ജാനുവേടത്തി കാരയാടി​ന്‍റെ പാചകറാണി 

  • പുരുഷന്മാർ കുത്തകയാക്കിയ മേഖലയിൽ കരുത്ത്​ തെളിയിച്ച് വടകര കാരയാട് സ്വദേശി ജാ​നു​വേ​ട​ത്തി​

16:23 PM
02/07/2017
ജാനുവേടത്തി ഭക്ഷണം തയറാക്കുന്നു

ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം സ്നേ​ഹ​വും വി​ള​മ്പു​ന്ന​തു​ കൊ​ണ്ടാ​ണ് ജാ​നു​വേ​ട​ത്തി​ക്ക് ഈ ​കൈ​പ്പു​ണ്യം ല​ഭി​ച്ച​തെ​ന്നാ​ണ് കാ​ര​യാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ക​ല്യാ​ണം, ഗൃ​ഹ​പ്ര​വേ​ശം ഉ​ൾ​പ്പെ​ടെ​യു​ള്ള ച​ട​ങ്ങു​ക​ൾ​ക്കെ​ല്ലാം സാ​ധാ​ര​ണ പാ​ച​കം ചെ​യ്യു​ന്ന​ത് പു​രു​ഷ​ന്മാ​രാ​യി​രി​ക്കും. എ​ന്നാ​ൽ, ഇ​വി​ടെ​യു​ള്ള​വ​ർ ജാ​നു​വേ​ട​ത്തി​ക്ക് പ​റ്റി​ല്ലെ​ങ്കി​ൽ മാ​ത്ര​മാ​ണ് മ​റ്റു പാ​ച​ക​ക്കാ​രെ തേ​ടി പോ​വു​ക​യു​ള്ളൂ. ബി​രി​യാ​ണി പാ​ച​കം ചെ​യ്യു​ന്ന​തി​ലു​ള്ള ഇ​വ​രു​ടെ വൈ​ദ​ഗ്ധ്യം ഒ​ന്നു​വേ​റെ​ ത​ന്നെ​യാ​ണ്. 

17 വ​ർ​ഷം മു​മ്പ് ചെ​റി​യ ഒ​രു പ​രി​പാ​ടി​ക്ക് ബി​രി​യാ​ണി പാ​ച​കം ചെ​യ്താ​യി​രു​ന്നു തു​ട​ക്കം. പി​ന്നീ​ട് വി​രു​ന്നു​ സ​ൽ​ക്കാ​രം, ജ​ന്മ​ദി​നാ​ഘോ​ഷം, ക​ല്യാ​ണം, ഗൃ​ഹ​പ്ര​വേ​ശം എ​ന്നി​ങ്ങ​നെ എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ൾ​ക്കും നാ​ട്ടു​കാ​ർ​ക്ക് ജാ​നു​വേ​ട​ത്തി വെ​ക്കു​ന്ന ബി​രി​യാ​ണി വേ​ണ​മെ​ന്നാ​യി. തു​ട​ക്ക​ത്തി​ൽ വീ​ടി​ന​ടു​ത്ത് മാ​ത്രം പാ​ച​കം ഏ​റ്റി​രു​ന്ന ഇ​വ​രെ തേ​ടി ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ​ നി​ന്നു പോ​ലും ആ​ളു​ക​ൾ വ​ന്നു​ തു​ട​ങ്ങി.

അ​ധി​ക​മാ​രും സ​ഹാ​യ​ത്തി​നു വേ​ണ്ടെ​ന്ന​താ​ണ് ഇ​വ​രു​ടെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. വി​വി​ധ ലേ​ഹ്യ​ങ്ങ​ൾ, പ്ര​സ​വ​ര​ക്ഷാ മ​രു​ന്നു​ക​ൾ, വെ​ളി​ച്ചെ​ണ്ണ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​ക്കാ​നും ജാ​നു​വേ​ട​ത്തി​യെ തേ​ടി നി​ര​വ​ധി ആ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്. വെ​റും പാ​ച​ക​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല ഇ​വ​രു​ടെ ക​ഴി​വ്.

വ​യ​സ്സ് 60 ക​ഴി​ഞ്ഞെ​ങ്കി​ലും പു​ല​ർ​ച്ചെ അ​ഞ്ചു ​മ​ണി​ക്ക് എ​ഴു​ന്നേ​ൽ​ക്കും. വീ​ട്ടി​ൽ​ നി​ന്ന്​ ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ വീ​ട്ടു​പ​ണി​ക്ക് പോ​കും. അ​തു​ക​ഴി​ഞ്ഞ് പ്ര​സ​വ ശു​ശ്രൂ​ഷ​ക്കാ​യി മ​റ്റൊ​രു വീ​ട്ടി​ൽ, അ​തി​നി​ട​യി​ലാ​ണ് പാ​ച​ക​ത്തി​നു പോ​കു​ന്ന​ത്. കാ​ര​യാ​ട് കാ​ളി​യ​ത്തു​മു​ക്കി​ൽ കു​റ്റി​പ്പു​റ​ത്ത് ജാ​നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ്​ ഭ​ർ​ത്താ​വ് മ​രി​ച്ച​തി​നു ശേ​ഷ​മാ​ണ് മ​ക്ക​ളെ വ​ള​ർ​ത്താ​ൻ വേ​ണ്ടി ജോ​ലി​ക്ക് പോ​യി​ തു​ട​ങ്ങി​യ​ത്.

ഇ​ന്ന് വി​ദേ​ശ​ത്തു​ള്ള ര​ണ്ട് ആ​ൺ​മ​ക്ക​ളും ജോ​ലി​ക്ക് പോ​കേ​ണ്ടെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഈ ​അ​മ്മ അ​ത് സ്നേ​ഹ​പൂ​ർ​വം നി​ര​സി​ക്കു​ക​യാ​ണ്. ത​നി​ക്ക് എ​ഴു​ന്നേ​റ്റു ന​ട​ക്കാ​ൻ സാ​ധി​ക്കു​ന്നി​ട​ത്തോ​ളം പാ​ച​ക​ക​ല ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്നാ​ണ് ജാ​നു​വേ​ട​ത്തി പ​റ​യു​ന്ന​ത്.

COMMENTS