ൻ ശ്ര​ദ്ധ നേ​ടു​ക​യും ചെ​യ്തു. കു​ഞ്ഞി​മൂ​സ​യു​ടെ കൂ​ർ​ത്ത മു​ന​യു​ള്ള സം​സാ​ര​മാ​ണ് ശ്ര​ദ്ധേ​യം. കു​ഞ്ഞി​മൂ​സ എ​ന്ന ഫേ​സ്​​ബു​ക്​ അ​ക്കൗ​ണ്ടി​ൽ മൂ​ന്ന് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ​ക​ളാ​ണു​ള്ള​ത്. വീ​ട്ട് പ​രി​സ​ര​ത്തെ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വ​രും ദി​വ​സ​ങ്ങ​ളി​ലും പ്ര​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ കു​ഞ്ഞി മൂ​സ​യെ മു​ന്നി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

Loading...
COMMENTS