ദുർഗ മാലതിയുടേത് പ്രതിരോധത്തിന്‍റെ ചിത്രങ്ങൾ

  • വർത്തമാനത്തോട് കൃത്യമായി സംവദിക്കുകയും അസമത്വങ്ങൾക്കെതിരെ കലഹിക്കുകയും ചെയ്യുകയാണ് ദുർഗ മാലതിയുടെ ചിത്രങ്ങൾ...

durgamalathi
ദു​ർ​ഗ മാ​ല​തി

ഏക​പ​ക്ഷീ​യ​ത​ക​ൾ വ​ർ​ധി​ക്കു​ക​യും മ​ണ്ണും പെ​ണ്ണും അ​പ​മാ​നി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ കാ​ല​ത്ത്​ ചി​ത്ര​ക​ല​യും ഒ​രു പ്ര​തി​രോ​ധ​ രൂ​പ​മാ​ക്കാം. വ​ര​യും വ​ർ​ണ​ങ്ങ​ളും വ​രി​യൊ​പ്പി​ച്ച്​ നി​ർ​ത്തു​ക​മാ​ത്ര​മ​ല്ല, അ​വ​ക്കി​ട​യി​ലൂ​ടെ ചി​ല ആ​ശ​യ​ങ്ങ​ളെ സ​മൂ​ഹ​ത്തി​ലേ​ക്ക്​ പ​ട​ർ​ത്താം. ചെ​റു​തും വ​ലു​തു​മാ​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ദു​ർ​ഗാ​മാ​ല​തി തെ​ളി​യി​ക്കു​ന്ന​ത്​ അ​താ​ണ്. ചി​ത്ര​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്ന വി​ഷ​യ​ങ്ങ​ളും സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല​വും കൊ​ണ്ട്​ അ​വ വ​ർ​ത്ത​മാ​ന​ത്തോ​ട്​ സം​വ​ദി​ക്കു​ന്നു, അ​സ​മ​ത്വ​ങ്ങ​ൾ​ക്കെ​തി​രെ ക​ല​ഹി​ക്കു​ന്നു. പ്ര​കൃ​തി​യു​ടെ​യോ അ​തി​ലെ അ​ചേ​ത​ന​മോ അ​ല്ലാ​ത്ത​തോ ആ​യ വ​സ്തു​ക്ക​ളു​ടെ നേ​ർ പ​ക​ർ​ത്ത​ലു​ക​ള​ല്ല ഇൗ ​ചി​ത്ര​ങ്ങ​ൾ, പ്ര​ത്യ​ക്ഷ​മോ പ​രോ​ക്ഷ​മോ ആ​യി അ​വ കൂ​ടി ഉ​ൾ​ക്കൊ​ള്ളു​ന്ന സാ​മൂ​ഹി​ക ച​ല​ന​ങ്ങ​ൾ ചി​ത്ര​കാ​രി​യു​ടെ മ​നോ​നി​ല​യി​ൽ സൃ​ഷ്​ടി​ക്കു​ന്ന ആ​ഘാ​ത​ങ്ങ​ളു​ടെ ബാ​ഹ്യ പ്ര​ക​ട​ന​മാ​ണ്. വ​ർ​ത്ത​മാ​ന സാ​മൂഹി​ക ചു​റ്റു​പാ​ടു​ക​ളു​ടെ ച​തു​ര​ക്കാ​ഴ്ച​ക​ളാ​കു​ന്നു ഇ​വ.

റെ​യി​ൽ പാ​ള​ത്തി​ന​രി​കെ ഒ​രു പെ​ൺ​കു​ട്ടി​യെ ക്രൂ​ര​മാ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​പ്പോ​ഴും കേ​സി​ലുൾ​പ്പെ​ട്ട​യാ​ൾ​ക്ക് ശി​ക്ഷ​യി​ൽ ഇ​ള​വ് ല​ഭി​ച്ച​പ്പോ​ഴും ദു​ർ​ഗ ത​ന്‍റെ നി​രാ​ശ​യും പ്ര​തി​ഷേ​ധ​വും രേ​ഖ​പ്പെ​ടു​ത്തി​യ​ത് വ​ര​യി​ലൂ​ടെ​യാ​ണ്. അ​വ​സാ​നി​ക്കാ​ത്ത അ​സ​ഹി​ഷ്ണു​ത, നോ​ട്ട് നി​രോ​ധ​നം, പെ​ൺ ദു​രി​ത​ങ്ങ​ൾ, പീ​ഡ​ന​ങ്ങ​ൾ, പ്ര​കൃ​തി ചൂ​ഷ​ണം, ട്രാ​ൻ​സ്ജെ​ൻഡ​ർ പ്ര​ശ്ന​ങ്ങ​ൾ... രാ​ജ്യ​ത്ത്​ ച​ർ​ച്ച​യാ​യ പ്ര​ശ്​​ന​ങ്ങ​ളെ​ല്ലാം മ​ന​സ്സി​നെ പൊ​ള്ളി​ക്കു​മ്പോ​ൾ അ​ധ്യാ​പ​ന ജോ​ലി​ക്കി​ട​യി​ലും ദു​ർ​ഗ വ​ര​ച്ചു കൊ​ണ്ടേ​യി​രു​ന്നു. ഫാ​ഷി​സ്​റ്റ്​ വി​രു​ദ്ധ സം​ഗ​മ​ങ്ങ​ളി​ലും മാ​ന​വി​ക​ത​ക്കാ​യു​ള്ള ഒ​രു​മി​ച്ച് ചേ​ര​ലു​ക​ളി​ലും ചി​ത്ര​ങ്ങ​ളു​മാ​യെ​ത്തി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു. പ​ട്ടാ​മ്പി കോ​ള​ജി​ലെ ‘ക​വി​ത​യു​ടെ കാ​ർ​ണി​വ​ൽ’, കോ​ഴി​ക്കോ​ട് ന​ട​ന്ന പു​സ്ത​കോ​ത്സവം തു​ട​ങ്ങി ഒ​രു​പാ​ടി​ട​ങ്ങ​ളി​ൽ ദു​ർ​ഗ​യു​ടെ ചി​ത്ര​ങ്ങ​ൾ ച​ർ​ച്ച​യാ​യി. നി​ല​പാ​ടു​ക​ൾ ഒ​ളി​ച്ചു​വെ​ക്കാ​നു​ള്ള​ത​ല്ല, പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള​താ​ണെ​ന്ന് വീ​ണ്ടും വീ​ണ്ടും പ​റ​ഞ്ഞു-വ​ര​ച്ചു.

ദു​ർ​ഗാ​മാ​ല​തി വരച്ച ചിത്രം
 

ചി​ത്ര​ക​ല പ്ര​ഫ​ഷ​നാ​യി സ്വീ​ക​രി​ക്കുക​യോ അ​ക്കാ​ദ​മി​ക്കാ​യി അ​തി​നെ സ​മീ​പി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല ദു​ർ​ഗ. പ​ല​പ്പോ​ഴാ​യി ഉ​ള്ളി​ലെ ക​ലാചോ​ദ​ന വി​ര​ൽതു​മ്പി​ലേ​ക്ക് ഇ​റ​ങ്ങിവ​രുക​യും അ​തൊ​രു പ്ര​തി​ക​ര​ണ രൂപ​മാ​ക്കു​ക​യു​മാ​യി​രു​ന്നു. ചെ​റു​പ്പം മു​ത​ൽ നി​റ​ങ്ങ​ൾ ദു​ർ​ഗ​ക്ക് പി​റ​കെ​യു​ണ്ട്. മ​ഴ​വി​ല്ലും മ​ഴ​യും മ​യി​ലു​മൊ​ക്കെ പ​ല നി​റ​ങ്ങ​ളാ​ൽ ക​ട​ലാ​സി​ലാ​ക്കി​യ ബാ​ല്യം. ചി​ത്ര​ക​ല പ​ഠി​ക്കാ​ൻ കൊ​തി കൂ​ടു​ത​ലുണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും സ​മ്മ​തി​ച്ചി​ല്ല.

durgamalithi

പ്ര​ദേ​ശ​ത്ത് കൂടു​ത​ൽ മാ​ർ​ക്ക് വാ​ങ്ങി പ​ത്താം ക്ലാ​സ് വി​ജ​യി​ച്ച പെ​ൺ​കു​ട്ടി​യെ അ​വ​ർ ശാ​സ്ത്രം പ​ഠി​ക്കാ​ന​യ​ച്ചു. ഉ​ള്ളി​ലെ വ​ർ​ണ​ങ്ങ​ളു​ടെ ചെ​പ്പ് അ​ട​ച്ചുവെ​ച്ച പെ​ൺ​കു​ട്ടി ര​സ​ത​ന്ത്ര​ത്തി​ന്‍റെ മ​ന്ത്ര​ങ്ങ​ൾ മ​ന​ഃപാo​മാ​ക്കി. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി വ​ളാ​ഞ്ചേ​രി കൊ​ച്ചി​ൻ കോ​ള​ജ് ഒാ​ഫ്​ എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി​യി​ൽ അസി. ​പ്രഫസറായി​ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് വ​ര ഒ​രു പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ദു​ർ​ഗ തി​രി​ച്ച​റി​ഞ്ഞ​ത്. രാ​ജ്യം ഫാ​ഷി​സ്​​റ്റ്​ ക​ര​ങ്ങ​ളി​ൽ എ​ത്തു​ക​യും എ​ഴു​ത്തു​കാ​രും ക​ലാ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ക​യും സ്ത്രീ​ക​ൾ അ​പ​മാ​നി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷം കൂ​ടി​യാ​യി​രു​ന്നു അ​ത്.

ആ ​ഘ​ട്ട​ത്തി​ൽ വ​ര ആ​യു​ധ​മാ​ക്കി പ്ര​തി​ക​രി​ക്കാ​ൻ ഇ​വ​ർ ചായക്കൂട്ടു​ക​ളൊ​രു​ക്കി. പ​ട്ടാ​മ്പി​ക്ക​ടു​ത്ത മു​തു​ത​ല​യി​ലെ വീ​ട്ടി​ലി​രു​ന്ന്​ ദു​ർ​ഗാ​മാ​ല​തി വ​ര​ച്ചു​​ തു​ട​ങ്ങി. അ​മ്മ സ​രോ​ജി​നി​യും സ​ഹോ​ദ​ര​ങ്ങ​ളാ​യ വി​പി​നും ജീ​വ​നും ആ​തി​ര​യും അ​തി​ന്​ ആ​ശ​യ​ങ്ങ​ൾ പ​ക​ർ​ന്നു. ആ ​ചി​ത്ര​ങ്ങ​ളു​മാ​യി ദു​ർ​ഗാ​മാ​ല​തി ജ​ന​ങ്ങ​ൾ​ക്ക​രി​കി​ലേ​ക്ക്​ എ​ത്തു​ന്നു. അ​ത്​ ശ​ക്​​ത​മാ​യി ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക്​ പ​ട​രു​ന്നു എ​ന്ന​തി​ന്​ ആ​സ്വാ​ദ​ക​ർ സാ​ക്ഷി.

durgamalithi
Loading...
COMMENTS