ഉമ്മുമ്മാസ് പുഡിങ് രുചിക്കാം

21:34 PM
25/06/2020
banana-pudding

ചേരുവകൾ:

  • നേന്ത്രപ്പഴം          ...  3 എണ്ണം
  • കടലപ്പരിപ്പ്         ...     1 കപ്പ്
  • തേങ്ങാപ്പാൽ      ...    4 കപ്പ്
  • അരിപ്പൊടി         ...    അര കപ്പ്
  • ഏലക്കാപ്പൊടി ... ആവശ്യത്തിന് 
  • ഉപ്പ് ... ആവശ്യത്തിന് 
  • പഞ്ചസാര ... ആവശ്യത്തിന് 

തയാറാക്കുന്ന വിധം:

ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ മൂന്നുകപ്പ് തേങ്ങയുടെ രണ്ടാം പാൽ, വേവിച്ചുവെച്ച കടലപ്പരിപ്പ്, ആവശ്യത്തിന് പഞ്ചസാര ചേർത്ത് ചൂടാക്കുക. തിളച്ചു വരുമ്പോൾ ഒരുകപ്പ് തേങ്ങയുടെ രണ്ടാം പാലിൽ അരിപ്പൊടി കലക്കി ചേർക്കുക. 

ശേഷം വേവിച്ചു ചെറിയ കഷണങ്ങളാക്കിയ നേന്ത്രപ്പഴം, ആവശ്യത്തിന് ഉപ്പുചേർത്ത് അടിയിൽ പിടിക്കാതെ ഇളക്കിക്കൊണ്ടിരിക്കണം. കുറുകിവരുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ, ആവശ്യത്തിന് ഏലക്കാപ്പൊടി ചേർത്തിളക്കി തീ ഓഫാക്കുക. ചെറിയ ചെറിയ സെർവിങ് ബൗളിൽ ഒഴിച്ച് ചൂട് പോയതിനു ശേഷം സർവ് ചെയ്യാം.

തയാറാക്കിയത്: ശാഹിദ അൻസാരി

Loading...
COMMENTS