ഏത്തപ്പഴം-ചീര കട്ട്‌ലറ്റ് 

13:35 PM
01/10/2018
Ethakka--Cheera-Cutlet

എരിവും അൽപം മധുരവുമുള്ള രുചികരവും ആരോഗ്യകരവുമായ കട്ട്‌ലറ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

ആവശ്യമായ സാധനങ്ങൾ: 

 • ഏത്തപ്പഴം - 1 എണ്ണം 
 • ചീര - 1/2 കപ്പ്‌ 
 • സവാള -2 എണ്ണം 
 • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾ സ്പൂൺ 
 • പച്ചമുളക് -2 എണ്ണം 
 • ജീരകം -1/4 ടീസ്പൂൺ 
 • ഗരം മസാല പൗഡർ -1/2 ടീസ്പൂൺ 
 • മഞ്ഞൾപൊടി -1/4 ടീസ്പൂൺ 
 • മുളകു്പൊടി -1/2 ടീസ്പൂൺ 
 • വെളിച്ചെണ്ണ-  1/2 കപ്പ്
 • മുട്ട -2 എണ്ണം
 • റൊട്ടി പൊടി - 1 കപ്പ്‌ 
 • കറിവേപ്പില, മല്ലിയില -ആവശ്യത്തിന്
 • ഉപ്പ് -പാകത്തിന്

തയാറാക്കുന്നവിധം: 

ഒരു പാനിൽ മൂന്നു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് സവാള അതിലിട്ട് നന്നായി വഴറ്റിയെടുക്കുക. ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില, ഉപ്പ്, മഞ്ഞൾ പൊടി, മുളകുപൊടി, ഗരം മസാല, ജീരകം എന്നിവ ചേർക്കുക. പുഴുങ്ങി ഒടച്ച ഏത്തപ്പഴം, മല്ലിയില എന്നിവ ചേർത്ത് നന്നായി വഴറ്റിയ ശേഷം തീ അണക്കുക. ഈ കൂട്ട് കട്ലറ്റ് രൂപത്തിൽ പരത്തി മുട്ടയുടെ വെള്ളയിൽ മുക്കി ബ്രെഡ് പൊടിയിൽ മുക്കി എണ്ണ‍‍യിൽ പൊരിച്ചെടുക്കുക.

തയാറാക്കിയത്: ആയിഷ ടി. 

Loading...
COMMENTS