കു​ലു​ക്കി സ​ർ​ബ​ത്ത് എ​ന്ന വ​ന്മ​രം വീ​ണു; പ​ക​രം ഫുള്‍ ജാര്‍ സോഡ

09:56 AM
03/06/2019
fulgar-soda
സ​ർ​ബ​ത്തു​ക​ട​യി​ൽ ഫു​ൾ​ജാ​ർ സോ​ഡ ത​യാ​റാ​ക്കു​ന്നു (ഫോട്ടോ: അഷ്കർ ഒരുമനയൂർ)

ഗ്ലാ​സി​ലൊ​ഴി​ച്ച സോ​ഡ​യി​ലേ​ക്കൊ​രു കു​ഞ്ഞു​ഗ്ലാ​സ് വ​ന്നു​വീ​ഴു​ന്നു. ഒ​രു​നി​മി​ഷം, വ​ലി​യ ഗ്ലാ​സി​ൽ​നി​ന്ന് പ​ച്ച​നി​റ​ത്തി​ൽ നു​ര​യും പ​ത​യും നി​റ​ഞ്ഞു​പൊ​ങ്ങി പു​റ​ത്തേ​ക്ക് ചീ​റ്റി​ത്തെ​റി​ക്കു​ന്നു. ഒ​ന്നും നോ​ക്കാ​തെ ആ ​ഗ്ലാ​സെ​ടു​ത്ത് ചു​ണ്ടോ​ടു​ചേ​ർ​ത്തു​പി​ടി​ച്ച് ഒ​റ്റ​വ​ലി... മു​ഖ​ത്ത് എ​രി​വി​​​​​​െൻറ​യും പു​ളി​യു​ടെ​യും പ​ല​ഭാ​വ​ങ്ങ​ൾ നി​റ​യും. ക​ഴി​ഞ്ഞ കു​െ​റ ദി​വ​സ​ങ്ങ​ളി​ലാ​യി ഫേ​സ്ബു​ക്ക് ടൈം ​ലൈ​നു​ക​ളി​ലും വാ​ട്സ്​​ആ​പ്പ് സ്​​റ്റാ​റ്റ​സു​ക​ളി​ലും ടി​ക്ടോ​ക് പ്ലാ​റ്റ്ഫോ​മി​ലും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന കാ​ഴ്ച​യാ​ണി​ത്.

സം​ഭ​വം മ​റ്റൊ​ന്നു​മ​ല്ല, ഫു​ൾ​ജാ​ർ സോ​ഡ എ​ന്ന ക​ല​ക്ക​ൻ പാ​നീ​യ​മാ​ണി​ത്. കു​ലു​ക്കി സ​ർ​ബ​ത്ത് എ​ന്ന  ഇ​ഷ്​​ട​പാ​നീ​യം ത​ൽ​ക്കാ​ലം മാ​റ്റി​നി​ർ​ത്തി യു​വ​ത​ല​മു‍റ ഫു​ൾ​ജാ​ർ സോ​ഡ​യു​ടെ ഗ്ലാ​സി​ലേ​ക്ക് ചു​ണ്ട​ടു​പ്പി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​രാ​ഴ്ച​പോ​ലു​മാ​യി​ല്ല. വ​ള​രെ പെ​ട്ടെ​ന്നാ​ണ് ഈ ​പാ​നീ​യം നാ​ടും ന​ഗ​ര​വും കീ​ഴ​ട​ക്കി​യ​ത്. 

ഫു​ൾ​ജാ​റിന്‍റെ ര​സ​ക്കൂ​ട്ട്

കാ​ന്താ​രി മു​ള​ക്, ചെ​റു​നാ​ര​ങ്ങ നീ​ര്, ക​റി​വേ​പ്പി​ല, ഇ​ഞ്ചി, പു​തി​ന​യി​ല തു​ട​ങ്ങി​യ​വ ചേ​ർ​ത്ത് മി​ക്സി​യി​ൽ അ​ര​ച്ചാ​ണ് ഈ ​പാ​നീ​യ​ത്തി​​​​​​െൻറ ര​സ​ക്കൂ​ട്ടൊ​രു​ക്കു​ന്ന​ത്. ഇ​തി​നൊ​പ്പം മാ​ങ്ങ, കാ​ര​റ്റ്, പൈ​നാ​പ്പി​ൾ തു​ട​ങ്ങി ഏ​തെ​ങ്കി​ലും ഒ​ന്നി​​​​​​െൻറ ഫ്ലേ​വ​റും ചേ​ർ​ക്കും. ഈ ​കൂ​ട്ട് ചെ​റി​യ ഗ്ലാ​സി​ൽ ഒ​ഴി​ച്ചു​വെ​ക്കും. മ​റ്റൊ​രു വ​ലി​യ ഗ്ലാ​സി​ൽ സോ​ഡ​യും ഒ​ഴി​ക്കും. ഈ ​സോ​ഡ​യി​ലേ​ക്കാ​ണ് കു​ഞ്ഞു​ഗ്ലാ​സ് ഇ​ടു​ന്ന​ത്. നു​ര​യും പ​ത​യും പു​റ​ത്തേ​ക്കു ​പോ​കും ​മു​മ്പ് കു​ടി​ക്ക​ണം. 


ഇ​തു​വ​രെ കു​ലു​ക്കി സ​ർ​ബ​ത്ത് വി​റ്റു​കൊ​ണ്ടി​രു​ന്ന ക​ട​ക​ളി​ൽ ഇ​പ്പോ​ൾ കു​ലു​ക്കി​െ​യ​ക്കാ​ൾ ക​ച്ച​വ​ടം ഫു​ൾ​ജാ​ർ സോ​ഡ​ക്കാ​ണ്. ടി​ക്ടോ​ക്കും ഫേ​സ്ബു​ക്കും​ത​ന്നെ ഇ​തി​ന്​ പ്ര​ധാ​ന കാ​ര​ണം. ഫു​ൾ​ജാ​ർ സോ​ഡ കു​ടി​ക്കു​ന്ന​വ​രെ​ല്ലാം ഫോ​ട്ടോ​യും വി​ഡി​യോ​യും എ​ടു​ത്ത് പോ​സ്​​റ്റ്​ ചെ​യ്ത​തോ​ടെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ത് ട്രെ​ൻ​ഡി​ങ് ആ​യ​ത്. ഇ​തോ​ടെ ട്രോ​ളു​ക​ളും നി​റ​ഞ്ഞു.

ലൂ​സി​ഫ​ർ എ​ന്ന ചി​ത്ര​ത്തി​ൽ ഇ​ന്ദ്ര​ജി​ത്തി​​​​​​​െൻറ ഡ​യ​ലോ​ഗി​ന് സ​മാ​ന​മാ​യി ‘കു​ലു​ക്കി സ​ർ​ബ​ത്ത് എ​ന്ന വ​ന്മ​രം വീ​ണു; പ​ക​രം ഫു​ൾ​ജാ​ർ സോ​ഡ’ എ​ന്ന വാ​ക്കു​ക​ളോ​ടെ​യാ​ണ് ട്രോ​ള​ൻ​മാ​ർ ഈ ​ഐ​റ്റ​ത്തെ ഏ​റ്റെ​ടു​ത്ത​ത്. ഫു​ൾ​ജാ​ർ സോ​ഡ​യെ ക​ളി​യാ​ക്കി ട്രോ​ൾ വി​ഡി​യോ ഇ​റ​ക്കു​ന്ന​വ​രും കു​റ​വ​ല്ല. 

ഫു​ൾ​ജാ​ർ വ​ന്ന​പ്പോ​ൾ കു​ലു​ക്കി സ​ർ​ബ​ത്തി​നെ പ​ല​രും മ​റ​െ​ന്ന​ന്ന് ഹൈ​കോ​ർ​ട്ട് ജ​ങ്​​ഷ​നിെ​ല ക​ച്ച​വ​ട​ക്കാ​രാ​യ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ പ​റ​യു​ന്നു. 30 രൂ​പ​യാ​ണ് ഒ​രു​ഗ്ലാ​സി​ന് വി​ല. ഉ​ത്ത​രേ​ന്ത്യ​യി​ൽ​നി​ന്ന് മ​ല​പ്പു​റം വ​ഴി​യാ​ണ് ഫു​ൾ​ജാ​ർ സോ​ഡ കൊ​ച്ചി​യി​ലെ​ത്തി​യ​ത്. നാ​ട്ടു​കാ​രാ​യ ചെ​റു​പ്പ​ക്കാ​രെ​ല്ലാം ഇ​പ്പോ​ൾ പ​ര​സ്പ​രം കാ​ണു​മ്പോ​ൾ ‘‘ഒ​രു​ഫു​ൾ​ജാ​ർ സോ​ഡ​യ​ടി​ച്ചാ​ലോ’’ എ​ന്നാ​ണ് ചോ​ദി​ക്കു​ന്ന​ത്. 

Loading...
COMMENTS