‘കി​ഴി’ മു​ത​ൽ ‘ബ​ക്ക​റ്റ്’ വ​രെ; രസകരം ഈ ബിരിയാണി രുചികൾ

chicken-biriyani

സു​ഹാ​ർ: ബി​രി​യാ​ണി​യി​ലെ കേ​മ​ന്മാ​ർ ആ​രാ​ണെ​ന്നു​ള്ള ച​ർ​ച്ച​ക​ളാ​ണ്​ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വം. ത​ല​ശ്ശേ​രി മു​ൻ സ​ബ് ക​ല​ക്ട​റും ഇ​പ്പോ​ൾ നി​തി ആ​യോ​ഗ് സി.​ഇ.​ഒ​യു​മാ​യ അ​മി​താ​ഭ്​ കാ​ന്ത് ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ ട്വി​റ്റ​റി​ൽ കു​റി​ച്ച ത​ല​ശ്ശേ​രി​യി​ലെ ബി​രി​യാ​ണി ക​ഥ​യാ​ണ്​ ഭ​ക്ഷ​ണ​പ്രേ​മി​ക​ൾ ഏ​റ്റെ​ടു​ത്ത​ത്. ത​ല​ശ്ശേ​രി പാ​രി​സ് ഹോ​ട്ട​ലി​ലെ മീ​ൻ ബി​രി​യാ​ണി​യു​ടെ രു​ചി​യാ​ണ്​ അ​മി​താ​ഭി​ന്​ ഏ​റെ ബോ​ധി​ച്ച​ത്. അ​തി​നി​ടെ, തെ​ല​ങ്കാ​ന ഐ.​ടി മ​ന്ത്രി കെ.​ടി. രാ​മ​റാ​വു ഹൈ​ദ​രാ​ബാ​ദ്​ ബി​രി​യാ​ണി​യാ​ണ് ഏ​റ്റ​വും മി​ക​ച്ച​ത് എ​ന്ന്​ ട്വീ​റ്റ്​ ചെ​യ്യു​ക​ കൂ​ടി ചെ​യ്ത​ത്​ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​മ​രു​ന്നി​ട്ടു.

ഗ​ൾ​ഫ്​ നാ​ടു​ക​ളി​ൽ വി​ള​മ്പു​ന്ന ബി​രി​യാ​ണി​യു​ടെ രു​ചി​യെ കു​റി​ച്ചും ഇ​ക്കൂ​ട്ട​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ഗ​ൾ​ഫു​നാ​ടു​ക​ളി​ൽ ഒ​രു ജ​ന​കീ​യ ഭ​ക്ഷ​ണ​ത്തി​​െൻറ നി​ല​യി​ലേ​ക്ക് ബി​രി​യാ​ണി മാ​റി​ക​ഴി​ഞ്ഞു. ക​ണ്ടു ശീ​ലി​ച്ച പ​ഴ​യ​കാ​ല ബി​രി​യാ​ണി​ക​ൾ​ക്ക്​ ഒ​പ്പം നി​ര​വ​ധി പ​രീ​ക്ഷ​ണ​ങ്ങ​ളി​ലും പു​തി​യ രു​ചി​ക​ളി​ലും ‘കി​ഴി’ മു​ത​ൽ ‘ബ​ക്ക​റ്റ്’ വ​രെ നീ​ളു​ന്ന ബി​രി​യാ​ണി​യു​ടെ പു​തി​യ വ​ക​ഭേ​ദ​ങ്ങ​ൾ ഒ​മാ​നി​ലെ ഹോ​ട്ട​ലു​ക​ളു​ടെ തീ​ൻ​മേ​ശ​ക​ളി​ലും എ​ത്തു​ന്നു. 

പ​രി​ച​യ​പ്പെ​ടു​ത്ത​ലു​ക​ൾ ആ​വ​ശ്യ​മി​ല്ലാ​ത്ത ഒ​ന്നാ​ണ്​ ത​ല​ശ്ശേ​രി ദം ​ബി​രി​യാ​ണി. നി​ര​വ​ധി ഹോ​ട്ട​ലു​ക​ളി​ൽ ഇ​വ ല​ഭി​ക്കും. ഇ​വ​യി​ൽ പ്ര​ശ​സ്​​ത​മാ​ണ്​ ബ​ർ​ക്ക​യി​ലെ അ​ൽ ഫ​വാ​ൻ ഹോ​ട്ട​ൽ. ചെ​റി​യ വ​യ​നാ​ട​ൻ കൈ​മ അ​രി​യി​ൽ പാ​ച​കം ചെ​യ്യു​ന്ന ത​ല​ശേ​രി ബി​രി​യാ​ണി​യി​ൽ കു​റ​ച്ച്​ മ​സാ​ല​യാ​ണ്​ ചേ​ർ​ക്കു​ക​യു​ള്ളൂ. സു​ഗ​ന്ധ​വ്യ​ഞ്​​ജ​ന​ങ്ങ​ളു​ടെ അ​തി​പ്ര​സ​രം, ക​ള​ർ എ​ന്നി​വ  ത​ല​ശ്ശേ​രി ബി​രി​യാ​ണി​യി​ൽ കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കി​ല്ല. ത​ല​ശ്ശേ​രി ബി​രി​യാ​ണി​യി​ൽ ‘ഉ​ന്ന​ത​ൻ’ മ​ട്ട​ൻ ബി​രി​യാ​ണി ത​ന്നെ​യാ​ണെ​ന്ന്​ വ​ർ​ഷ​ങ്ങ​ളാ​യി ഹോ​ട്ട​ൽ കാ​റ്റ​റി​ങ് രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ല​ശ്ശേ​രി സ്വ​ദേ​ശി ഇം​തി​യാ​സ്​ പ​റ​യു​ന്നു.

ഹൈ​ദ​രാ​ബാ​ദ് ബി​രി​യാ​ണി​യും രു​ചി​യി​ൽ മു​ന്നി​ട്ടു​ നി​ൽ​ക്കു​ന്ന​താ​ണെ​ന്ന​തി​ൽ ഇം​തി​യാ​സി​ന്​ ത​ർ​ക്ക​മി​ല്ല. ഏ​ഴ് സു​ഗ​ന്ധ​വ്യഞ്ജ​ന​ങ്ങ​ൾ സ​മം ചേ​ർ​ത്ത് ബ​സു​മ​തി​യു​ടെ നീ​ള​മു​ള്ള അ​രി​യി​ലാ​ണ്​ ഹൈ​ദ​രാ​ബാ​ദ്​ ബി​രി​യാ​ണി പാ​ച​കം ചെ​യ്യു​ന്ന​ത്. പു​തി​ന, മ​ല്ലി, നു​റു​ക്കി​യ ചു​വ​ന്ന മു​ള​ക്​ എ​ന്നി​വ​യു​ടെ ചെ​റി​യ കു​ത്ത​ൽ ഹൈ​ദ​രാ​ബാ​ദ് ബി​രി​യാ​ണി​യി​ൽ മു​ന്നി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന​താ​ണ്​ വെ​പ്പെ​ന്ന്​ ഇം​തി​യാ​സ്​ പ​റ​യു​ന്നു. മ​സാ​ല​യു​ടെ ദ​മ്മി​ലാ​ണ്​ ഹൈ​ദ​രാ​ബാ​ദ്​ ബി​രി​യാ​ണി വേ​വി​ച്ചെ​ടു​ക്കു​ന്ന​ത്. 

ഗാ​യി​ക സ​യ​നോ​ര​യു​ടെ പാ​ട്ടി​നൊ​പ്പം ഹി​റ്റാ​യ ഒ​ന്നാ​ണ്​ കു​ടു​ക്കാ​ച്ചി ബി​രി​യാ​ണി. മ​ൺ​കു​ടു​ക്ക​യി​ൽ പാ​കം ചെ​യ്യു​ന്ന ഒാ​രോ ബി​രി​യാ​ണി​യും പ്ര​ത്യേ​കം ദം ​ചെ​യ്ത്​ ദം പൊ​ളി​ക്കാ​തെ തീ​ൻ​മേ​ശ​യി​ൽ എ​ത്തി​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​െ​ത​ന്ന്​ സ​ഹ​മി​ലെ  റ​ഫ്റ​ഫ്  ഹോ​ട്ട​ൽ ഉ​ട​മ​യും ഷെ​ഫു​മാ​യ മ​ട​ക്ക​ര സ്വ​ദേ​ശി ഷു​ക്കൂ​ർ പ​റ​യു​ന്നു. കി​ഴി ബി​രി​യാ​ണി​ക്കും പ്രി​യ​മേ​റെ​യാ​ണ്. ബി​രി​യാ​ണി വാ​ഴ​യി​ൽ കി​ഴി​പോ​ലെ കെ​ട്ടി​യ​ശേ​ഷം ദം ​ചെ​യ്​​ത്​ വീ​ണ്ടും ആ​വി​യി​ൽ പൊ​ള്ളി​ച്ചെ​ടു​ത്താ​ണ്​ തീ​ൻ​മേ​ശ​യി​ൽ എ​ത്തി​ക്കു​ക.

ബി​രി​യാ​ണി​യു​ടെ ത​ന​ത്​ രു​ചി​യും വാ​ഴ​യി​ല​യു​ടെ ഗ​ന്ധ​വു​മു​ള്ള ഇൗ ​ബി​രി​യാ​ണി​യും ന​ന്നാ​യി വി​റ്റു​പോ​കു​ന്ന ഒ​ന്നാ​ണെ​ന്ന്​ ഷു​ക്കൂ​ർ പ​റ​യു​ന്നു. പൊ​തി ബി​രി​യാ​ണി, മു​ള​ബി​രി​യാ​ണി, കു​ടു​ക്കാ​ച്ചി ബി​രി​യാ​ണി, ച​ട്ടി​ബി​രി​യാ​ണി, ബ​ക്ക​റ്റ്​ ബി​രി​യാ​ണി, സി​ന്ധി ബി​രി​യാ​ണി അ​ങ്ങ​നെ നീ​ളു​ന്നു ബി​രി​യാ​ണി​യു​ടെ ആ​ധു​നി​ക പ​തി​പ്പു​ക​ൾ. ഷെ​ഫി​​​​െൻറ​യോ പാ​ച​ക​ക്കാ​ര​​െൻറ​യോ  മ​നോ​ധ​ർ​മം അ​നു​സ​രി​ച്ച്​ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ളി​ൽ ചെ​റി​യ മാ​റ്റം വ​രു​ത്തി പു​തി​യ ബി​രി​യാ​ണി വി​ഭ​വം അ​വ​രു​ടെ ഹോ​ട്ട​ലി​​െൻറ സ്‌​പെ​ഷ​ൽ ഐ​റ്റ​മാ​യി പു​തി​യ പേ​രി​ൽ  സ്ഥാ​നം പി​ടി​ക്കു​ന്നു.  

ഒ​രി​ക്ക​ലും മ​ടു​ക്കാ​ത്ത ഭ​ക്ഷ​ണ​മാ​ണ്​ ബി​രി​യാ​ണി​യെ​ന്നാ​ണ്​ കൊ​യി​ലാ​ണ്ടി​ക്കാ​ര​ൻ കെ.​സി. റ​ഷീ​ദ്​ പ​റ​യു​ന്ന​ത്. ബി​രി​യാ​ണി​യു​ടെ വ്യ​ത്യ​സ്​​ത രു​ചി​തേ​ടി ഹോ​ട്ട​ലു​ക​ൾ തേ​ടി അ​ല​യു​ന്ന പ്ര​കൃ​ത​ക്കാ​ര​നാ​ണ്​ താ​ൻ. ലോ​ക​ത്ത് എ​വി​ടെ​പ്പോ​യാ​ലും ആ ​രാ​ജ്യ​ത്തി​​െൻറ ഒ​രു ബി​രി​യാ​ണി ഹോ​ട്ട​ലു​ക​ളി​ൽ ഉ​ണ്ടാ​വും. അ​ത് ഓ​ർ​ഡ​ർ ചെ​യ്തു ക​ഴി​ക്കു​മ്പോ​ളാ​ണ്​ ന​മു​ക്ക്​ മ​റ്റു ബി​രി​യാ​ണി​യു​ടെ രു​ചി വൈ​വി​ധ്യം മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധ്യ​മാ​കു​ന്ന​ത്. ഞ​ണ്ട്, ക​ല്ലു​മ്മ​ക്കാ​യ്, ചെ​മ്മീ​ൻ, ക​ണ​വ, മാ​ൻ, ഒ​ട്ട​കം, പ​ച്ച​ക്ക​റി, ആ​ട്ടി​ൻ ത​ല​ച്ചോ​ർ തു​ട​ങ്ങി​യ​വ കൊ​ണ്ടെ​ല്ലാം ബി​രി​യാ​ണി ഉ​ണ്ടാ​ക്കു​ന്ന​വ​രാ​ണ്​ മ​ല​യാ​ളി​ക​ൾ.

യു​ട്യൂ​ബി​ൽ പാ​ച​ക പ​രി​ച​യം തി​ര​ഞ്ഞാ​ൽ കൂ​ടു​ത​ൽ  ഇ​ന​ങ്ങ​ളും ബി​രി​യാ​ണി​ക്കാ​യി​രി​ക്കും ഉ​ള്ള​ത്. ബി​രി​യാ​ണി ഫെ​സ്​​റ്റു​ക​ളി​ലെ വ്യ​ത്യ​സ്​​ത ഇ​ന​ങ്ങ​ളു​ടെ പാ​ച​കം ക​ണ്ടാ​ൽ മൂ​ക്ക​ത്ത്​ വി​ര​ൽ വെ​ച്ചു​പോ​കു​മെ​ന്ന്​ പാ​ച​ക വി​ദ​ഗ്​​ധ ജ​സ്​​ന റ​ഹീം പ​റ​യു​ന്നു. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ബി​രി​യാ​ണി തി​ന്നി​ല്ലെ​ങ്കി​ൽ അ​ന്ന​ത്തെ ആ​ഴ്ച പൂ​ർ​ണ​മാ​കാ​ത്ത പോ​ലെ​യാ​ണെ​ന്ന്​ പ​ഴ​യ കാ​ല പ്ര​വാ​സി​യും കൊ​ല്ലം സ്വ​ദേ​ശി​യു​മാ​യ അ​നി​ൽ പ​റ​യു​ന്നു. ഗ​ൾ​ഫി​ൽ എ​ത്ര  ഭ​ക്ഷ​ണ​നി​യ​ന്ത്ര​ണം ഉ​ള്ള​വ​ർ പോ​ലും ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മെ​ങ്കി​ലും ബി​രി​യാ​ണി അ​ക​ത്താ​ക്കി​യി​രി​ക്കും എ​ന്ന​താ​ണ്​ വാ​സ്​​ത​വം. 

Loading...
COMMENTS