കിടിലൻ നേന്ത്രപ്പഴം കേക്ക്

12:24 PM
30/12/2019
banana-cake

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ:

  • നേ​ന്ത്ര​പ്പ​ഴം -വ​ലു​ത് രണ്ട്​
  • മു​ട്ട -രണ്ടെണ്ണം 
  • മൈ​ദ -അഞ്ച്​ ടേ​ബി​ള്‍ സ്പൂ​ണ്‍
  • പ​ഞ്ച​സാ​ര -നാല്​ ടേ​ബി​ള്‍ സ്പൂ​ണ്‍
  • ഏ​ല​ക്കപ്പൊ​ടി -ഒ​രു നു​ള്ള്
  • ബേ​ക്കി​ങ് പൗ​ഡ​ര്‍ -അ​ര ടീ​സ്പൂ​ണ്‍
  • ഉ​പ്പ്  -ഒ​രു നു​ള്ള്
  • വെ​ളി​ച്ചെ​ണ്ണ -പാ​ക​ത്തി​ന്

പാ​കംചെ​യ്യു​ന്ന വി​ധം:

വെ​ളി​ച്ചെ​ണ്ണ​യി​ല്‍ നേ​ന്ത്ര​പ്പ​ഴം ചെ​റു​താ​യി അ​രി​ഞ്ഞ​ത്​ പൊ​രി​ച്ചെ​ടു​ക്കു​ക. മു​ട്ട, പ​ഞ്ച​സാ​ര, ഏ​ലക്ക​പ്പൊ​ടി, ഉ​പ്പ് എ​ന്നി​വ ന​ന്നാ​യി പ​ത​പ്പി​ക്കു​ക. അ​തി​ല്‍ മൈ​ദ, പൊ​രി​ച്ചു​വെ​ച്ച പ​ഴ​ത്തി​ൽനി​ന്ന്​ പ​കു​തി​ എന്നിയും ചേ​ര്‍ത്ത് യോ​ജി​പ്പി​ക്കു​ക.

അ​തി​നു മു​ക​ളി​ൽ ബാ​ക്കി​യു​ള്ള നേ​ന്ത്ര​പ്പ​ഴം പൊ​രി​ച്ച​ത് നി​ര​ത്തി ബേ​ക്ക് ചെ​യ്തെ​ടു​ക്കു​ക (ബേ​ക്ക് ചെ​യ്യു​ന്ന​തി​നു പ​ക​രം പ്ര​ഷ​ര്‍ കു​ക്ക​റി​ല്‍ നെ​യ്യ് പു​ര​ട്ടി, മൈ​ദ തൂ​വി, കൂ​ട്ടൊ​ഴി​ച്ചു കു​ക്ക​റി​​​​​​​െൻറ വെ​യ്റ്റ് ഇ​ടാ​തെ വേ​വി​ച്ചെ​ടു​ക്കാം).  അ​ങ്ങ​നെ നേ​ന്ത്രപ്പ​ഴം കൊ​ണ്ടു​ള്ള കേ​ക്ക് റെ​ഡി​യാ​യി.​ ഇ​നി ചെ​റി​യ ക​ഷണ​ങ്ങ​ളാ​ക്കി മു​റി​ച്ചു വി​ള​മ്പാം.

തയാറാക്കിയത്: അ​ജി​നാ​ഫ

Loading...
COMMENTS