കിടിലൻ പൈനാപ്പിൾ പച്ചടി

19:52 PM
20/04/2019
Pineapple-Pachadi

പാ​വക്ക​ കൊ​ണ്ടും പ​പ്പാ​യ​ കൊ​ണ്ടു​മൊ​ക്കെ പ​ച്ച​ടി​യു​ണ്ടാ​ക്കാം. എ​ന്നാ​ല്‍, അ​ൽപം മ​ധു​ര​മു​ള്ള പ​ച്ച​ടി ഇ​ഷ്​ടമു​ള്ള​വ​ര്‍ക്കോ. അ​വ​ര്‍ക്ക് പൈ​നാ​പ്പി​ള്‍ കൊ​ണ്ടൊ​രു കിടിലൻ പ​ച്ച​ടി ത​യാറാ​ക്കാം...

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ: 

 • പ​ഴു​ത്ത പൈ​നാ​പ്പി​ള്‍ ചെ​റു​താ​യി മു​റി​ച്ച​ത് : രണ്ട്​  ക​പ്പ്
 • മ​ഞ്ഞ​ള്‍പ്പൊ​ടി : അര  ടീ​സ്പൂ​ണ്‍
 • മു​ള​കു​പൊ​ടി : അര ടീ​സ്പൂ​ണ്‍
 • വെ​ള്ളം : ആ​വ​ശ്യ​ത്തി​ന്
 • തേ​ങ്ങ ചു​ര​ണ്ടി​യ​ത്    : അര ക​പ്പ്
 • ജീ​ര​കം : ഒരു  നു​ള്ള്
 • ക​ടു​ക് : അര ടീ​സ്പൂ​ണ്‍
 • പ​ച്ച​മു​ള​ക് : ഒന്ന്​
 • അ​ധി​കം പു​ളി​യി​ല്ലാ​ത്ത തൈ​ര് : കാൽ  ക​പ്പ്  
 • എ​ണ്ണ : ഒരു  ടേ​ബ്​ള്‍ സ്പൂ​ണ്‍
 • ക​ടു​ക് : അര  ടീ​സ്പൂ​ണ്‍
 • ഉ​ണ​ക്കമു​ള​ക് : രണ്ടോ മൂന്നോ
 • ക​റി​വേ​പ്പി​ല : ആവശ്യത്തിന്

ത​യാ​റാ​ക്കു​ന്ന വി​ധം:

പൈ​നാ​പ്പി​ളി​ല്‍  മു​ള​കുപൊ​ടി​യും മ​ഞ്ഞ​ള്‍പ്പൊ​ടി​യും ആ​വ​ശ്യ​ത്തി​നു വെ​ള്ള​വും ചേ​ര്‍ത്ത്​ വേ​വി​ക്കു​ക. വെ​ന്ത​തി​നു ശേ​ഷം മുക്കാൽ ഭാ​ഗം ന​ന്നാ​യി ഉ​ട​ക്കു​ക. വെ​ള്ളം ന​ന്നാ​യി വ​റ്റ​ണം. തേ​ങ്ങ​യും ക​ടു​കും ജീ​ര​ക​വും പ​ച്ച​മു​ള​കും സ്മൂ​ത്തി​യാ​യി അ​ര​ക്കു​ക. ഇ​ത് പൈ​ന​ാപ്പി​ളി​ല്‍ ചേ​ര്‍ത്ത് ചെ​റി​യ തീ​യി​ല്‍ വേ​വി​ക്കു​ക.

പി​ന്നീ​ട് തൈ​ര് ചേ​ര്‍ത്ത് ചെ​റു​താ​യി ചൂ​ടാ​ക്കു​ക. തി​ള​ക്കു​ന്ന​തി​നു മു​മ്പ് ഇ​റ​ക്കി​വെ​ക്കാം. പാ​ന്‍ ചൂ​ടാ​ക്കി എ​ണ്ണ ഒ​ഴി​ച്ച് ക​ടു​കി​ട്ട് പൊ​ട്ടി​യാ​ല്‍ ക​റി​വേ​പ്പി​ല​യും ചു​വ​ന്ന മു​ള​കും താ​ളി​ച്ച് ക​റി​യി​ല്‍ ഒ​ഴി​ക്കു​ക. (പൈ​നാ​പ്പി​ളി​ന് മ​ധു​രം കു​റ​വാ​ണെ​ങ്കി​ല്‍, പ​ഞ്ച​സാ​രയോ ശ​ര്‍ക്ക​ര​യോ ചേ​ര്‍ക്ക​ണം).

തയാറാക്കിയത്: അ​ജി​നാ​ഫ, റി​യാ​ദ്.

Loading...
COMMENTS