ചിക്കൻ മജ്ബൂസ്​

11:29 AM
11/02/2020
Chicken Majboos

ചേരുവകൾ:

 • ചിക്കൻ                -900 ഗ്രാം
 • സവാള                 -ഒന്ന്​
 • തക്കാളി               -ഒന്ന്​
 • പച്ചമുളക്             -അഞ്ചെണ്ണം
 • ഉണക്കിയ നാരങ്ങ -ഒന്ന്​
 • ബസുമതി അരി   -രണ്ട​ു കപ്പ്
 • വെള്ളം                -നാലു​ കപ്പ്
 • വെളുത്തുള്ളി     -ആറ്​ അല്ലി
 • ഇഞ്ചി       -ഒരു കഷണം (വലുത്​)
 • പട്ട, ഗ്രാമ്പൂ, ഏലയ്ക്ക -മൂന്നെണ്ണം വീതം
 • മഞ്ഞൾപ്പൊടി     -അര ടീസ്പൂൺ
 • മുളകുപൊടി        -രണ്ട്​ ടീസ്പൂൺ
 • മജ്ബൂസ് മസാലപ്പൊടി -ഒരു ടീസ്പൂൺ
 • ഉപ്പ്, ഓയിൽ         -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

വലിയ കഷണങ്ങളാക്കി മുറിച്ച ചിക്കനിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് ചേർത്ത് അരമണിക്കൂർ വെക്കുക. ശേഷം ഒരു പാത്രത്തിൽ നാലു കപ്പ് വെള്ളം, പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, ഡ്രൈഡ് ലെമൺ, ഉപ്പ്, ചെറുതായി മുറിച്ച സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി എന്നിവ ചേർത്തിളക്കി മൂടിവെച്ച് തിളപ്പിക്കുക. തിളച്ചുവരുമ്പോൾ മാരിനേറ്റ് ചെയ്തുവെച്ച ചിക്കൻ ചേർത്ത് വേവിക്കുക. ചിക്കൻ കുക്കായാൽ കോരിമാറ്റിവെക്കുക.

ശേഷം ഈ ചിക്കൻ സ്​റ്റോക്ക് അരിച്ചെടുക്കുക. ചിക്കൻ സ്​റ്റോക്ക് തിളപ്പിക്കാൻ വെക്കുക. ഇതിലേക്ക് മജ്ബൂസ് മസാല, ഡ്രൈഡ് ലെമൺ, ഉപ്പ്, കഴുകി വൃത്തിയാക്കിവെച്ച അരി ചേർത്തിളക്കി മൂടിവെച്ച് റൈസ് തയാറാക്കിവെക്കുക. ശേഷം ഒരു ഫ്രയിങ് പാനിൽ ആവശ്യത്തിന് ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ചിക്കൻ സ്​റ്റോക്കിൽനിന്ന് മാറ്റിവെച്ച ചിക്കൻ ചേർത്ത് ഫ്രൈ ചെയ്ത് തയാറാക്കിവെച്ച റൈസിനു മുകളിൽ വെച്ച് സർവ് ചെയ്യാം.

തയാറാക്കിയത്: ശാഹിദ അൻസാരി

Loading...
COMMENTS