45 മിനിറ്റിൽ രുചിയൂറും വിഭവങ്ങൾ; പേരെടുത്ത് 56 പാചകറാണിമാർ

12:18 PM
20/12/2017
Manjeri food festval
മ​ഞ്ചേ​രി​യി​ൽ വ്യാ​പാ​രോ​ത്സ​വ ഭാ​ഗ​മാ​യി ന​ട​ത്തി​യ പാ​ച​ക മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ വി​ഭ​വ​ങ്ങ​ളു​മാ​യി

മ​ഞ്ചേ​രി: ക​സ​വു​കേ​ന്ദ്ര ഷോ​പ്പി​ങ് ഫെ​സ്​​റ്റി​വ​ലിന്‍റെ​യും സൂ​പ്പ​ർ​നോ​വ ‘മൊ​ഞ്ചു​ള്ള മ​ഞ്ചേ​രി’​യു​ടെ​യും ഭാ​ഗ​മാ​യി വ​നി​ത​ക​ൾ​ക്കാ​യി ന​ട​ത്തി​യ പാ​ച​ക​മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി. മ​ഞ്ചേ​രി യൂ​നി​റ്റി വ​നി​ത കോ​ള​ജി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 45 മി​നി​റ്റു കൊ​ണ്ട് കൊതിയൂറും വി​ഭ​വ​ങ്ങ​ളാ​ണ് ഒ​രു​ങ്ങി​യ​ത്. 

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​ നി​ന്ന് എ​ത്തി​യ 56 പാ​ച​ക​റാ​ണി​മാ​ർ ഒ​ന്നി​നൊ​ന്നു മി​ക​ച്ച വി​ഭ​വ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യ​ത്. ഹൈ​ദ​രാ​ബാ​ദി ചി​ക്ക​ൻ ബി​രി​യാ​ണി മു​ത​ൽ ടൊ​മോ​ട്ടോ റൈ​സ് വ​രെ മി​നി​റ്റു​ക​ൾ​ക്ക​കം ത​യാ​റാ​യി. കാ​ര​റ്റ്, പു​ലാ​വ്, ചി​ക്ക​ൻ ഗ്രേ​വി, വെ​ജി​റ്റ​ബി​ൾ റൈ​സ്, മി​ൻ​റ് ച​ട്ണി, ന്യൂ​ട്രി കേ​പ്സി ചി​ക്ക​ൻ, ഗ്രീ​ൻ ച​ട്ണി, വെ​ജി​റ്റ​ബി​ൾ സാ​ല​ഡ്, ത​ല​ശ്ശേ​രി ബി​രി​യാ​ണി തു​ട​ങ്ങി രു​ചി​യൂ​റു​ന്ന​താ​യി​രു​ന്നു ഒാ​രോ​ന്നും. ആ​യി​ശ നി​ദാ​ൻ മ​മ്പാ​ട്, കൗ​ല​ത്ത് മ​ഞ്ചേ​രി, ലി​ൻ​ഷ ഷെ​റി​ൻ ഉ​ച്ചാ​ര​ക്ക​ട​വ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നു ​മു​ത​ൽ മൂ​ന്നു​വ​രെ സ്ഥാ​ന​ങ്ങ​ൾ നേ​ടി. 

ഹോം ​സ​യ​ൻ​സ് മേ​ധാ​വി അ​നി​താ​ബീ​ഗം, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഷെ​ഫ് മു​നീ​ർ മം​ഗ​ലം, ഇ​ഫ്തി​കാ​റു​ദ്ദീ​ൻ ചു​ള്ളി​യി​ൽ എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ.  വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ് എം.​പി.​എ. ഹ​മീ​ദ്കു​രി​ക്ക​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​വി​ൽ ഇ​ബ്രാ​ഹീം, പി. ​സ​ക്കീ​ർ ഹു​സൈ​ൻ, എ. ​മു​ഹ​മ്മ​ദ​ലി എ​ന്ന ഇ​പ്പു, നാ​സ​ർ, സ​ഹീ​ർ​കോ​ർ​മ​ത്ത്, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി. സെ​യ്ത​ല​വി, സ​ലീം കാ​രാ​ട്ട്, എം. ​ഇ​ബ്രാ​ഹീം, പി. ​മു​ഹ്സി​ൻ, ഗ​ദ്ദാ​ഫി കോ​ർ​മ​ത്ത്, ആ​ൽ​ബ​ർ​ട്ട് ക​ണ്ണ​മ്പു​ഴ, അ​ൽ​താ​ഫ്, സി. ​കു​ഞ്ഞി​മു​ഹ​മ്മ​ദ്, ബാ​ല​കൃ​ഷ്ണ​ൻ, ഇ. ​അ​ബ്​​ദു​റ​ഹ്മാ​ൻ, കെ. ​സ​ക്ക​രി​യ്യ, സി. ​ജാ​ഫ​ർ, ഒ. ​അ​ഹ​മ്മ​ദ​ലി, എ.​എം. മു​ഹ​മ്മ​ദ​ലി, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മു​ജാ​ബ്, സ​മീ​ർ വ​ല്ലാ​ഞ്ചി​റ, അ​ബ്​​ദു​റ​സാ​ഖ് എ​ന്ന കു​ഞ്ഞി​പ്പു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 

Loading...
COMMENTS