നാടൻ ചിക്കൻ ചപ്പാത്തി റോൾ

14:10 PM
03/11/2019
Chicken-Chapati-Roll

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ:

  • ച​പ്പാ​ത്തി - ആ​റെ​ണ്ണം
  • എ​ല്ല് നീ​ക്കി കൊ​ത്തി​യ​രി​ഞ്ഞ കോ​ഴി - 500 ഗ്രാം
  • ​ചെ​റു​താ​യ​രി​ഞ്ഞ സ​വാ​ള - ഒന്ന്​
  • ചെ​റു​താ​യ​രി​ഞ്ഞ​ പ​ച്ച​മു​ള​ക് -​ ര​ണ്ടെ​ണ്ണം
  • ഇ​ഞ്ചി കൊ​ത്തി​യ​രി​ഞ്ഞ​ത് - ഒ​രു ടീ​സ്പൂ​ണ്‍
  • ചെ​റു​താ​യ​രി​ഞ്ഞ വെ​ളു​ത്തു​ള്ളി - ഒ​രു ടീ​സ്പൂ​ണ്‍
  • നാ​ര​ങ്ങാ​നീ​ര് - ഒ​രു ടീ​സ്പൂ​ണ്‍
  • മ​ഞ്ഞ​ള്‍പൊ​ടി - അ​ര ടീ​സ്പൂ​ണ്‍
  • മു​ള​കു​പൊ​ടി - അ​ര ടീ​സ്പൂ​ണ്‍
  • മ​ല്ലി​പ്പൊ​ടി - അ​ര ടീ​സ്പൂ​ണ്‍
  • നെ​യ്യ് - ര​ണ്ട് ടീ​സ്പൂ​ണ്‍
  • ഉ​പ്പ് - പാ​ക​ത്തി​ന്
  • മ​ല്ലി​യി​ല - ഒ​രു ടേ​ബി​ള്‍ സ്പൂ​ണ്‍
  • മ​യോ​ണൈ​സ് - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

പാ​നി​ല്‍ അ​ല്‍പ്പം നെ​യ്യ് ഒ​ഴി​ച്ച് സ​വാ​ള​യും പ​ച്ച​മു​ള​കും വ​ഴ​റ്റു​ക. സ​വാ​ള​യു​ടെ നി​റം മാ​റി വ​രു​മ്പോ​ള്‍ അ​തി​ലേ​ക്ക് ഇ​ഞ്ചി വെ​ളു​ത്തു​ള്ളി ചേ​ര്‍ത്ത് വ​ഴ​റ്റു​ക. ശേ​ഷം ഇ​റ​ച്ചി​കൂ​ടി ചേ​ര്‍ത്ത് വ​ഴ​റ്റു​ക. ഇ​റ​ച്ചി വെ​ന്തു​വ​രു​മ്പോ​ള്‍ മു​ള​കു​പൊ​ടി, മ​ല്ലി​പ്പൊ​ടി, മ​ഞ്ഞ​ള്‍പൊ​ടി പാ​ക​ത്തി​ന് ഉ​പ്പ്, മ​ല്ലി​യി​ല, നാ​ര​ങ്ങാ​നീ​ര് ഇ​വ ചേ​ര്‍ത്ത് യോ​ജി​പ്പി​ച്ചെ​ടു​ക്കു​ക. 

ച​പ്പാ​ത്തി​യു​ടെ ഒ​രു വ​ശ​ത്ത് മ​യോ​ണൈ​സ് തേ​ച്ച​തി​നു ശേ​ഷം ഇ​റ​ച്ചി​കൂ​ട്ട് ​െവ​ച്ച് ച​പ്പാ​ത്തി ചു​രു​ട്ടി എ​ടു​ക്കു​ക (ഇ​ഷ്​ട​മെ​ങ്കി​ൽ സ​ലാ​ഡി​നു​ള്ള സാ​ധ​ന​ങ്ങ​ൾ ചെ​റു​താ​യി അ​രി​ഞ്ഞ​ത് ചേ​ർ​ക്കാം)​ന​മ്മു​ടെ ച​പ്പാ​ത്തി ചി​ക്ക​ൻ റോ​ൾ റെ​ഡി. ഇ​നി​ചൂ​ടോ​ടെ ടൊ​മാ​റ്റോ സോ​സി​നൊ​പ്പം വി​ള​മ്പാം.

തയാറാക്കിയത്: അ​ജി​നാ​ഫ.

Loading...
COMMENTS