സി.​എയിൽ വ​ര​ദയാണ് താരം

  • ചാ​ര്‍ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​റ്​ പ​രീ​ക്ഷ​യി​ല്‍ ര​ണ്ടാം റാ​ങ്ക് ജേതാവും പാലക്കാട് ത​ച്ച​മ്പാ​റ സ്വദേശിയുമായ വ​ര​ദ സം​സാ​രി​ക്കു​ന്നു...

varadha-kp
വരദ

നൂ​റു​ശ​ത​മാ​നം ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും ആ​ത്മാ​ര്‍ഥ​ത​യോ​ടെ​യും വി​ജ​യ​ത്തി​നാ​യി മു​ന്നി​ട്ടി​റ​ങ്ങി​യാ​ല്‍ ഏ​തൊ​രു പ​രീ​ക്ഷ​യും വി​ജ​യം സ​മ്മാ​നി​ക്കും. ചാ​ര്‍ട്ടേ​ഡ്​ അ​ക്കൗ​ണ്ട​ൻ​റ്​ (സി.​എ) മെ​യി​ന്‍ പ​രീ​ക്ഷ​യി​ല്‍ (പ​ഴ​യ സ്‌​കീ​മി​ല്‍) ദേ​ശീ​യ​ത​ല​ത്തി​ല്‍ ര​ണ്ടാം റാ​ങ്ക് നേ​ടി​യ കെ.​പി. വ​ര​ദ​ക്കു പ​റ​യാ​നു​ള്ള​ത് അ​ത്ത​ര​മൊ​രു വി​ജ​യ​ക​ഥ​യാ​ണ്. പ​രീ​ക്ഷ​ക്കാ​യി മാ​സ​ങ്ങ​ള്‍ക്കു​മു​മ്പു​ത​ന്നെ ത​യാ​റെ​ടു​പ്പ്​ തു​ട​ങ്ങി​യി​രു​ന്നു.

മ​റ്റെ​ല്ലാ എ​ൻ​റ​ര്‍ടെ​യി​ന്‍മെ​ൻ​റ്‌​സും മാ​റ്റി​വെ​ച്ച് പ​രീ​ക്ഷ​ക്കാ​യി പ​ഠി​ച്ചു. മൊ​ബൈ​ല്‍ഫോ​ണ്‍ പോ​ലും പ​ഠ​ന​ത്തി​നാ​യി മാ​ത്രം ഉ​പ​യോ​ഗി​ച്ചു. എ​ന്തെ​ങ്കി​ലും സം​ശ​യ​നി​വാ​ര​ണ​ത്തി​നോ പ​ഴ​യ ചോ​ദ്യ​പേ​പ്പ​റു​ക​ള്‍ തി​ര​യു​ന്ന​തി​നോ മാ​ത്ര​മാ​യി​രു​ന്നു അ​തെ​ന്നും വ​ര​ദ പ​റ​യു​ന്നു. ചി​ട്ട​യാ​യ പ​ഠ​നം ദേ​ശീ​യ​ത​ല​ത്തി​ല്‍ ര​ണ്ടാം റാ​ങ്ക് നേ​ടി​ക്കൊ​ടു​ത്തു. പ​ഠ​ന​കാ​ലം മു​ത​ല്‍ സി.​എ ആ​യി​രു​ന്നു ല​ക്ഷ്യം. 

ത​ച്ച​മ്പാ​റ ദേ​ശ​ബ​ന്ധു ഹ​യ​ർ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ നി​ന്ന് പ​ത്താം ക്ലാ​സും പു​ലാ​പ​റ്റ ഗ​വ. ഹ​യ​ർ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ നി​ന്ന് 2015ല്‍ ​പ്ല​സ്​ ടു​വും ഉ​ന്ന​ത മാ​ര്‍ക്കോ​ടെ വി​ജ​യി​ച്ചു. പാ​ല​ക്കാ​ട് വി​ക്‌​ടോ​റി​യ കോ​ള​ജി​ല്‍ ബി​രു​ദ​ത്തി​ന് പ്ര​വേ​ശ​നം ല​ഭി​ച്ചെ​ങ്കി​ലും ഇ​ൻ​റ​ര്‍ വി​ജ​യി​ച്ച​തോ​ടെ സി.​എ പ​ഠ​ന​ത്തി​നാ​യി ബി​രു​ദ​പ​ഠ​നം ഉ​പേ​ക്ഷി​ച്ചു. സി.​എ വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ങ്കി​ലും റാ​ങ്ക് ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന് ഈ ​മി​ടു​ക്കി പ​റ​യു​ന്നു.

800ല്‍ 548 ​മാ​ര്‍ക്കാ​ണ് വ​ര​ദ​ക്ക് മെ​യി​ന്‍ പ​രീ​ക്ഷ​യി​ല്‍ ല​ഭി​ച്ച​ത്. ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ര്‍ട്ടേ​ഡ്​ അ​ക്കൗ​ണ്ട​ൻ​റ്​​സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ (ഐ.​സി.​എ.​ഐ) പ്ര​സി​ഡ​ൻ​റ്​ പ​രീ​ക്ഷ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് 15 മി​നി​റ്റ്​ മു​മ്പ് വി​ളി​ച്ചാ​ണ് റാ​ങ്കു​ണ്ടെ​ന്ന് അ​റി​യി​ച്ച​ത്. വി​ജ​യം പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും റാ​ങ്ക് പ്ര​തീ​ക്ഷ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ സ​ന്തോ​ഷം ഇ​ര​ട്ടി​യാ​യി​രു​ന്നെ​ന്ന് വ​ര​ദ പ​റ​യു​ന്നു. 

പ​രീ​ക്ഷ സ​മ​യ​ത്ത് വീ​ട്ടി​ല്‍ ത​ന്നെ​യി​രു​ന്നാ​യി​രു​ന്നു പ​ഠ​നം. അ​തി​നു​മു​മ്പ് കു​റ​ച്ചു​കാ​ലം ചെ​ന്നൈ​യി​ല്‍ പ​രി​ശീ​ല​ന​ത്തി​ന് പോ​യി​രു​ന്നു. പ​ഠി​ക്കു​ന്ന സ​മ​യം പ​ഠ​ന​ത്തി​നു മാ​ത്രം മാ​റ്റി​വെ​ക്കു​ക. പ​രീ​ക്ഷ ചി​ല​പ്പോ​ള്‍ എ​ളു​പ്പ​മോ പ്ര​യാ​സ​മോ ആ​കാം. പ​രീ​ക്ഷ സ​മ​യ​ത്ത് ആ​ത്മ​വി​ശ്വാ​സം കൈ​വി​ടാ​തി​രു​ന്നാ​ല്‍ പ​ഠി​ച്ച​തെ​ല്ലാം ഉ​ത്ത​ര​ക്ക​ട​ലാ​സി​ല്‍ പ​ക​ര്‍ത്താ​നാ​കു​മെ​ന്നും വ​ര​ദ ഉ​റ​പ്പു​ന​ല്‍കു​ന്നു.

ഏ​തെ​ങ്കി​ലും ന​ല്ല ക​മ്പ​നി​യി​ല്‍ ജോ​ലി നേ​ടാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​പ്പോ​ള്‍. ത​ച്ച​മ്പാ​റ ചൂ​രി​യോ​ട് കോ​ല്‍പ്പു​റ​ത്ത്മ​ന പ​ര​മേ​ശ്വ​ര​ന്‍ ന​മ്പൂ​തി​രി​യു​ടെ​യും ത​ച്ച​മ്പാ​റ സ​ര്‍വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന സാ​വി​ത്രി​യു​ടെ​യും മ​ക​ളാ​ണ്. കെ.​പി. ന​ന്ദി​ത, കെ.​പി. വി​ഷ്ണു​പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ള്‍.

Loading...
COMMENTS