'ചതിക്കാത്ത സുന്ദരി!'; ജൈത്രയാത്രയിൽ ശ്രീലജ

12:26 PM
08/03/2018
Sreelaja
ശ്രീ​ല​ജ പാചകത്തിനിടെ

'ച​തി​ക്കാ​ത്ത സു​ന്ദ​രി!' എന്ന പേ​ര്​ കേ​ട്ടാ​ൽ എ​ന്താ​ണെ​ന്ന്​ സം​ശ​യം തോ​ന്നും. എ​ന്നാ​ൽ, ഇ​ത്​ ഒ​രു സ്വാ​ദി​ഷ്​​ട​മാ​യ ചി​ക്ക​ൻ വി​ഭ​വ​മാ​ണ്. ത​ടി കേ​ടാ​വു​മെ​ന്ന്​ പേ​ടി​ക്കാ​തെ മ​തി​യാ​വോ​ളം തി​ന്നാം. മ​ല​പ്പു​റം നി​ല​മ്പൂ​ർ പോ​ത്തു​ക്ക​ല്ലി​ലെ ശ്രീ​ല​ജ ര​ാ​ജേ​ഷും സം​ഘ​വു​മാ​ണ്​ ഇ​തി​ന്​ പി​ന്നി​ൽ. ഹെ​ർ​ബ​ൽ ചി​ക്ക​ൻ എ​ന്നാ​ണ്​ ഇ​വ​ർ ഇ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഇ​വ​രു​ടെ പെ​രു​മ ഫു​ഡ്​ ​േകാ​ർ​ട്ടു​ക​ളി​ലൂ​ടെ ഇ​പ്പോ​ൾ കേ​ര​ള​വും ക​ട​ന്ന്​ സ​ഞ്ച​രി​ക്കു​ക​യാ​ണ്.

ശ്രീ​ല​ജ​യും നാ​ല്​ സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന്​ ഒ​രു വ​ർ​ഷം മു​മ്പാ​ണ്​ കു​ടും​ബ​ശ്രീ​ക്ക്​ കീ​ഴി​ൽ വെ​ളു​മ്പി​യം​പാ​ട​ത്ത്​ ന്യൂ​സ്​​റ്റാ​ർ കാ​റ്റ​റി​ങ്​ ആ​രം​ഭി​ച്ച​ത്. പ​രീ​ക്ഷ​ണ​മെ​ന്ന നി​ല​ക്ക്​ തു​ട​ങ്ങി​യ​താ​യി​രു​ന്നു​വെ​ങ്കി​ലും കൈ​പു​ണ്യ​ത്തി​ലൂ​ടെ ഇ​വ​ർ​ക്ക്​ കൈ​വ​ന്ന​ത്​ അ​വ​സ​ര​ങ്ങ​ള​ു​ടെ ജാ​ല​കം. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക​കം വി​വി​ധ മേ​ള​ക​ളി​ൽ ന്യൂ​സ്​​റ്റാ​ർ വാ​രി​ക്കൂ​ട്ടി​യ​ത്​ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ. അ​ന​ന്ത​പു​രി ഫെ​സ്​​റ്റി​ൽ ഒ​ന്നാ​മ​താ​യ​തോ​ടെ ഷാ​ർ​ജ മേ​ള​യി​ലേ​ക്ക്​ ക്ഷ​ണം ല​ഭി​ച്ച​താ​യി ​​ശ്രീ​ല​ജ പ​റ​യു​ന്നു. 

മ​ല്ലി​ച്ചെ​പ്പ്, പു​തി​ന, പ​ച്ച​കു​രു​മു​ള​ക്, മ​ഞ്ഞ​ൾ, ക​റി​വേ​പ്പി​ല, ഉ​പ്പ്​ എ​ന്നി​വ ചേ​ർ​ത്തു​ണ്ടാ​ക്കി​യ മി​ശ്രി​ത​ത്തി​ൽ ചി​ക്ക​നെ മൂ​ന്ന്​ മ​ണി​ക്കൂ​റോ​ളം കു​തി​ർ​ത്തി​യ ശേ​ഷ​മാ​ണ്​ ഇ​വ​ർ വി​ഭ​വ​െ​മാ​രു​ക്കു​ന്ന​ത്. ചു​ടു​ക​ല്ലി​ൽ വെ​ക്കു​ന്ന ചി​ക്ക​ൻ പു​തി​ന ച​ട്​​നി ഒ​ഴി​ച്ച​തി​നു​ ശേ​ഷം പ​ത്തു​ കി​ലോ ഭാ​ര​മു​ള്ള ഇ​രു​മ്പ്​​ക​ട്ട വെ​ച്ച്​ അ​മ​ർ​ത്തി​യാ​ണ്​ ഇ​ത്​ ത​യാ​റാ​ക്കു​ന്ന​ത്. മ​റ്റു എ​ണ്ണ​യോ മ​സാ​ല​േ​യാ ഒ​ന്നും​ത​ന്നെ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. ചി​ക്ക​നി​ൽ​ നി​ന്നു​ള്ള നെ​യ്യി​ൽ​ നി​ന്നാ​ണ്​ ഇ​വ ത​യാ​റാ​ക്കു​ന്ന​ത്. ന​ല്ല രു​ചി, കൊ​ള​സ്​​ട്രോ​ളി​നെ പേ​ടി​ക്കേ​ണ്ട. ഇ​താ​ണ്​ ഭ​ക്ഷ​ണ പ്രി​യ​രു​ടെ അ​നു​ഭ​വ​സാ​ക്ഷ്യ​മെ​ന്ന്​ ശ്രീ​ല​ജ പ​റ​യു​ന്നു. 

കു​രു​മു​ള​കി​​​​െൻറ​യും ബീ​ഫി​​​​െൻറ​യും മി​ക​ച്ച കോ​മ്പി​നേ​ഷ​നാ​ണ്​ ഇ​വ​ർ ഒ​രു​ക്കു​ന്ന ​പെ​പ്പ​ർ ബീ​ഫ്. ക​പ്പ ബി​രി​യാ​ണി​യും കു​ട​മ്പു​ള്ളി​യി​ട്ടു​വെ​ച്ച മീ​ൻ​ക​റി​യു​മെ​ല്ലാം ന്യൂ​സ്​​റ്റാ​റി​​​െൻറ വേ​റി​ട്ട വി​ഭ​വ​ങ്ങ​ളാ​ണ്. മേ​ള​ക​ളി​ലെ വി​റ്റു​വ​ര​വി​ലൂ​ടെ ശ്രീ​ല​ജ​ക്കും കൂ​ട്ട​ർ​ക്കും മി​ക​ച്ച വ​രു​മാ​നം കി​ട്ടു​ന്നു. നാ​ട്ടി​ൽ മൊ​ബൈ​ൽ കാ​റ്റ​റി​ങ്ങി​ലൂ​ടെ​യും മ​റ്റും വേ​റെ​യും വ​രു​മാ​നം. ഇ​വ​രു​ടെ വ​ള​ർ​ച്ച​യി​ൽ താ​ങ്ങാ​യി കു​ടും​ബ​​ശ്രീ ജി​ല്ല മി​ഷ​നു​മു​ണ്ട്. 

COMMENTS