തനിനാടൻ വെജിറ്റബ്ൾ സ്റ്റൂ

12:31 PM
07/01/2019
vegitabale-stew

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ:

 • ഉ​രു​ള​ക്കി​ഴ​ങ്ങ് – 2
 • സ​വാ​ള – 2
 • പ​ച്ച​മു​ള​ക് – 3
 • കാ​ര​റ്റ് – 1
 • ഗ്രീ​ന്‍പീ​സ് – അ​ര ക​പ്പ്‌
 • കു​രു​മു​ള​ക് (​പൊ​ടി​ക്കാ​ത്ത​ത്) – അ​ര ടീസ്പൂ​ണ്‍
 • എ​ണ്ണ – ഒ​രു ടേ​ബ്​ൾസ്​പൂ​ണ്‍
 • തേ​ങ്ങാ​പ്പാ​ല്‍ (ര​ണ്ടാം പാ​ല്‍ ) – ഒ​രു ക​പ്പ്‌
 • ഒ​ന്നാം പാ​ല്‍ – അ​ര ക​പ്പ്‌
 • ക​റു​വപ്പട്ട – ഒ​രു ചെ​റി​യ ക​ഷ​ണം
 • ഗ്രാ​മ്പൂ – 2
 • ഇ​ഞ്ചി – ഒ​രു ചെ​റി​യ ക​ഷ​ണം
 • വെ​ളു​ത്തു​ള്ളി – 1 അ​ല്ലി
 • ക​റി​വേ​പ്പി​ല – ഒ​രു ത​ണ്ട്
 • ഉ​പ്പ് – പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

ഉ​ള്ളി, കി​ഴ​ങ്ങ്, കാ​ര​റ്റ് എന്നിവ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാക്കു​ക. പ​ച്ച​മു​ള​ക് ര​ണ്ടാ​യി കീ​റു​ക. ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും ച​ത​ച്ചെടു​ക്കു​ക. ഒ​രു പാ​ന്‍ ചൂ​ടാ​ക്കി അ​തി​ല്‍ എ​ണ്ണ ഒ​ഴി​ച്ച് പ​ട്ട, ഗ്രാ​മ്പൂ, ച​ത​ച്ച ഇ​ഞ്ചി –വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക് എന്നി​വ ഇ​ട്ട് മൂ​പ്പി​ക്കു​ക. സ​വാ​ള​യും കി​ഴ​ങ്ങും ഇ​ട്ട് വ​ഴ​റ്റു​ക. കു​രു​മു​ള​ക് ചേ​ര്‍ക്കു​ക. കാ​ര​റ്റ് ചേ​ര്‍ക്കു​ക. വ​ഴ​റ്റു​ക. ര​ണ്ടാം പാ​ല്‍ ചേ​ര്‍ത്ത് അ​ട​ച്ചു വേ​വി​ക്കു​ക. ഗ്രീ​ന്‍പീ​സ് ചേ​ര്‍ക്കാ​ന്‍ ഇ​ഷ്​ടമു​ള്ള​വ​ര്‍ ഈ ​സ​മ​യം ചേ​ര്‍ത്ത് വേ​വി​ക്കു​ക. ക​ഷ​ണ​ങ്ങ​ള്‍ പ​രു​വ​ത്തി​ന് വെ​ന്തുക​ഴി​യു​മ്പോ​ള്‍ ഒ​ന്നാം പാ​ല്‍ ചേ​ര്‍ത്ത് തി​ള​ക്കാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ തീ ​അ​ണ​ക്കു​ക. ക​റി​വേ​പ്പി​ല​യും ഉ​പ്പും ചേ​ര്‍ക്കു​ക.​ വെ​ജി​റ്റ​ബ്​ള്‍ സ്​റ്റൂ ത​യാര്‍. പാ​ല​പ്പം, ഇ​ടി​യ​പ്പം ഇ​വ​യു​ടെ കൂ​ടെ ന​ല്ല​താ​ണ്.

തയാറാക്കിയത്: അജിനാഫ

Loading...
COMMENTS