രമണി ടീച്ചര്‍ വെറും പുലിയല്ല

വിഷ്ണു ജെ.
11:50 AM
08/01/2018
remani-teacher
രമണി ടീച്ചര്‍ (ചിത്രങ്ങൾ: ​രഞ്​ജിത്​ കൃഷ്​ണ)

തൃ​ശൂ​രി​ലെ സ്വ​രാ​ജ് റൗ​ണ്ടി​ൽ തി​ങ്ങി​നി​റ​ഞ്ഞ പു​രു​ഷാ​ര​ത്തി​നി​ട​യി​ലേ​ക്ക് ഒ​രു പു​ലി​യി​റ​ങ്ങി, പാ​ല​ക്കാ​ട്ടു​ നി​ന്നെ​ത്തി​യ പെ​ൺ​പു​ലി ര​മ​ണി ടീ​ച്ച​ർ. പു​ലി​യു​ടെ താ​ള​വും വേ​ഗ​വും സ്വാ​യ​ത്ത​മാ​ക്കി കൂ​ടെ​ക്കൂ​ടി​യ 11 പെ​ൺ​പു​ലി​ക​ളോ​ടൊ​പ്പം സ്വ​രാ​ജ് റൗ​ണ്ട് വ​ല​യം​വെ​ച്ച​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​യ​ത് ര​മ​ണി ടീ​ച്ച​ർ ഒ​രു വ​ർ​ഷ​മാ​യി മ​ന​സിൽ കൊ​ണ്ടു​ ന​ട​ന്ന സ്വ​പ്നം. കാ​ഴ്ച​ക്കൊ​പ്പം കൗ​തു​ക​വും നി​റ​ച്ച് ക​ഴി​ഞ്ഞ ത​വ​ണ പു​ലി​ക്കൂ​ട്ട​ത്തി​ലേ​ക്ക് പെ​ൺ​പു​ലി​ക​ൾ ഇ​റ​ങ്ങി​യ​തു മു​ത​ൽ തു​ട​ങ്ങി​യ​താ​ണ് ടീ​ച്ച​റു​ടെ ഇൗ ​ആ​ഗ്ര​ഹം.​ ഇ​ക്കു​റി ടീ​ച്ച​ർ കൂ​ടി അം​ഗ​മാ​യ ‘വി​ങ്​​സ്​’ സം​ഘ​ട​ന ഇ​തി​ന് വ​ഴി​യൊ​രു​ക്കി​യ​തോ​ടെ ചു​വ​ടു​വെ​ക്കാ​ൻ പാ​ല​ക്കാ​ട്ടു​നി​ന്ന്​ ചീ​റി​യെ​ത്തു​ക​യാ​യി​രു​ന്നു​വ​ത്രെ ഇൗ ​പു​ലി. 

ച​ടു​ല​താ​ള​ങ്ങ​ൾ​ക്കൊ​പ്പം കാ​ഴ്ച​ക്കാ​രെ കൈ​യി​ലെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും അ​ത്ര ഏ​ളു​പ്പ​മാ​യി​രു​ന്നി​ല്ല പെ​ൺ​പു​ലി​യാ​യു​ള്ള വേ​ഷ​പ്പ​ക​ർ​ച്ച എ​ന്ന്​ ര​മ​ണി ടീ​ച്ച​ർ പ​റ​യു​ന്നു. ഒ​രുമാ​സം​ കൊ​ണ്ടാ​ണ് പു​ലി​യു​ടെ താ​ള​വും വേ​ഗ​വും സ്വാ​യ​ത്ത​മാ​ക്കി​യ​ത്. പു​ലി​യു​ടെ ച​ല​ന​ങ്ങ​ൾ മ​ന​സിലാ​ക്കു​ന്ന​തി​ന്​ മൃ​ഗ​ശാ​ല​യി​ൽ വ​രെ പോ​യി. പു​ലി​ക്ക​ളി​യു​ടെ ദി​വ​സം ഏ​റ്റ​വും ക​ഠി​നം ചാ​യം തേ​ച്ചു​ള്ള നി​ൽ​പാ​ണെ​ന്ന്​ ര​മ​ണി ടീ​ച്ച​ർ. ഏ​ക​ദേ​ശം അ​ഞ്ചു മ​ണി​ക്കൂ​ർ വ​രെ ഇ​ത്ത​ര​ത്തി​ൽ ചാ​യം തേ​ച്ച്​ കാ​ത്തി​രി​ക്ക​ണം. കൈ​കാ​ലു​ക​ൾ അ​ന​ക്കാ​തെ​യു​ള്ള ഇൗ ​നി​ൽ​പ്​ ആ​ദ്യം അ​ൽ​പം പ്ര​ശ്​​നം​ സൃ​ഷ്​​ടി​ച്ചെ​ങ്കി​ലും പി​ന്നീ​ട്​ അ​തു​മാ​യി ഇ​ണ​ങ്ങി. എ​ങ്കി​ലും അ​ടു​ത്ത വ​ർ​ഷ​വും പു​ലി​ക്കളി​ക്ക്​ ഉ​ണ്ടാ​വു​മെ​ന്നു ത​ന്നെ​യാ​ണ്​ 56കാ​രി​യാ​യ ര​മ​ണി ടീ​ച്ച​റു​ടെ ഉ​റ​പ്പ്. 

remani-teacher
പുലിക്കളി പരിശീലനം നടത്തുന്ന രമണി ടീച്ചറും സുഹൃത്തുക്കളും
 


സി​വി​ൽ ​പൊ​ലീ​സ്​ ഒാ​ഫി​സ​ർ വി​ന​യ, അ​ഭി​ഭാ​ഷ​ക​യാ​യ ദി​വ്യ ദി​വാ​ക​ർ, സു​ധ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ‘വി​ങ്​​സ്’​ ആ​രം​ഭി​ക്കു​ന്ന​ത്. വി​ങ്​​സി​െ​ൻ​റ പാ​ല​ക്കാ​ട്​ ജി​ല്ല​യി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്​ ര​മ​ണി ടീ​ച്ച​ർ. പാ​ല​ക്കാ​ട്​ ജി​ല്ല​യി​ലെ ഒ​രു ചെ​റു​ഗ്രാ​മ​ത്തി​ൽ ആ​രം​ഭി​ച്ച ‘ദ​യ’ എ​ന്ന സം​ഘ​ട​ന​യാ​ണ് ര​മ​ണി ടീ​ച്ച​റു​ടെ കൈ​യൊ​പ്പ് പ​തി​ഞ്ഞ മ​റ്റൊ​രു സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ. നി​ർ​ധ​ന​ർ​ക്കും രോ​ഗി​ക​ൾ​ക്കും ആ​ശ്വാ​സം പ​ക​രു​ന്ന ഇൗ ​കൂ​ട്ടാ​യ്മ ആ​യി​ര​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​ണി​ന്ന്. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​പ്പോ​ൾ പ​രി​ഹ​സി​ക്കാ​നാ​യി​രു​ന്നു കൂ​ടു​ത​ലാ​ളു​ക​ളു​ണ്ടാ​യി​രു​ന്ന​ത്. പ​ല​പ്പോ​ഴും കേ​ൾ​ക്കേ​ണ്ടി​വ​ന്ന​ത് മോ​ശം ക​മ​ൻ​റു​ക​ളു​മാ​യി​രു​ന്നു. ഇ​തെ​ല്ലാം മ​റ​ന്ന്​ മു​ന്നോ​ട്ടു ​പോ​വാ​ൻ സ​ഹാ​യി​ച്ച​ത്​ ഭ​ർ​ത്താ​വിന്‍റെയും മ​ക്ക​ളു​ടെ​യും പൂ​ർ​ണ പി​ന്തു​ണ​യാ​ണെ​ന്ന്​ ബെ​മ്മ​ണൂ​ർ ജി.​യു.​പി സ്​​കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക കൂ​ടി​യാ​യി​രു​ന്ന ര​മ​ണി ടീ​ച്ച​ർ പ​റ​യു​ന്നു. 

സ്​​കൂ​ളു​ക​ളി​ൽ അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​മു​ള്ള ഭൗ​തി​ക സാ​ഹ​ച​ര്യ​മൊ​രു​ക്ക​ലും പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​വു​മെ​ല്ലാം ഇ​ന്ന് പ്ര​ധാ​ന ച​ർ​ച്ച​യാ​കു​മ്പോ​ൾ ര​മ​ണി ടീ​ച്ച​ർ ത​ന്‍റെ അ​ധ്യാ​പ​ക കാ​ല​മോ​ർ​ക്കും.  അ​ർ​ഹ​ത​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം മി​ക​ച്ച അ​ധ്യാ​പി​ക​ക്കു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ്​ ര​മ​ണി ടീ​ച്ച​റെ​യാ​യി​രു​ന്നു തേ​ടി​യെ​ത്തി​യ​ത്. മു​ൻ രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ്​ മു​ഖ​ർ​ജി​യി​ൽ​ നി​ന്ന് ഇൗ ​പു​ര​സ്കാ​രം സ്വീ​ക​രി​ച്ച നി​മി​ഷ​ത്തെ ജീ​വി​ത​ത്തി​ലെ അ​ന​ർ​ഘ മു​ഹൂ​ർ​ത്ത​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​നാ​ണ് ടീ​ച്ച​ർ​ക്കി​ഷ്​​ടം.

Loading...
COMMENTS