ആവിഷ്കാരങ്ങളുടെ ചക്രവാളങ്ങള്‍

  • ഷാര്‍ജ ഇസ്​ലാമിക് ആര്‍ട്സ് ഫെസ്​റ്റിവലിലെ കാഴ്​ച​ ൈവവിധ്യത്തി​െൻറ വിസ്​മയ ​േലാകത്തെ കുറിച്ച്...

Sharjah Islamic Arts Festivals
1. അലി ഷബാനും ഖാലിദ് സാഹിദും തീര്‍ത്ത മിഹ്റാബ്, 2. ദാനാ അവാര്‍തൈനി

ആകാശവും ഭൂമിയും വാരിപ്പുണരുന്നതായി നമുക്ക് അനുഭവപ്പെടുന്ന ചക്രവാളസീമകളിലേക്ക് കൊണ്ടുപോകുകയാണ് ‘ഹൊറൈസന്‍‘ എന്ന ശീര്‍ഷകത്തില്‍ ആരംഭിച്ച ഷാര്‍ജ ഇസ്​ലാമിക് ആര്‍ട്സ് ഫെസ്​റ്റിവല്‍. കലകള്‍ ദൈവികമായ വരദാനങ്ങളാണെന്നും, ഒരു നൂലിഴക്കുപോലും സമൂഹത്തോടു പറയാന്‍ നിരവധി കാര്യങ്ങളുണ്ടെന്നും മറ്റുള്ളവ​​​​​​​െൻറ സ്വകാര്യതയും സ്വാതന്ത്ര്യവും കവര്‍ന്നെടുത്തല്ല ആവിഷ്​കാരങ്ങള്‍ സാധ്യമാക്കേണ്ടതെന്നുമുള്ള വലിയ സന്ദേശമാണ് ചക്രവാളങ്ങള്‍ പറയുന്നത്. ഫെബ്രുവരി വരെ നീളുന്ന കലകളുടെ വസന്തോത്സവത്തില്‍ ലോകപ്രശസ്ത കലാകാരന്മാരുടെ ഏറ്റവും ശ്രദ്ധേയമായ കലാരൂപങ്ങളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. നിറങ്ങളുടെ ലയനങ്ങളിലൂടെ ചിലത് പലതായി മാറുമ്പോള്‍, വെളിച്ചത്തി​​​​​​​െൻറ നൂലിഴകള്‍ ഊരിയെടുത്ത് അവിടെ നൈസര്‍ഗികമായ ചിന്തകളുടെ ആകാശങ്ങള്‍ നെയ്തുവെച്ചാണ് മറ്റുചിലത് സന്ദര്‍ശകരെ അദ്​ഭുതപ്പെടുത്തുന്നത്.

Sharjah Islamic Arts Festivals
സൗദി സ്വദേശിനി അസ്മ ബഹ്മിയ്യിമി​​​​​​​െൻറ ആവിഷ്കാരം
 


ശബ്​ദത്തിന് ഗാനങ്ങള്‍ക്കും പ്രഭാഷണങ്ങള്‍ക്കും അപ്പുറം കലകളുടെ ചക്രവാളങ്ങളായി മാറാന്‍ കഴിയുമെന്ന് ഇസ്​ലാമിക്​ ഫെസ്​റ്റിവല്‍ കാണിച്ചുതരുന്നു. നമസ്കാര സമയം അറിയിച്ച് മുഴങ്ങുന്ന ബാങ്കിനുള്ളില്‍പോലും കലകളുടെ മഹാസമുദ്രമുണ്ടെന്ന് ആവിഷ്​കരിച്ച് കാണിക്കുകയാണ് ഫെസ്​റ്റിവലി​​​​​​​െൻറ 21ാം അധ്യായം. പ്രഭാതം മുതല്‍ രാത്രി വരെ നീളുന്ന അഞ്ച് നേരത്തെ ബാങ്കൊലിക്കിടയില്‍ പ്രകൃതിയില്‍ അലയടിക്കുന്ന ശബ്​ദവിന്യാസങ്ങളെയും ഗോളങ്ങളുടെ പ്രയാണങ്ങളെയും പ്രകൃതിയില്‍ സംഭവിക്കുന്ന നിറമാറ്റങ്ങളെയും പ്രാര്‍ഥനകള്‍ക്കായ് പള്ളിയിലേക്ക് പോകുന്ന വിശ്വാസികളുടെ കാലടിപ്പാടുകളെയും നമസ്കാരത്തിനായി തിരിഞ്ഞ് നില്‍ക്കുന്ന ഖിബ്​ലയിലേക്ക് (ദിക്ക്) ആനയിക്കുന്ന അതിമനോഹരമായ ആവിഷ്​കാരമാണ് യു.എ.ഇ കലാകാരനായ ഡോ. മുഹമ്മദ് യൂസഫ് ‘സ്പിരിറ്റ് ഓഫ് അദാന്‍‘ എന്ന കലാരൂപത്തിലൂടെ നടത്തിയിരിക്കുന്നത്.

Sharjah Islamic Arts Festivals
അഹമ്മദ് കെഷ്ത്ത പെന്‍സില്‍ കൊണ്ട് തീര്‍ത്ത കലാരൂപം
 


നിർത്താതെ മുഴങ്ങുന്ന ബാങ്കിനിടയില്‍ കലകളുടെ ചക്രവാള സീമകളില്‍ സംഭവിക്കുന്ന കുടമാറ്റങ്ങളുടെ ഈ ആവിഷ്​കാരം ലോക ബിനാലെകളില്‍ തന്നെ ആദ്യത്തേതാണ്. കലയുടെ വസന്തോത്സവത്തിന് ഷാര്‍ജ അഞ്ചിടങ്ങളിലായാണ്​വേദിയൊരുക്കിയിരിക്കുന്നത്. റോളക്ക് സമീപത്തുള്ള ആര്‍ട്സ് മ്യൂസിയം, കാലിഗ്രഫി സ്ക്വയര്‍, ഷാര്‍ജ കാലിഗ്രഫി മ്യൂസിയം, അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്, ഖസബയിലെ മറായ ആര്‍ട്സ് സ​​​​​​െൻറര്‍ എന്നിവിടങ്ങളിലാണ് മനസ്സിനെ കൊത്തിവലിച്ച് കൊണ്ടുപോകുന്ന പ്രദര്‍ശനങ്ങള്‍ നടക്കുന്നത്. ‘ഇതൊരു പെന്‍സിലല്ല’ എന്ന ഉപശീര്‍ഷകത്തിലൂടെ സ്പാനിഷ്-ഈജിപ്ത് കലാകാരനായ അഹമ്മദ് കെഷ്ത്തയുടെ കലാരൂപമായ ‘മെറ്റാഫോര്‍‘ പറയുന്നത് ഒരു പെന്‍സിലിന് ജ്യാമിതീയ തിരക്കിനിടയിലൂടെ മാത്രമല്ല ചലിക്കാനാകുക, വലിയ ആവിഷ്കാരങ്ങള്‍ക്കുള്ള ഊർജം അതിനെ പൊതിഞ്ഞ് നില്‍ക്കുന്നുണ്ടെന്ന വലിയ പാഠമാണ്. പെന്‍സിലി​​​​​​​െൻറ എല്ലാ ഭാഗങ്ങളെയും കോര്‍ത്തിണക്കിയുള്ള കലാരൂപങ്ങള്‍ ത്രിശങ്കുവില്‍ മാരിവില്ലായി മാറുന്നു.

ലബനാന്‍ സ്വദേശി അലി ഷബാനും സൗദി സ്വദേശി ഖാലിദ് സാഹിദും തീര്‍ത്ത മിഹ്റാബ്
 


പള്ളിമിനാരത്തിലെ താഴിക കുടങ്ങളിലെ കലാഭംഗിയിലേക്കാണ് സൗദിക്കാരായ സുല്‍ത്താന്‍ ബിന്‍ ഫഹദ് സന്ദര്‍ശകരെ ക്ഷണിക്കുന്നത് ‘ഞാന്‍ പറയുന്നത് കേള്‍ക്കാമോ’ എന്ന ഈ കലാരൂപം ത്രിമാന സൗന്ദര്യത്തിലാണ് നില്‍ക്കുന്നത്. വെളിച്ചവും സ്ഫടികവും ലയിച്ചു ചേരുന്ന കലകളുടെ പ്രണയം ഇതില്‍ കാണാനാകും. ലബനാന്‍ സ്വദേശി അലി ഷബാനും സൗദി സ്വദേശി ഖാലിദ് സാഹിദും ‘മിഹ്റാബ്’ എന്ന കലാരൂപവുമായിട്ടാണ് എത്തിയിരിക്കുന്നത്. പള്ളിയുടെ ബാഹ്യവും ആന്തരികവുമായ സൗന്ദര്യത്തെയാണ് ഇവര്‍ ആവിഷ്​കരിച്ചിരിക്കുന്നത്. പച്ചയുടെ നിറപ്പകിട്ടിലൂടെ പ്രകൃതിയുമായി ലയിച്ച് ചേരുന്ന സുതാര്യതയാണ് ഇതി​​​​​​​െൻറ ഏറ്റവും വലിയ പ്രത്യേകത. കൊച്ചിബിനാലെ തലക്ക് പിടിച്ച, സൗദി-ഫലസ്തീനി കലാകാരി ദാനാ അവാര്‍തൈനിയുടെ ‘എല്ലാ വസ്തുക്കളും സ്വന്തം ഭ്രമണപഥത്തില്‍ ഒഴുകുന്നു’ എന്ന പ്രദര്‍ശനം അതിര്‍വരമ്പുകള്‍ മായ്ച്ച് കളഞ്ഞ്, ഒരേ ചക്രവാളങ്ങളിലേക്ക് ലയിച്ചുചേരുന്നതാണ്.

Sharjah Islamic Arts Festivals
ദാനാ അവാര്‍തൈനിയുടെ ആവിഷ്കാരം
 


കൊച്ചിയില്‍ നിന്നാണ് അവര്‍ ഷാര്‍ജയില്‍ എത്തിയിരിക്കുന്നത്. ബഹുസ്വരതകള്‍ കലകളില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചു തന്നെയാണ് ഇവര്‍ സന്ദര്‍ശകരോട് വിവരിക്കുന്നത്. ഇന്ത്യ പകര്‍ന്ന നല്ലപാഠങ്ങളും അവര്‍ പങ്ക് വെക്കുന്നു. കവിതയും വെളിച്ചവും പെയിൻറിങ്ങും ശില്‍പവും സംഗമിക്കുന്ന അവാര്‍തൈനിയുടെ ആവിഷ്കാര ഭംഗി, വെളുത്ത ചതുരങ്ങളിലൂടെയും ത്രികോണവും ചതുരവടിവുകളും കൂടിക്കലര്‍ന്ന വര്‍ണ വ്യതിയാനങ്ങളിലൂടെയും ലോകത്തി​​​​​​​െൻറ ചക്രവാളങ്ങളിലേക്ക് നയിക്കുന്നു. ഇസ്​ലാമിക കലകളെ, സമകാലിക ലോകത്തിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള പ്രവര്‍ത്തനമാണ് ദാനാ നടത്തുന്നത്. അറബികള്‍ കലകളെ വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്.

Sharjah Islamic Arts Festivals

അമേരിക്കന്‍ സ്വദേശി ബ്രിക് ബെന്‍ഡിങ്ങി​​​​​​​െൻറ ‘ടെന്‍ പോയൻറ്​ ജ്യോമട്രി ഇന്‍ ബ്രിക്, ജപ്പാന്‍ കലാകാരി ടോമാകോ ഇഷിതയുടെ ‘ബിഗ്നിങ് ഓഫ് ദി  സട്രീം’, ജപ്പാനില്‍ നിന്നുള്ള കാസ് ഷിറൈനി​​​​​​​െൻറ ‘ട്രൂത്ത്/ ഫെയ്ക്’, ഈജിപ്​ഷ്യന്‍ കലാകാരന്‍ അമര്‍ ഫെക്രിയുടെ ‘തസ്​ലിം’, വായനയുടെയും ചിന്തയുടെയും ആകാശക്കാഴ്ചകളുടെയും ലോകത്തേക്ക് നയിക്കുന്ന  സൗദി സ്വദേശിനി അസ്മ ബഹ്മിയ്യിമി​​​​​​​െൻറ ‘എത്ര നക്ഷത്രങ്ങളുണ്ട് ആകാശത്ത്’, സ്പെയിനില്‍നിന്നുള്ള ഡിഗോ ഡി മോയയുടെ ‘ജനിതക വ്യതിയാനം സംഭവിച്ച അടയാളങ്ങള്‍, അര്‍ജൻറീനയില്‍നിന്നുള്ള മാരിയോ റോദ്റി ഗോസും കൊളംബിയയില്‍നിന്നുള്ള ഫ്രാങ്കോ മെന്‍ദസും ചേര്‍ന്നൊരുക്കിയ ‘ഡേസേര്‍ട് സ്കിന്‍സ്’, അമേരിക്കയില്‍നിന്നുള്ള ജെയ്സന്‍ സീഫിയുടെ ‘ന്യുക്ലിയര്‍, തുര്‍ക്കി കലാകാരി ഗുലായ് സെമര്‍സിയോഗ്ളുവി​​​​​​​െൻറ ‘ലൈറ്റ് ഇന്‍ ദി ഹോറിസന്‍‘, അമേരിക്കയുടെ ജോനാഥന്‍ സിന്‍സി​​​​​​​െൻറ ‘ദി അണ്‍ ഫിക്സഡ് സ്​റ്റാര്‍സ്’,  ജോര്‍ഡന്‍ സ്വദേശിനി ജൂലിയ ഇബ്ബിനിയുടെ  ‘ഓര്‍നമ​​​​​​െൻറ്​’, ഇറാന്‍ കലാകാരന്‍ കാമ്പിസ് സബ്രിയുടെ ‘ടു ദി ബെസ്​റ്റ്​ ഓഫ് മൈ മൈൻറ്​’, യു.എ.ഇ കലാകാരന്‍ നുജൂം ആല്‍ ഗാനെവും അമേരിക്കയില്‍ നിന്നുള്ള സമി യൂസഫും തീര്‍ത്ത  സംഗീതവും ആവിഷ്​കാരവും സംഗമിക്കുന്ന ‘നിഗൂഢതയുടെ മുറി’,  അമേരിക്കയില്‍ നിന്നുള്ള ചാള്‍സ് അവിതയുടെ ‘പ്രാക്ടീസ്​ ഓഫ് ദി ഹൊ റൈസന്‍’,


സൗദി-ഫലസ്തീന്‍ കലാകാരി ദാന അവാർതൈനിയുടെ ‘ഭ്രമണ പഥത്തിലൂടെ നീന്തുക’ സൗദികലാകാരന്‍ മുഹമ്മദ് ഷോനോയുടെ ‘അല്‍ അഷീറ’, ബ്രസീല്‍ കലാകാരന്‍ അന്‍ദ്ര സിഗ്നാതോയുടെ ‘ഹൊറൈസന്‍’, ഇറാന്‍ കലാകാരന്‍ അമിര്‍ എച്ച്. ഫല്ലായുടെ ‘ചുറ്റിക്കറങ്ങുക’,  തക്സീം സ്​റ്റുഡിയോ കൊളംബിയയുടെ ‘ആയിരം സൂര്യശോഭ’, ജപ്പാന്‍ കലാകാരന്മാരായ തകാഹിറോ മത്സോയും ഫുമികോ കാവാബേയും ഒരുക്കിയ ‘സൂര്യനും ചന്ദ്രനും’, ഫ്രാന്‍സ് കലാകാരന്‍ ജോനി ലോമര്‍സിയുടെ ‘ജ്യോമട്രി ഓഫ് ലൈറ്റ്സ’്, സൗദി കലാകാരി സഹ്റ അല്‍ ഗാംമ്ദിയുടെ ‘മോഡറേറ്റ് സര്‍ക്ള്‍’, അര്‍ജൻറീനയില്‍ നിന്നുള്ള ലിലിയാന ഗോനാലസി​​​​​​​െൻറ ‘സെലിബ്രഷന്‍ ഓര്‍നമെറ്റല്‍’,  ചൈനയില്‍ നിന്നുള്ള സെന്‍ഗ് ലൂ ആവിഷ്കരിച്ച ‘ഇറ്റിറ്റു വീഴുന്ന വെള്ളം’ തുടങ്ങിയ നിരവധി കലാരൂപങ്ങളാണ് ഷാര്‍ജ ആര്‍ട്സ് മ്യൂസിയത്തില്‍ നിരത്തിയിരിക്കുന്നത്. പ്രകൃതി നിലനില്‍ക്കേണ്ടത് വര്‍ത്തമാനകാലത്തി​​​​​​​െൻറ മാത്രം ആവശ്യമല്ലയെന്നും അത് ഭാവിയുടെ കൂടി അവകാശമാണെന്നും അതിനായി കലകള്‍ രാവിലും ഉണര്‍ന്നിരിക്കേണ്ടതുണ്ട് എന്നുമുള്ള പാഠങ്ങള്‍ ചക്രവാളങ്ങള്‍ പകര്‍ന്ന് നല്‍കുന്നു.

Loading...
COMMENTS