അറിയാം കുട്ടികള്‍ക്കുള്ള നിയമങ്ങള്‍

11:19 AM
16/05/2018
children's Law

സു​ര​ക്ഷി​ത​മാ​യ ബാ​ല്യം ഒാ​രോ കു​ട്ടി​യു​ടെ​യും അ​വ​കാ​ശ​മാ​ണ്. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യും ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യും ഇ​ത്​ ശ​രി​വെ​ക്കു​ക​യും ഇ​തി​നാ​യി നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളും ഉ​ട​മ്പ​ടി​ക​ളും ന​ട​പ്പി​ൽ​വ​രു​ത്തു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. 

പ്ര​ധാ​ന​മാ​യും കു​ട്ടി​ക​ൾ​ക്ക്​ നാ​ല്​ അ​വ​കാ​ശ​ങ്ങ​ളാ​ണ്​ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​ത്: 
1. അ​തി​ജീ​വ​നം, 2. ഉ​ന്ന​മ​നം, 3. സം​ര​ക്ഷ​ണം, 4. പ​ങ്കാ​ളി​ത്തം. 
മാ​ന്യ​മാ​യി ജീ​വി​ക്കാ​നു​ള്ള, മി​ക​ച്ച പോ​ഷ​കാ​ഹാ​ര ല​ഭ്യ​ത​യോ​ടു​കൂ​ടി ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം ന​യി​ക്കാ​നു​മു​ള്ള അ​വ​കാ​ശം, വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹി​ക സു​ര​ക്ഷ, പ​രി​ച​ര​ണം, വി​ശ്ര​മം, വി​നോ​ദം, സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​വ​ക്കു​ള്ള അ​വ​കാ​ശം, ചൂ​ഷ​ണം, ദു​രു​പ​യോ​ഗം, അ​വ​ഗ​ണ​ന, മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ പെ​രു​മാ​റ്റം എ​ന്നി​വ​യി​ൽ​നി​ന്നു​ള്ള സു​ര​ക്ഷി​ത​ത്വ​ത്തി​നു​ള്ള അ​വ​കാ​ശം, അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തി​നും സൗ​ജ​ന്യ-​നി​ർ​ബ​ന്ധി​ത പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നു​മു​ള്ള അ​വ​കാ​ശം തു​ട​ങ്ങി​യ​വ​യും കു​ട്ടി​ക​ളു​ടെ അ​ടി​സ്​​ഥാ​ന അ​വ​കാ​ശ​ങ്ങ​ളാ​യി ക​രു​ത​പ്പെ​ടു​ന്നു. ഇ​ത്ത​രം അ​വ​കാ​ശ​ങ്ങ​ൾ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യും ഉ​റ​പ്പു​വ​രു​ത്തു​ന്നു. 

ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ:

സ​മ​ത്വ​വും തു​ല്യ​വു​മാ​യ നി​യ​മ​സം​ര​ക്ഷ​ണ​ത്തി​നു​ള്ള അ​വ​കാ​ശം (ആ​ർ​ട്ടി​ക്​ൾ 14).

വി​വേ​ച​ന​ത്തി​നെ​തി​രെ​യു​ള്ള അ​വ​കാ​ശം (ആ​ർ​ട്ടി​ക്​ൾ 15). 

വി​ൽ​പ​ന​യി​ൽ​നി​ന്നും നി​ർ​ബ​ന്ധി​ത തൊ​ഴി​ലു​ക​ളി​ൽ​നി​ന്നും സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​തി​നു​ള്ള അ​വ​കാ​ശം (ആ​ർ​ട്ടി​ക്​ൾ 23). 

സാ​മൂ​ഹി​ക അ​നീ​തി​ക​ളി​ൽ​നി​ന്നു​ള്ള സം​ര​ക്ഷ​ണ അ​വ​കാ​ശം (ആ​ർ​ട്ടി​ക്​ൾ 46). 

സൗ​ജ​ന്യ നി​ർ​ബ​ന്ധി​ത പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​വ​കാ​ശം (ആ​ർ​ട്ടി​ക്​ൾ 21 എ).

14 ​വ​യ​സ്സു​വ​രെ ആ​പ​ൽ​ക്ക​ര​മാ​യ തൊ​ഴി​ലു​ക​ളി​ൽ ഏ​ർ​െപ്പ​ടു​ന്ന​തി​ൽ​നി​ന്ന്​​ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​തി​നു​ള്ള അ​വ​കാ​ശം (ആ​ർ​ട്ടി​ക്​ൾ 24). 

ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പീ​ഡ​നം, അ​വ​ഗ​ണ​ന, അ​ശ്ര​ദ്ധ​യോ​ടെ കു​ട്ടി​ക​ളെ കൈ​കാ​ര്യം ചെ​യ്യു​ക, ലൈം​ഗി​ക​മാ​യും അ​ല്ലാ​തെ​യു​മു​ള്ള ചൂ​ഷ​ണം. ഇ​തെ​ല്ലാം കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​മാ​യി ക​രു​ത​പ്പെ​ടു​ന്നു. മാ​ന​സി​ക​മാ​യി പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​വി​ധം ചീ​ത്ത​വി​ളി​ക്കു​ന്ന​തും ഭീ​ഷ​ണി​െ​പ്പ​ടു​ത്തു​ന്ന​തും കു​റ്റ​പ്പെ​ടു​ത്തു​ന്ന​തും മാ​റ്റി​നി​ർ​ത്തു​ന്ന​തും പ​രി​ഹ​സി​ക്കു​ന്ന​തു​ം അ​തി​ക്ര​മ​ങ്ങ​ളാ​യി പ​രി​ഗ​ണി​ക്കു​ന്നു. 

ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളും പീ​ഡ​ന​ങ്ങ​ളും തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ 2012ൽ ​കൊ​ണ്ടു​വ​ന്ന നി​യ​മ​മാ​യ പോ​ക്​​സോ (The protection of children from Sexual offences Act). പ്രകാരം ഏ​ഴു ​വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത​തും ജീ​വ​പ​ര്യ​ന്തം വ​രെ​യാ​കാ​വു​ന്ന​തും ര​ണ്ടി​ലേ​തെ​ങ്കി​ലും ത​ര​ത്തി​ൽ​പെ​ട്ട ത​ട​വു​ശി​ക്ഷ​യും പി​ഴ​യും ലഭിക്കും. ജു​വ​നൈ​ൽ ജ​സ്​​റ്റി​സ്​ ആ​ക്​​ട്​ 2015 സെ​ക്​​ഷ​ൻ 75 പ്ര​കാ​രം ഇ​ത്ത​ര​ത്തി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ തെ​ളി​യു​ക​യാ​ണെ​ങ്കി​ൽ മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വ്​ വി​ഭാ​വ​നം ചെ​യ്യു​ന്നു.

തയാറാക്കിയത്: അഡ്വ. ടി.പി.എ. നസീര്‍.

Loading...
COMMENTS