സ്നേഹത്തിന്‍റെ പടവലങ്ങ റിങ്സ്

14:39 PM
23/07/2019
padavalanja-rings

പടവലങ്ങ കൊണ്ട് വിവിധ തരം കറികൾ, അച്ചാറുകൾ, ചമ്മന്തികൾ അടക്കമുള്ളവ ഒരുക്കാറുണ്ട്. അതിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ് പടവലങ്ങ ഉപയോഗിച്ചുള്ള നാലു മണി പലഹാരമായ പടവലങ്ങ റിങ്സ്. വളരെ എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്ന ഈ പലഹാരത്തെ കുറിച്ചാണ് താഴെ വിവരിക്കുന്നത്... 

ചേരുവകൾ: 

  • പടവലങ്ങ - ഒരെണ്ണം 
  • കടല പൊടി - അര കപ്പ് 
  • അരിപൊടി - അര കപ്പ് 
  • മഞ്ഞൾ പൊടി - അര ടീസ്പൂൺ
  • മുളക് പൊടി - ഒരു ടീസ്പൂൺ 
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ 
  • കറിവേപ്പില - രണ്ട് തണ്ട് 
  • ഗരം മസാല - ഒരു ടീസ്പൂൺ 
  • കായപൊടി - ഒരു നുള്ള് 
  • ഉപ്പ്, വെളിച്ചെണ്ണ, വെള്ളം - ആവശ്യത്തിന് 

തയ്യാറാക്കകുന്ന വിധം: 

പടവലങ്ങ തൊലി നീക്കി വട്ടത്തിൽ അരിഞ്ഞ് അൽപം ഉപ്പും വിനാഗിരിയും ചേർത്ത് അഞ്ച് മിനിട്ട് വെക്കുക. ഇനി ഒരു  പാത്രത്തിൽ ബാക്കിയുള്ള മുഴുവൻ ചേരുവകൾ അൽപം വെള്ളം ചേർത്ത് കുഴമ്പ് പരുവത്തിൽ കട്ട കെട്ടാതെ കലക്കി എടുക്കുക. ഇതിൽ വട്ടത്തിൽ അരിഞ്ഞ പടവലങ്ങ കഷ്ണങ്ങൾ മുക്കി ചൂടായ എണ്ണയിൽ വറുത്ത് എടുക്കുക. പടവലങ്ങ റിങ്സ് നല്ല ചൂടോടു കൂടി കഴിക്കേണ്ടതാണ്.

തയാറാക്കിയത്: ഷൈമ വി.എം.
 

Loading...
COMMENTS