ഈത്തപ്പഴം-അത്തിപ്പഴം കേക്ക്

15:33 PM
22/02/2020
Dates-and-DRIED-FIG-Cake

ചേരുവകൾ:

 • ഗോതമ്പുപൊടി       -200 ഗ്രാം
 • ബട്ടർ                        -150 ഗ്രാം
 • ശർക്കര                  -100 ഗ്രാം
 • മുട്ട                         -2 എണ്ണം
 • ഈത്തപ്പഴം              -15 എണ്ണം
 • അത്തിപ്പഴം             -15 എണ്ണം
 • അണ്ടിപ്പരിപ്പ്             -15 എണ്ണം
 • വനില എസെൻസ്       -1 ടീസ്പൂൺ   
 • ബേക്കിങ്​ പൗഡർ        -അര ടീസ്പൂൺ   
 • ബേക്കിങ്​ സോഡ       -അര ടീസ്പൂൺ   
 • ഉപ്പ്, പാൽ        -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ഒരു ബൗളിൽ പൊടിച്ച ശർക്കര, മെൽട്ട് ചെയ്‌ത ബട്ടർ ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് കുറച്ച് ഉപ്പ്, വനില എസെൻസ്, ഓരോ മുട്ട വീതം ചേർത്ത്  നന്നായി ബീറ്റ് ചെയ്യുക. ശേഷം ഗോതമ്പുപൊടി, ബേക്കിങ്​ പൗഡർ, ബേക്കിങ്​ സോഡ ചേർത്ത് നന്നായി അരിച്ചെടുത്തത് കുറച്ച് കുറച്ച് ചേർത്ത് ലോ സ്പീഡിൽ ബീറ്റ് ചെയ്യുക.

ശേഷം 100 എം.ലി. പാൽ, കുരുകളഞ്ഞ ഈത്തപ്പഴം, അത്തിപ്പഴം, അണ്ടിപ്പരിപ്പ് എന്നിവ ചെറുതായി മുറിച്ചത് ചേർത്ത് ലോ സ്പീഡിൽ ബീറ്റ് ചെയ്ത് ബട്ടർ പുരട്ടിയ ബേക്കിങ്​ ടിന്നിൽ ഒഴിച്ച് 180 ഡിഗ്രിയിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്ത ഓവനിൽ 30 മുതൽ 35 വരെ ബേക്ക് ചെയ്ത് ചൂട് പോയതിനു ശേഷം ഇഷ്​ടമുള്ള ഷേപ്പിൽ കട്ട് ചെയ്ത് കഴിക്കാം.

തയാറാക്കിയത്: ശാഹിദ അൻസാരി

Loading...
COMMENTS