കാമ്പസ് രാഷ്ട്രീയത്തിലെ പെൺമഴ

  • നൂ​റ്റാ​ണ്ടി​​ല​ധി​കം പാ​ര​മ്പ​ര്യ​മു​ള്ള കേ​ര​ള​ത്തിലെ കാ​മ്പ​സ് യൂണിയനുകളുടെ തലപ്പത്ത് വന്ന പെ​ൺ​കു​ട്ടി​ക​ൾ അവരുടെ രാഷ്ട്രീയം വ്യക്തമാക്കുന്നു...

Union Women Representatives
വിവിധ കാമ്പസുകളിൽ നിന്നുള്ള യൂനിയൻ ഭാരവാഹികൾ എറണാകുളം മഹാരാജാസ്​ കോളജിൽ ഒത്തുകൂടിയപ്പോൾ ( ചിത്രങ്ങൾ: ആഷിക്​ ഹസ്സൻ)

‘കോ​ള​ജ്​ യൂ​നി​യ​ൻ ചെ​യ​ർ​പേ​ഴ്​​സ​നോ, ഇ​തെ​ന്താ വ​നി​ത കോ​ള​ജ്​ ആ​ണോ’, ഏ​താ​നും വ​ർ​ഷം മു​മ്പ്​ വ​രെ ഇൗ ​ചോ​ദ്യ​മാ​യി​രി​ക്കും കേ​ട്ടി​രി​ക്കു​ക. ചെ​യ​ർ​പേ​ഴ്​​സ​ൻ സ്​​ഥാ​നം വ​നി​ത കോ​ള​ജു​ക​ൾ​ക്ക്​ മാ​ത്ര​മു​ള്ള​താ​ണ്​ എ​ന്നാ​യി​രു​ന്നു ധാ​ര​ണ. മി​ക്​​സ​ഡ്​ കോ​ള​ജി​െ​ല സ്​​റ്റു​ഡ​ൻ​റ്​​സ്​ യൂ​നി​യന്‍റെ ത​ല​പ്പ​ത്ത്​ പെ​ൺ​കു​ട്ടി​യെ ഉ​ൾ​ക്കൊ​ള്ളാ​ൻ കാ​മ്പ​സി​നും പൊ​തു​സ​മൂ​ഹ​ത്തി​നും ക​ഴി​ഞ്ഞി​രു​ന്നി​ല്ല. യൂനിയൻ ചെ​യ​ർ​മാ​ൻ എ​ന്നാ​ണ്​ കേ​ര​ളം കേ​ട്ടി​രു​ന്ന​ത്. ഇതിന്​ അപവാദമായി മുൻകാലത്ത്​ ഒറ്റപ്പെട്ട ചില കോളജുകളിൽ വനിതകൾ അമരത്ത്​ വന്നത്​ മറക്കുന്നില്ല. കാ​ല​ങ്ങ​ളാ​യി കാ​മ്പ​സു​ക​ളി​ലെ യൂ​നി​യ​നു​ക​ളി​ൽ നി​ല​നി​ന്ന ആ​ൺ​കോ​യ്​​മ മാ​റു​ക​യാ​ണ്. കാ​മ്പ​സു​ക​ളു​ടെ വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ ഭ​ര​ണ​ത​ല​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ പൂ​ർ​ണ ആ​ധി​പ​ത്യം നേ​ടു​ന്ന​തി​ന്​ ഇ​നി അ​ധി​ക​കാ​ലം കാ​ത്തി​രി​ക്കേ​ണ്ടി​വ​രി​ല്ല. സം​വ​ര​ണ സീ​റ്റു​ക​ളാ​യ വൈ​സ്​ ചെ​യ​ർ​േ​പ​ഴ്​​സ​ൻ, ലേ​ഡി റെ​പ്​ എ​ന്നീ സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ മ​ത്സ​രി​ക്കാ​ൻ ​ആ​ളെ കി​ട്ടാ​ൻ​പോ​ലും പ്ര​മു​ഖ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ അ​ട​ക്കം ബു​ദ്ധി​മു​ട്ടി​യ പ​ഴ​യ​കാ​ലം ക​ഴി​ഞ്ഞു. 

ഇ​ന്ന്​ ജ​ന​റ​ൽ സീ​റ്റു​ക​ളി​ൽ പോ​ലും പെ​ൺ​കു​ട്ടി​ക​ൾ ശ​ക്​​ത​മാ​യി രം​ഗ​ത്തു​വ​രു​ന്നു. ഇ​ന്ത്യ​യു​ടെ ബൗ​ദ്ധി​ക പാ​ഠ​ശാ​ല എ​ന്ന്​ അ​റി​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജെ.​എ​ൻ.​യു​വി​ൽ ആ​ഗ​സ്​​റ്റ്​ മ​ധ്യ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യൂ​നി​യ​ൻ ത​ല​പ്പ​ത്തേ​ക്ക്​ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന അ​ഞ്ചു പേ​രും പെ​ൺ​കു​ട്ടി​ക​ളാ​യി​രു​ന്നു എ​ന്ന​തു​​മാ​ത്രം മ​തി ഇ​തി​ന്​ തെ​ളി​വ്. കേ​ര​ള​ത്തി​ലെ കാ​മ്പ​സു​ക​ളും വ്യ​ത്യ​സ്​​ത​മ​ല്ല. നൂ​റ്റാ​ണ്ടി​​ല​ധി​കം പാ​ര​മ്പ​ര്യ​മു​ള്ള കേ​ര​ള​ത്തിന്‍റെ രാ​ഷ്​​ട്രീ​യ കാ​മ്പ​സാ​യ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സും കോ​ഴി​ക്കോ​ട്​ ഫാ​റൂ​ഖ്​ കോ​ള​ജും യൂ​നി​യ​ൻ ത​ല​​പ്പ​ത്തേ​ക്ക്​ ​െ​ത​ര​ഞ്ഞെ​ടു​ത്ത​ത്​ പെ​ൺ​കു​ട്ടി​ക​ളെ​യാ​ണ്. ജ​ന​റ​ൽ ​െസ​ക്ര​ട്ട​റി, യൂ​നി​വേ​ഴ്​​സി​റ്റി യൂ​നി​യ​ൻ കൗ​ൺ​സി​ല​ർ, മാ​ഗ​സി​ൻ എ​ഡി​റ്റ​ർ തു​ട​ങ്ങി ജ​ന​റ​ൽ സീ​റ്റു​ക​ളി​ൽ വി​വി​ധ കാ​മ്പ​സു​ക​ളി​ൽ​നി​ന്ന്​ പെ​ൺ​കു​ട്ടി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര ഭാ​ര​ത്​​മാ​ത കോ​ള​ജി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം യൂ​നി​യ​ൻ മേ​ധാ​വി സ്​​ഥാ​ന​ത്ത്​ പെ​ൺ​കു​ട്ടി​യാ​യി​രു​ന്നു. തൃ​ശൂ​ർ കേ​ര​ള​വ​ർ​മ​യി​ൽ ര​ണ്ടു വ​ർ​ഷം മു​മ്പ്​ മാ​ഗ​സി​ൻ പു​റ​ത്തി​റ​ക്കി​യ​ത്​ പെ​ൺ എ​ഡി​റ്റ​റാ​യി​രു​ന്നു. 

campus
മി​ന ഫ​ർ​സാ​ന, അ​ലീ​ന എ. ​വി​ത​യ​ത്തി​ൽ, മൃ​ദു​ല ഗോ​പി, എന്നിവർ മഹാരാജാസിലെ പ്രശസ്​തമായ പിരിയൻ ഗോവണിയിൽ
 


​തെ​ക്കിന്‍റെ അ​ലീ​ഗ​ഢ്​​ എ​ന്ന്​ അ​റി​യ​പ്പെ​ടു​ന്ന ഫാ​റൂ​ഖ്​ കോ​ള​ജിന്‍റെ ഏ​ഴു​ പ​തി​​റ്റാ​േ​ണ്ടാ​ളം നീ​ണ്ട ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു പെ​ൺ​കു​ട്ടി ചെ​യ​ർ​പേ​ഴ്​​സ​ൻ സ്​​ഥാ​ന​ത്തേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മൂ​ന്നാം വ​ർ​ഷ സോ​ഷ്യോ​ള​ജി വി​ദ്യാ​ർ​ഥി​നി​യാ​യ മി​ന ഫ​ർ​സാ​ന​യാ​ണ്​ ഫാ​റൂ​ഖിന്‍റെ ച​രി​ത്രം തി​രു​ത്തി​യ​ത്. മി​ന​ക്കെ​തി​രെ മ​ത്സ​രി​ച്ച ര​ണ്ടു പേ​രും പെ​ൺ​കു​ട്ടി​ക​ളാ​യി​രു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. 1875ൽ ​സ്​​ഥാ​പി​ത​മാ​യ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ്​ കോ​ള​ജി​ൽ ഇ​ത്​ ര​ണ്ടാം വ​ട്ട​വും ഏ​ഴു പ​തി​റ്റാ​ണ്ടി​നി​ടെ ആ​ദ്യ​വു​മാ​ണ്​ വ​നി​ത യൂ​നി​യ​ൻ ത​ല​​പ്പ​ത്തേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. കേ​ര​ള​ത്തിന്‍റെ രാ​ഷ്​​ട്രീ​യ, ക​ലാ, സാം​സ്​​കാ​രി​ക ച​രി​ത്ര​ത്തി​ൽ എ​ന്നും ഒാ​ർ​മി​ക്ക​പ്പെ​ടു​ന്ന നി​ര​വ​ധി സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ മ​ഹാ​രാ​ജാ​സ്​ ആ​ദ്യ​മാ​യി ദ​ലി​ത്​ വ​നി​ത​യെ ചെ​യ​ർ​മാ​നാ​ക്കു​ക​യും ചെ​യ്​​തു. മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യ മൃ​ദു​ല ഗോ​പി ആ​ൺ​കു​ട്ടി​യോ​ട്​ പോ​ര​ടി​ച്ചാ​ണ്​ യൂ​നി​യ​ൻ ത​ല​പ്പ​ത്തെ​ത്തി​യ​ത്. 

ര​ണ്ടു പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി കേരളത്തിലെ കാ​മ്പ​സു​ക​ളി​ൽ 60 ശ​ത​മാ​ന​ത്തി​ൽ അ​ധി​ക​വും പെ​ൺ​കു​ട്ടി​ക​ളാ​യി​രു​ന്നു. പ​ല കാ​മ്പ​സു​ക​ളി​ലും 75 ശ​ത​മാ​ന​ത്തി​ല​ധി​ക​വും പെ​ൺ​കു​ട്ടി​ക​ളാ​യി​രു​ന്നു. എ​ന്നാ​ൽ, സ്​​റ്റു​ഡ​ൻ​റ്​​സ്​ യൂ​നി​യ​ൻ ഭ​ര​ണ​രം​ഗ​ത്ത്​ ഒ​ന്നു ര​ണ്ട്​ പേ​രെ മാ​ത്രം കാ​ണാ​ൻ ക​ഴി​യു​ന്ന അ​വ​സ്​​ഥ​യാ​യി​രു​ന്നു. വൈ​സ്​ ചെ​യ​ർ​പേ​ഴ്​​സ​ൻ, ലേ​ഡി റെ​പ് എ​ന്നീ സം​വ​ര​ണ സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു പെ​ൺ​കു​ട്ടി​ക​ൾ. അ​ത്യ​പൂ​ർ​വ​മാ​യി ഒ​ന്നോ ര​ണ്ടോ പേ​ർ മ​റ്റു സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​െ​പ്പ​ട്ട​താ​യി​രു​ന്നു അ​പ​വാ​ദം. ചാ​യ കൊ​ണ്ടു​കൊ​ടു​ക്കാ​നും ബാ​ന​ർ പി​ടി​ക്കാ​നും മാ​ത്രം പെ​ൺ​കു​ട്ടി​ക​ൾ എ​ന്ന​താ​യി​രു​ന്നു അ​വ​സ്​​ഥ. എ​ന്നാ​ൽ, ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി കാ​റ്റ്​ മാ​റി​വീ​ശു​ക​യാ​ണ്. ചെ​യ​ർ​മാ​ൻ അ​ട​ക്കം ജ​ന​റ​ൽ സീ​റ്റു​ക​ളി​ലേ​ക്ക്​ പെ​ൺ​കു​ട്ടി​ക​ൾ ക​ട​ന്നു​വ​രു​ന്നു. സം​വ​ര​ണ​ത്തിന്‍റെ സ​ഹാ​യ​മി​ല്ലാ​െ​ത ത​ന്നെ കാ​മ്പ​സിന്‍റെ ഭാ​ഗ​ധേ​യം നി​ർ​ണ​യി​ക്കു​ന്ന രീ​തി​യി​ൽ അ​വ​ർ വ​ള​ർ​ന്നു​വ​രു​ന്നു. കാ​മ്പ​സി​നെ കു​റേ​ക്കൂ​ടി ക്രി​യാ​ത്​​മ​ക​മാ​ക്കാ​നും സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ​െപ​ൺ സാ​ന്നി​ധ്യം സ​ഹാ​യ​ക​മാ​കു​ന്ന​താ​യി അ​ധ്യാ​പ​ക​രും പ​റ​യു​ന്നു.

ക്രെ​ഡി​റ്റ്​ ആ​ൻ​ഡ്​​ സെ​മ​സ്​​റ്റ​ർ സ​​മ്പ്ര​ദാ​യ​വും കോ​ള​ജു​ക​ളി​ലെ സ്വ​യം​ഭ​ര​ണ​വും ഇ​േ​ൻ​റ​ണ​ൽ മാ​ർ​ക്ക്​ സം​വി​ധാ​ന​വും തീ​ർ​ത്ത കെ​ട്ടു​പാ​ടു​ക​ൾ​ക്കു​ള്ളി​ൽ​നി​ന്ന്​ ബ​ഹു​ഭൂ​രി​പ​ക്ഷം വ​രു​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ ​പ്ര​യാ​സ​ങ്ങ​ളും ബു​ദ്ധി​മു​ട്ടുക​ളും മ​ന​സ്സി​ലാ​ക്കി അ​വ​ർ​ക്കി​ട​യി​ൽ നി​ന്നു​ത​ന്നെ​​യു​ള്ള​വ​ർ കാ​മ്പ​സി​നെ മു​ന്നോ​ട്ടു​ന​യി​ക്കു​ക​യാ​ണ്. പ​രീ​ക്ഷ​യൊ​​ഴി​ഞ്ഞ സ​മ​യ​മി​ല്ലാ​താ​യി കാ​മ്പ​സു​ക​ൾ മാ​റി​യെ​ങ്കി​ലും അ​ക്കാ​ദ​മി​ക്​-ഇ​ത​ര മേ​ഖ​ല​ക​ളി​ൽ ശ​ക്​​ത​മാ​യ സാ​ന്നി​ധ്യ​മാ​കാ​ൻ പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ സാ​ധി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ത്തെ രാ​ഷ്​​ട്രീ​യ കേ​ര​ള​ത്തെ സൃ​ഷ്​​ടി​ച്ച​തി​ൽ സു​പ്ര​ധാ​ന പ​ങ്കു വ​ഹി​ച്ച കാ​മ്പ​സു​ക​ൾ, ഭാ​വി​യി​ൽ കേ​ര​ള​ത്തി​ൽ പെ​ൺ​രാ​ഷ്​​ട്രീ​യ​ത്തിന്‍റെ വ​ക്​​താ​ക്ക​ളാ​യി മാ​റു​മെ​ന്ന്​ ഉ​റ​പ്പാ​ണ്. നി​ല​വി​ലെ അ​വ​സ്​​ഥ​യി​ൽ വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ കാ​മ്പ​സു​ക​ളു​ടെ ഭാ​ഗ​ധേ​യം നി​ർ​ണ​യി​ക്കു​ന്ന ശ​ക്​​തി​ക​ളാ​യി പെ​ൺ​കു​ട്ടി​ക​ൾ മാ​റും. 

campus
മൃ​ദു​ല ഗോ​പി, ഇർഫാന, ഷഹന, മിന ഫർസാന, അ​ലീ​ന എ. ​വി​ത​യ​ത്തി​ൽ
 


ഓരോ ചുവടും മുന്നോട്ട്
‘‘ഇ​നി ഞ​ങ്ങ​ൾ പി​ന്നോ​ട്ടി​ല്ല. ഒാ​രോ ചു​വ​ടും മു​ന്നോ​ട്ടാ​ണ്. കാ​മ്പ​സ്​ ​െകാ​ണ്ട്​ ഞ​ങ്ങ​ളു​ടെ രാ​ഷ്​​ട്രീ​യ​വും പൊ​തു ഇ​ട​പെ​ട​ലും അ​വ​സാ​നി​ക്കി​ല്ല. രാ​ഷ്​​ട്രീ​യ​ത്തി​ലോ സ​മൂ​ഹ​ത്തി​ന്​ ഗു​ണ​ക​ര​മാ​യ മ​റ്റി​ട​ങ്ങ​ളി​ലോ ഞ​ങ്ങ​ളു​ണ്ടാ​കും’’ -കേ​ര​ള​ത്തി​ലെ മൂ​ന്നു പ്ര​മു​ഖ കോ​ള​ജു​ക​ളി​ൽ ചെ​യ​ർ​പേ​ഴ്​​സ​ൻ​മാ​രാ​യി ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മൃ​ദു​ല ഗോ​പി (മ​ഹാ​രാ​ജാ​സ്), മി​ന ഫ​ർ​സാ​ന (ഫാ​റൂ​ഖ്), അ​ലീ​ന എ. ​വി​ത​യ​ത്തി​ൽ (സെ​ൻ​റ്​ തെ​രേ​സാ​സ്) എ​ന്നി​വ​രു​ടെ വാ​ക്കു​ക​ളാ​ണി​ത്. പ്ര​സി​ഡ​ൻ​ഷ്യ​ൽ രീ​തി​യി​ൽ ​െത​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന  മ​ഹാ​രാ​ജാ​സ്, പാ​ർ​ല​മെ​ൻ​റ​റി രീ​തി പി​ന്തു​ട​രു​ന്ന കോ​ഴി​ക്കോ​ട്​ ഫാ​റൂ​ഖ്​ കോ​ള​ജ്, രാ​ഷ്​​ട്രീ​യ അ​ടി​സ്​​ഥാ​ന​ത്തി​ല​ല്ലാ​തെ ​െത​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന എ​റ​ണാ​കു​ളം ​െസ​ൻ​റ്​ തെ​രേ​സാ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ  ചെ​യ​ർ​പേ​ഴ്​​സ​ൻ​മാ​രാ​യ മൂ​വ​രും കാ​മ്പ​സ്​ രാ​ഷ്​​ട്രീ​യ​ത്തി​െ​ല മാ​റ്റ​ങ്ങ​ളും പെ​ൺ​കു​ട്ടി​ക​ളു​ടെ ക​ട​ന്നു​വ​ര​വും ച​ർ​ച്ച െച​യ്യു​ന്ന​തി​ന്​ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സി​ൽ ‘കു​ടും​ബ’​ത്തി​നു​വേ​ണ്ടി ഒ​ത്തു​ചേ​രു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്കൊ​പ്പം മ​ഹാ​രാ​ജാ​സി​ലെ വൈ​സ്​ ചെ​യ​ർ​പേ​ഴ്​​സ​ൻ ഷ​ഹ​ന മ​ൻ​സൂ​റും യൂ​നി​വേ​ഴ്​​സി​റ്റി യൂ​നി​യ​ൻ കൗ​ൺ​സി​ല​ർ ഇ​ർ​ഫാ​ന​യും ചേ​ർ​ന്നു. കാ​മ്പ​സും പെ​ൺ​കു​ട്ടി​ക​ളും ഭാ​വി​യും ക​രി​യ​റും കോ​ള​ജു​ക​ളി​ലെ സ്വ​യം​ഭ​ര​ണ​വും വി​ദ്യാ​ർ​ഥി രാ​ഷ്​​ട്രീ​യ​വും എ​ല്ലാം അ​വ​ർ ച​ർ​ച്ച ചെ​യ്​​തു. രാ​ഷ്​​ട്രീ​യ​മാ​യി വി​വി​ധ ചേ​രി​ക​ളി​ൽ നി​ല​കൊ​ള്ളു​േ​മ്പാ​ഴും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും കാ​മ്പ​സിന്‍റെ​യും കാ​ര്യ​ത്തി​ൽ ഒ​​റ്റ​ക്കെ​ട്ടാ​യി​രു​ന്നു എ​ല്ലാ​വ​രും. 

ആത്മവിശ്വാസമാണ് കരുത്ത്
ആ​ത്മ​വി​ശ്വാ​സ​മാ​ണ്​ ത​ങ്ങ​ളു​ടെ ക​രു​ത്തെ​ന്ന്​ മൂ​ന്നു കോ​ള​ജു​ക​ളെ​യും ന​യി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ പ​റ​യു​ന്നു. തന്‍റെ ക്ലാ​സി​ൽ​നി​ന്ന്​ ആ​ദ്യ ര​ണ്ടു വ​ർ​ഷ​വും മ​ത്സ​രി​ച്ച്​ പ​രാ​ജ​യ​പ്പെ​ട്ടി​ട്ടും മൂ​ന്നാം വ​ർ​ഷ​വും പോ​രാ​ട്ട​ത്തി​ന്​ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ഫാ​റൂ​ഖിന്‍റെ ആ​ദ്യ യൂ​നി​യ​ൻ അ​ധ്യ​ക്ഷ എ​ന്ന ച​രി​ത്രം സൃ​ഷ്​​ടി​ച്ച മി​ന ഫ​ർ​സാ​ന പ​റ​യു​ന്നു. തോ​ൽ​ക്കാ​നാ​കാ​ത്ത മ​ന​സ്സാ​ണ്. ഇൗ ​വ​ർ​ഷ​വും വി​ജ​യി​ക്കു​മെ​ന്ന്​ ഉ​റ​പ്പു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഒ​ന്നി​ൽ പി​ഴ​ച്ചാ​ൽ മൂ​ന്ന്​ എ​ന്ന ത​ര​ത്തി​ൽ ക്ലാ​സി​ൽ​നി​ന്ന്​ ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ര​ട്ടി​മ​ധു​ര​മെ​ന്ന രീ​തി​യി​ൽ ‘തെ​ക്കിന്‍റെ അ​ലീ​ഗ​ഢി​’െ​ൻ​റ ചെ​യ​ർ​പേ​ഴ്​​സ​ൻ സ്​​ഥാ​ന​ത്തേ​ക്കും വി​ജ​യി​ച്ചു. തു​ട​ർ​ച്ച​യാ​യ പ​രാ​ജ​യ​ങ്ങ​ളും ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ളും അ​തി​ജീ​വി​ച്ചാ​ണ്​ വി​ജ​യ​ത്തി​േ​ല​ക്ക്​ എ​ത്തി​യ​ത്. കു​ടും​ബ​ത്തിന്‍റെ പി​ന്തു​ണ​യും ക​രു​ത്താ​യി. കോ​ള​ജ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​ത്യേ​കി​ച്ച്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​യി മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​നാ​ണ്​ ആ​ഗ്ര​ഹ​മെ​ന്ന്​ മി​ന പ​റ​യു​ന്നു. 

രാ​ഷ്​​ട്രീ​യ​ത്തി​ന്​ അ​തീ​ത​മാ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​തെ​ങ്കി​ലും ന​ല്ല​രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മേ നേ​തൃ​പ​ദ​വി​യി​ലേ​ക്ക്​ എ​ത്താ​ൻ സാ​ധി​ക്കൂ​വെ​ന്ന്​ അ​ലീ​ന പ​റ​യു​ന്നു. സെ​ൻ​റ്​ തെ​രേ​സാ​സി​ൽ മ​റ്റു സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ എ​ല്ലാം ശ​ക്​​ത​മാ​യ മ​ത്സ​രം ന​ട​ന്ന​പ്പോ​ൾ ചെ​യ​ർ​േ​പ​ഴ്​​സ​നാ​യി അ​ലീ​ന ഏ​ക​ക​ണ്​​ഠ​മാ​യി ​െത​ര​െ​ഞ്ഞ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്ന​തു​ത​ന്നെ​യാ​ണ്​ ഇൗ ​പെ​ൺ​കു​ട്ടി​യു​ടെ മി​ക​വി​നു​ള്ള അം​ഗീ​കാ​രം. ​പെ​ൺ​കു​ട്ടി​യാ​ണ്​ എ​ന്ന​േ​താ വി​മ​ൻ​സ്​ കോ​ള​ജ്​ ആ​ണെ​ന്ന​തോ ത​ങ്ങ​ൾ​ക്ക്​ ഒ​രു ത​ട​സ്സ​മ​ല്ലെ​ന്ന്​ അ​ലീ​ന പ​റ​യു​ന്നു. കോ​ള​ജി​ൽ പ​രി​പാ​ടി​ക​ളും മ​റ്റു പ്ര​വ​ർ​ത്ത​ന​ങ്ങ​ളും എ​ല്ലാം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​ ത​ങ്ങ​ൾ ത​ന്നെ​യാ​ണ്. ഫ്ല​ക്​​സ്​ കെ​ട്ടു​ന്ന​ത്​ പോ​ലും പെ​ൺ​കു​ട്ടി​ക​ളാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ്​ രാ​ഷ്​​ട്രീ​യ അ​ടി​സ്​​ഥാ​ന​ത്തി​ൽ അ​ല്ലെ​ങ്കി​ലും വ്യ​ക്​​ത​മാ​യ നി​ല​പാ​ടു​ള്ള​വ​രാ​ണ്​ ത​ങ്ങ​ളെ​ന്നും അ​ലീ​ന പ​റ​യു​ന്നു. 

campus
മി​ന ഫ​ർ​സാ​ന, അ​ലീ​ന എ. ​വി​ത​യ​ത്തി​ൽ, മൃ​ദു​ല ഗോ​പി
 


മ​ഹാ​രാ​ജാ​സ്​ പ്ര​ശ്​​ന​ക​ലു​ഷി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ്​ പെ​ൺ​കു​ട്ടി ചെ​യ​ർ​പേ​ഴ്​​സ​ൻ സ്​​ഥാ​ന​ത്തേ​ക്ക്​ വ​രു​ന്ന​ത്. ത​ല​തി​രി​ഞ്ഞ രീ​തി​യി​ൽ ന​ട​പ്പാ​ക്കി​യ സ്വ​യം​ഭ​ര​ണ സം​വി​ധാ​ന​വു​ം അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലെ അ​പ​ര്യാ​പ്​​ത​ത​യും എ​ല്ലാം പ്ര​ശ്​​ന​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന കാ​മ്പ​സി​നെ ഗു​ണ​പ​ര​മാ​യി മാ​റ്റു​ന്ന​തി​നാ​ണ്​ പ്ര​ധാ​ന പ​രി​ഗ​ണ​ന​യെ​ന്ന്​ മൃ​ദു​ല ഗോ​പി വ്യ​ക്​​ത​മാ​ക്കി. കാ​മ്പ​സിന്‍റെ സ​ു​പ്ര​ധാ​ന പ്ര​ശ്​​ന​ങ്ങ​ളി​ൽ ഒ​ന്നു​മാ​​ത്രം പ​രി​ഹ​രി​ച്ച​തി​നു​ശേ​ഷം യൂ​നി​യ​ൻ ഉ​ദ്​​ഘാ​ട​നം ന​ട​ത്തി​യാ​ൽ മ​തി എ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ്​ ത​ങ്ങ​ൾ. അ​ടി​സ്​​ഥാ​ന സൗ​ക​ര്യ പ​രി​മി​തി​ക​ൾ പ​രി​ഹ​രി​ക്കാ​നും ക്ലീ​ൻ കാ​മ്പ​സ്​ ആ​ക്കാ​നും പെ​ൺ സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ്​ മു​ൻ​ഗ​ണ​ന​യെ​ന്ന്​ മൃ​ദു​ല പ​റ​ഞ്ഞു. ഫാ​റൂ​ഖ്​ കോ​ള​ജ്​ എ​ന്നും ഒാ​ർ​ത്തി​രി​ക്കു​ന്ന സ്​​റ്റു​ഡ​ൻ​റ്​​സ്​ യൂ​നി​യ​നാ​യി മാ​റു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ മി​ന ഫ​ർ​സാ​ന പ​റ​യു​ന്നു. ഇ​പ്പോ​ൾ സ്​​ത്രീ​ക​ൾ​ക്ക്​ ഏ​റെ അ​വ​സ​ര​ങ്ങ​ളു​ണ്ടെ​ന്നും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളു​ടെ​യും പു​രു​ഷ മേ​ധാ​വി​ത്വ​ത്തിന്‍റെ​യും കാ​ലം ക​ഴി​ഞ്ഞ​താ​യും അ​ലീ​ന പ​റ​യു​ന്നു. വ​രു​ന്ന പ​ത്തു​ വ​ർ​ഷ​ത്തി​ന​കം ട്രാ​ൻ​സ്​​ജെ​ൻ​ഡേ​ഴ്​​സ്​ പോ​ലെ​യു​ള്ള​വ​ർ കാ​മ്പ​സിന്‍റെ നേ​തൃ​സ്​​ഥാ​ന​ത്തേ​ക്ക്​ എ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും അ​ലീ​ന പ​റ​ഞ്ഞു. 

കാമ്പസിനെ കൂടുതല്‍ ക്രിയാത്മകമാക്കും
പെ​ൺ​കു​ട്ടി​ക​ൾ വി​ദ്യാ​ർ​ഥി യൂ​നി​യന്‍റെ ഭ​ര​ണ​ത​ല​ത്തി​ലേ​ക്ക്​ എ​ത്തു​ന്ന​ത്​ കാ​മ്പ​സു​ക​ളെ കൂ​ടു​ത​ൽ ​ക്രി​യാ​ത്മ​ക​മാ​ക്കു​മെ​ന്ന്​ അ​ഞ്ചു ​േപ​രും ഒ​രേ സ്വ​ര​ത്തി​ൽ പ​റ​യു​ന്നു. പു​തി​യ ചി​ന്ത​ക​ൾ​ക്കൊ​പ്പം പെ​ൺ​കു​ട്ടി​ക​ളു​ടെ പ്ര​ശ്​​ന​ങ്ങ​ൾ കൂ​ടു​ത​ൽ അ​റി​യു​ന്ന​ത്​ ത​ങ്ങ​ൾ​ക്കാ​യ​തി​നാ​ൽ അ​വ​ർ​ക്കാ​യി ക​ൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന്​ മി​ന ഫ​ർ​സാ​ന പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട്​ കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളാ​ണ്​ വി​വി​ധ വി​ഷ​യ​ങ്ങ​ളു​മാ​യി സ​മീ​പി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം ട്രാ​ൻ​സ്​​ജെ​ൻ​ഡേ​ഴ്​​സി​നെ​യും മു​ഖ്യ​ധാ​ര​യി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ ഷാ​ഹി​ന പ​റ​യു​ന്നു. ഇ​തിന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം മ​ഹാ​രാ​ജാ​സി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. മു​ഖ്യ​ധാ​ര​ക്ക്​ പു​റ​ത്തു​നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ന​ൽ​കാ​നാ​ണ്​ ശ്ര​മം. കാ​മ്പ​സി​നെ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കു​ന്ന​തി​നൊ​പ്പം വി​ദ്യാ​ർ​ഥി​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​െ​ക്ക​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ക്ക​ലും ല​ക്ഷ്യ​മാ​ണെ​ന്ന്​ ഷാ​ഹി​ന പ​റ​യു​ന്നു. സ്​​ത്രീ​ക​ൾ​ക്ക്​ പു​രു​ഷ​ന്മാ​ർ​ക്കൊ​പ്പം ത​ന്നെ അ​വ​സ​രം ല​ഭി​ക്കു​ന്ന കാ​ല​ഘ​ട്ട​മാ​ണി​തെ​ന്നാ​ണ്​ അ​ലീ​ന​യു​ടെ അ​ഭി​പ്രാ​യം. പെ​ൺ​കു​ട്ടി എ​ന്ന​പേ​രി​ൽ അ​വ​ളെ മാ​റ്റി​നി​ർ​ത്താ​ൻ ക​ഴി​യി​ല്ല. വ​രും​കാ​ലം ട്രാ​ൻ​സ്​​ജെ​ൻ​ഡ​റി​നെ പോ​ലെ സ​മൂ​ഹം ഇ​പ്പോ​ഴും പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കാ​ത്ത​വ​ർ​ക്കും കാ​മ്പ​സി​ൽ സ്​​ഥാ​ന​മു​ണ്ടാ​കും. പ​ത്തു വ​ർ​ഷ​ത്തി​ന​കം സ്​​റ്റു​ഡ​ൻ​റ്​​സ്​ യൂ​നി​യ​ൻ ത​ല​പ്പ​ത്ത്​ ഒ​രു ട്രാ​ൻ​സ്​​ജെ​ൻ​ഡ​റി​നെ കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും അ​ലീ​ന പ​റ​ഞ്ഞു. 

campus
യൂനിയൻ ഭാരവാഹികൾ എറണാകുളം മഹാരാജാസ്​ കോളജിൽ ഒത്തു കൂടിയപ്പോൾ
 


കാമ്പസ് അക്രമങ്ങള്‍ കുറക്കും
കാ​മ്പ​സ്​ രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്ക്​ ​െപ​ൺ​കു​ട്ടി​ക​ൾ കൂ​ടു​ത​ലാ​യി വ​രു​ന്ന​ത്​ അ​ക്ര​മ​ങ്ങ​ൾ കു​റ​ക്കാ​ൻ സ​ഹാ​യി​ക്കും. കൗ​മാ​ര​ത്തിന്‍റെ​യും യൗ​വ​ന​ത്തിന്‍റെ​യും ചോ​ര​ത്തി​ള​പ്പി​ൽ ആ​ൺ​കു​ട്ടി​ക​ൾ എ​ടു​ത്തു​ചാ​ടി ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​ന്​ യൂ​നി​യ​ൻ-വി​ദ്യാ​ർ​ഥി സം​ഘ​ട​ന നേ​തൃ​ത്വ​ത്തി​ലേ​ക്ക്​ കൂ​ടു​ത​ൽ പെ​ൺ​കു​ട്ടി​ക​ൾ ക​ട​ന്നു​വ​രു​ന്ന​തി​ലൂ​ടെ സാ​ധി​ക്കും. ആ​ശ​യ​പ​ര​മാ​യ സം​വാ​ദ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ക​യും ചെ​യ്യും. കാ​മ്പ​സ്​ രാ​ഷ്​​ട്രീ​യ​ത്തി​നെ​തി​രെ പൊ​തു​സ​മൂ​ഹ​ത്തി​ൽ ഒ​രു വി​ഭാ​ഗം ശ​ക്​​ത​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​ന്ന​തി​ന്​ കാ​മ്പ​സി​ലെ അ​ക്ര​മം കാ​ര​ണ​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, പെ​ൺ​കു​ട്ടി​ക​ൾ കൂ​ടു​ത​ലാ​യി ക​ട​ന്നു​വ​രു​ന്ന​ത്​ അ​ക്ര​മ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​ന്​ സ​ഹാ​യ​ക​മാ​കും. ഇ​തി​ലൂ​ടെ കാ​മ്പ​സ്​ രാ​ഷ്​​ട്രീ​യ​ത്തി​നെ​തി​രെ ഉ​യ​ർ​ന്നു​വ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ളു​ടെ മു​ന​യൊ​ടി​ക്കാ​നാ​ക​ും.

നിരോധിക്കരുത്, കാമ്പസ് രാഷ്ട്രീയം ഞങ്ങള്‍ക്ക് വേണം
കാ​മ്പ​സ്​ പ​ഠി​ക്കാ​ൻ മാ​ത്ര​മു​ള്ള​താ​ണെ​ന്നും രാ​ഷ്​​ട്രീ​യം നി​രോ​ധി​ക്ക​ണ​മെ​ന്നു​മു​ള്ള മു​റ​വി​ളി​ക്ക്​ വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. രാ​ജ്യ​ത്ത്​ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വോ​ട്ട്​ ചെ​യ്യാ​ൻ അ​വ​കാ​ശ​മു​ള്ള ഒ​രു​ ത​ല​മു​റ​യെ കാ​മ്പ​സി​ന്​ അ​ക​ത്ത്​ അ​രാ​ഷ്​​ട്രീ​യ​മാ​ക്കു​ന്ന​ത്​ വി​ഡ്​​ഢി​ത്ത​മാ​ണെ​ന്നാ​ണ്​ ഇൗ ​പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ഭി​പ്രാ​യം. കാ​മ്പ​സി​ന​ക​ത്ത്​ രാ​ഷ്​​ട്രീ​യം അ​നി​വാ​ര്യ​മാ​ണെ​ന്ന്​ മി​ന ഫ​ർ​സാ​ന പ​റ​യു​ന്നു. കാ​മ്പ​സി​ലെ വെ​ല്ലു​വി​ളി​ക​ൾ അ​തി​ജീ​വി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ രാ​ഷ്​​ട്രീ​യം അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ്​ മൃ​ദു​ല ഗോ​പി പ​റ​യു​ന്ന​ത്. രാ​ഷ്​​്ട്രീ​യം ഇ​ല്ലാ​താ​യ ന്യൂ​ജ​ന​റേ​ഷ​ൻ കോ​ള​ജു​ക​ളി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ കാ​മ്പ​സ്​ രാ​ഷ്​​ട്രീ​യ​ത്തിന്‍റെ പ്രാ​ധാ​ന്യം ഉൗ​ന്നി​പ്പ​റ​യു​ന്ന​താ​ണ്. ജി​ഷ്​​ണു​വിന്‍റെ മ​ര​ണം അ​ട​ക്കം വി​ഷ​യ​ങ്ങ​ൾ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്നു. അ​സം​ഘ​ടി​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ചൂ​ഷ​ണം ചെ​യ്യാ​ൻ എ​ളു​പ്പ​മാ​ണ്​ എ​ന്ന​താ​ണ്​ സ്വാ​ശ്ര​യ മേ​ഖ​ല ന​ൽ​കു​ന്ന പാ​ഠ​ങ്ങ​ളെ​ന്നും ഇ​ന്ന​ത്തെ കാ​മ്പ​സിന്‍റെ ​പ്ര​തി​നി​ധി​ക​ൾ പ്ര​തി​ക​രി​ച്ചു. ഫാ​ഷി​സ​ത്തി​നെ​തി​രെ​യും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ​ക്കെ​തി​രെ​യും ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും ആ​ദ്യം പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്ന​ത്​ കാ​മ്പ​സു​ക​ളി​ൽ നി​ന്നാ​ണ്. കാ​മ്പ​സു​ക​ള​ു​ടെ ശ​ക്​​തി ചോ​ർ​ത്തു​ന്ന​ത്​ പൊ​തു​സ​മൂ​ഹ​ത്തി​ലെ ഇ​ട​പെ​ട​ലു​ക​ളെ​യും ബാ​ധി​ക്കും. 

campus
ഒരേയൊരു മു​ദ്രാവാക്യം...
 


സ്വയംഭരണം എന്ന വെല്ലുവിളി
കാ​മ്പ​സ്​ രാ​ഷ്​​ട്രീ​യ​വും അ​ക്കാ​ദ​മി​ക്​ ഇ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ധാ​ന​മാ​യും ​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​ത്​ സ്വ​യം​ഭ​ര​ണം എ​ന്ന​പേ​രി​ൽ ​േകാ​ള​ജു​ക​ളി​ൽ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ്. മി​ക​ച്ച രീ​തി​യി​ൽ ആ​വി​ഷ്​​ക​രി​ക്കു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു​വെ​ങ്കി​ൽ അ​ക്കാ​ദ​മി​ക്​ രം​ഗ​ത്തി​നൊ​പ്പം പാ​േ​ഠ്യ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഏ​റെ ഗു​ണ​ക​ര​മാ​കു​മാ​യി​രു​ന്ന സ്വ​യം​ഭ​ര​ണം ഇ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ​ക്കും ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ന്നു​വെ​ന്ന്​ ഇൗ ​പെ​ൺ​കു​ട്ടി​ക​ൾ പ​റ​യു​ന്നു. സ്വ​യം​ഭ​ര​ണ​ത്തിന്‍റെ ഗു​ണ​പ​ര​മാ​യ വ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ കാ​മ്പ​സു​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഇ​പ്പോ​ഴും ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​ഹാ​രാ​ജാ​സി​ൽ ന​ട​ന്ന ​ന​ല്ലൊ​രു ശ​ത​മാ​നം സ​മ​ര​ങ്ങ​ളും സ്വ​യം​ഭ​ര​ണ​ത്തിന്‍റെ പ്ര​ശ്​​ന​ങ്ങ​ളി​ൽ നി​ന്നു​ണ്ടാ​യ​താ​ണെ​ന്നാ​ണ്​ ഷാ​ഹി​ന​യു​ടെ അ​ഭി​പ്രാ​യം. സ്വ​യം​ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ ശേ​ഷം കാ​മ്പ​സി​ലെ​ത്തി​യ ആ​ദ്യ ത​ല​മു​റ​യാ​യ ത​ങ്ങ​ളാ​ണ്​ ഏ​റെ ​പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​ത്. മ​ഹാ​രാ​ജാ​സി​ൽ ന​ട​പ്പാ​ക്കി​യ​ശേ​ഷം ആ​ദ്യ സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷ​ക്കു​മു​മ്പ്​ ഒ​ന്ന​ര മാ​സ​ത്തോ​ളം മാ​ത്ര​മാ​ണ്​ ക്ലാ​സ്​ ന​ട​ന്ന​ത്. ഏ​തു​സ​മ​യ​വും പ​രീ​ക്ഷ​യും ഇ​േ​ൻ​റ​ണ​ൽ പ​രീ​ക്ഷ​യും ന​ട​ന്നു​െ​കാ​ണ്ടി​രി​ക്കു​ന്ന​ത്​ കാ​മ്പ​സിന്‍റെ ജൈ​വി​ക​​ത​യെ ന​ശി​പ്പി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, അ​ക്കാ​ദ​മി​ക്​ മേ​ഖ​ല​യി​ൽ ഗു​ണ​പ്ര​ദ​മാ​യ രീ​തി​യി​ൽ സ്വ​യം​ഭ​ര​ണ​ത്തെ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന്​ മി​ന ഫ​ർ​സാ​ന പ​റ​യു​ന്നു. സി​ല​ബ​സി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​നു​കൂ​ല​മാ​യും ഗു​ണ​പ​ര​മാ​യും മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ക​ഴി​യും. ഇ​തോ​ടൊ​പ്പം വി​ദ​ഗ്​​ധ​െ​​ര എ​ത്തി​ച്ച്​ ക്ലാ​സു​ക​ൾ ന​ൽ​കാ​നും സാ​ധി​ക്കും. അ​തേ​സ​മ​യം, അ​ധ്യാ​പ​ക​ർ​ക്ക്​ പ്ര​തി​കാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നു​ള്ള അ​വ​സ​രവും സ്വ​യം​ഭ​ര​ണം ന​ൽ​കു​ന്നു​ണ്ടെ​ന്നാ​ണ്​ മ​ഹാ​രാ​ജാ​സ്​ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പരാതി. ഒ​രേ അ​ധ്യാ​പ​ക​ർ​ത​ന്നെ ഉ​ത്ത​ര​പേ​പ്പ​റു​ക​ൾ നോ​ക്കു​ന്ന​തി​ലൂ​ടെ​യും ഇ​േ​ൻ​റ​ണ​ൽ മാ​ർ​ക്ക്​ ഇ​ടു​ന്ന​തി​ലൂ​ടെ​യും ഇ​ഷ്​​ട​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി ത​ന്നെ ഇ​രു​ള​ട​ഞ്ഞ​താ​ക്കാ​ൻ കാ​ര​ണ​മാ​കും. 

ഇനിയും ഞങ്ങളുണ്ടാകും, സമൂഹ മധ്യത്തില്‍
കാ​മ്പ​സ്​ രാ​ഷ്​​ട്രീ​യ​ത്തി​ൽ ത​ങ്ങ​ൾ സ​ജീ​വ​മാ​യ​ത്​ ​മൂ​ന്നു വ​ർ​ഷ​ത്തെ ബി​രു​ദ പ​ഠ​ന ജീ​വി​ത​ത്തി​ലെ ഒ​രു പാ​ക്കേ​ജാ​യി​ട്ട​ല്ലെ​ന്ന്​ ഇൗ ​പെ​ൺ​കു​ട്ടി​ക​ൾ പ​റ​യു​ന്നു. കാ​മ്പ​സ്​ അ​വ​സാ​നി​ക്കു​ന്ന​തോ​െ​ട ത​ങ്ങ​ളു​ടെ രാ​ഷ്​​ട്രീ​യ​ത്തി​ന്​ അ​വ​സാ​ന​മാ​കി​ല്ല. പ​ഠ​ന​ത്തി​നു​ശേ​ഷ​വും സ​മൂ​ഹ​ത്തി​ന്​ പ്ര​യോ​ജ​ന​പ്ര​ദ​മാ​യ മേ​ഖ​ല​ക​ളി​ൽ ഉ​ണ്ടാ​കും. അ​ത്​ രാ​ഷ്​​ട്രീ​യ​മാ​ണെ​ങ്കി​ലും മ​റ്റ്​ സാ​മൂ​ഹി​ക മേ​ഖ​ല​ക​ൾ ആ​ണെ​ങ്കി​ലും. രാ​ഷ്​​ട്രീ​യ​മാ​യി ത​ന്നെ മു​ന്നോ​ട്ടു​പോ​കു​മെ​ന്നാ​ണ്​ മൃ​ദു​ല​യും ഷ​ഹ​ന​യും പ​റ​യു​ന്ന​ത്. ക​ക്ഷി​രാ​ഷ്​​ട്രീ​യ​ത്തിന്‍റെ ഭാ​ഗ​മാ​യി നി​ല​കൊ​ണ്ടി​ല്ലെ​ങ്കി​ലും സാ​മൂ​ഹി​ക ഇ​ട​ങ്ങ​ളി​ൽ ശ​ക്​​ത​മാ​യി ഉ​ണ്ടാ​കു​മെ​ന്നും മി​ന​യും അ​ലീ​ന​യും വ്യ​ക്​​ത​മാ​ക്കു​ന്നു.

COMMENTS