ചായക്കൊപ്പം ബ്രെഡ്​ റോ​ളും

18:05 PM
20/09/2019
Bread-Rolls

ബ്രെഡ്​ കൊണ്ട് പല തരത്തിലുള്ള രുചികരമായ നാലു മണി പലഹാരങ്ങൾ തയാറാക്കാം. വളരെ എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്ന അഞ്ച് പലഹാരങ്ങളാണ് ഫാ​ത്തി​മ ​ഫൈ​സ​ൽ ഇത്തവണ പരിചയപ്പെടുത്തുന്നത്.

1. സോ​സേ​ജ്​ ബ്രെഡ്​ റോ​ൾ​സ്​ 

sausage-bread-rolls

ആവശ്യമുള്ള സാധനങ്ങൾ: 

  • സോ​സേ​ജ് - 4 പീ​സ് 
  • ചീ​സ് സ്ലൈ​സ് - 4
  • കു​രു​മു​ള​കു​പൊ​ടി - 1/2 ടീ​സ്​​പൂ​ൺ 
  • പാ​ൽ - 1/4 ക​പ്പ്
  • ബ്രെഡ് ക്രം​ബ്​​സ് - ആ​വ​ശ്യ​ത്തി​ന് 
  • ഓ​യി​ൽ - ഫ്രൈ ​ചെ​യ്യാ​ൻ 

തയാറാക്കേണ്ടവിധം:

സോ​സേ​ജ് ര​ണ്ടാ​യി നീ​ള​ത്തി​ൽ സ്ലൈ​സ് ചെ​യ്യു​ക. ശേ​ഷം കു​റ​ച്ച്​ ഉ​പ്പ്, കു​രു​മു​ള​കു​പൊ​ടി ചേ​ർ​ത്ത് ഷാ​ലോ ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ക. ​ബ്രെഡ് അ​രി​കു ക​ള​ഞ്ഞ്​ പ​ര​ത്തി​യെ​ടു​ക്കു​ക. പ​ര​ത്തി​യ ​ബ്രെഡ് സ്ലൈ​സി​ൽ ഒ​രു സോ​സേ​ജും ചീ​സ് സ്ലൈ​സി​ന്‍റെ പ​കു​തി​യും​െ​വ​ച്ച് റോ​ൾ ചെ​യ്ത്​ സൈ​ഡ്​ ഒ​ട്ടി​ച്ചു​വെ​ക്കു​ക. പാ​ലി​ൽ കു​റ​ച്ച്​ ഉ​പ്പും കു​രു​മു​ള​കു​പൊ​ടി​യും ചേ​ർ​ക്കു​ക. റോ​ൾ​സ് പാ​ലി​ൽ മു​ക്കി ബ്രെ​ഡ് ക്രം​ബ്​​സി​ൽ റോ​ൾ ചെ​യ്ത്​ ചൂ​ടാ​യ എ​ണ്ണ​യി​ൽ ലോ ​ഫ്ല​യി​മി​ൽ ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ക.  

2. ചീ​സ്​ ചി​ക്ക​ൻ ​ബ്രെഡ്​ റോ​ൾ​സ്​

Cheese chicken bread rolls

ആവശ്യമുള്ള സാധനങ്ങൾ:

  • ബോ​ൺ​ലെ​സ് ചി​ക്ക​ൻ - 250 ഗ്രാം
  • െ​ബ്ര​ഡ് സ്ലൈ​സ് - 10
  • സ​ബോ​ള - 1 ചെ​റു​താ​യി അ​രി​ഞ്ഞ​ത് 
  • കാ​ര​റ്റ് - 1/2 ഗ്രേ​റ്റ് ചെ​യ്ത​ത് 
  • കാ​പ്സി​കം- 1/2 ഗ്രേ​റ്റ് ചെ​യ്ത​ത് 
  • കു​രു​മു​ള​കു​പൊ​ടി - 1 ടേ​ബ്​​ൾ സ്പൂ​ൺ 
  • ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന് 
  • മൊ​സാ​റി​ല്ല ചീ​സ് - 2 ടേ​ബ്​​ൾ സ്പൂ​ൺ 
  • മ​യോ​ണൈ​സ് - 2 - 3 ടേ​ബ്​​ൾ സ്പൂ​ൺ 
  • മു​ട്ട -2, 
  • ബ്രെഡ് ക്രം​ബ്​​സ്​ -ആ​വ​ശ്യ​ത്തി​ന് 
  • ഓ​യി​ൽ - ആ​വ​ശ്യ​ത്തി​ന്​

തയാറാക്കേണ്ടവിധം: 

ചി​ക്ക​ൻ ക​ഴു​കി വൃ​ത്തി​യാ​ക്കി ഉ​പ്പും 1/2 ടേ​ബ്​​ൾ സ്പൂ​ൺ കു​രു​മു​ള​കും ആ​വ​ശ്യ​ത്തി​ന് വെ​ള്ള​വും ചേ​ർ​ത്ത് വേ​വി​ച്ചെ​ടു​ക്ക​ണം. ചൂ​ടാ​റു​മ്പോ​ൾ ക്ര​ഷ് ചെ​യ്തെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് മൂ​ന്നു മു​ത​ൽ ഒ​മ്പ​തു വ​രെ​യു​ള്ള ചേ​രു​വ​ക​ൾ ചേ​ർ​ത്ത് മി​ക്സ് ചെ​യ്തെ​ടു​ക്കു​ക. ഫി​ല്ലി​ങ്​ റെ​ഡി. ഇ​നി ​ബ്രെഡ്​ അ​തി​ന്‍റെ അ​രി​കു​വ​ശം ക​ള​ഞ്ഞു​വെ​ക്ക​ണം. ഇ​ത് ഒ​ന്ന് പ​ര​ത്തി​യെ​ടു​ത്ത ​ശേ​ഷം ട്ര​യാ​ങ്ക്​​ൾ ഷേ​പ്പ് ആ​ക്കി​യെ​ടു​ക്കു​ക ഫി​ല്ലി​ങ്​​ ഉ​ള്ളി​ൽ​െ​വ​ച്ച് അ​രി​കു​ക​ൾ വെ​ള്ളം ന​ന​ച്ച്​ ഒ​ട്ടി​ച്ചെ​ടു​ക്കു​ക കോ​ഴി​മു​ട്ട ബീ​റ്റ് ചെ​യ്ത​തി​ലും ​ബ്രെഡ് ക്രം​ബ്​​​സി​ലും മു​ക്കി​യെ​ടു​ത്ത​തി​നു​ശേ​ഷം എ​ണ്ണ ചൂ​ടാ​കു​മ്പോ​ൾ ചെ​റി​യ തീ​യി​ൽ ഫ്രൈ ​ചെ​യ്​​തെ​ടു​ക്കു​ക. 

3. പ​നീ​ർ ​ബ്രെഡ്​ റോ​ൾ​സ്​

Paneer-bread-rolls

ആവശ്യമുള്ള സാധനങ്ങൾ: 

  • ബ്രെഡ് സ്ലൈ​സ് - 4
  • പ​നീ​ർ -1/2 ക​പ്പ് പൊ​ടി​യാ​യി എ​ടു​ത്ത​ത്
  • കാ​ര​റ്റ് ഗ്രേ​റ്റ് ചെ​യ്ത​ത് - 1 ​ടേ​ബ്​​ൾ​സ്​​പൂ​ൺ
  • കോ​ൺ​ഫ്ല​വ​ർ - 3 ടേ​ബ്​​ൾ​സ്​​പൂ​ൺ
  • മ​ല്ലി​യി​ല - ഒ​രു പി​ടി
  • കു​രു​മു​ള​കു​പൊ​ടി-1/2 ​ടീ​സ്​​പൂ​ൺ 
  • ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന് 
  • മു​ട്ട - 1
  • പാ​ൽ -4 ടേ​ബ്​​ൾ​സ്​​പൂ​ൺ
  • ഓ​യി​ൽ - ഫ്രൈ ​ചെ​യ്യാ​ൻ 

തയാറാക്കേണ്ടവിധം: 

​ബ്രെഡ് സ്ലൈ​സ് ബ്ലെ​ൻ​ഡ​റി​ൽ ഇ​ട്ട്​ ന​ന്നാ​യി പൊ​ടി​ച്ചെ​ടു​ക്കു​ക. ര​ണ്ടു മു​ത​ൽ എ​ട്ടു വ​രെ​യു​ള്ള ചേ​രു​വ​ക​ൾ ബൗ​ളി​ൽ എ​ടു​ത്ത്​ പൊ​ടി​ച്ച ​ബ്രെഡും ചേ​ർ​ത്ത് അ​ൽ​പാ​ൽ​പം പാ​ൽ ചേ​ർ​ത്ത് ന​ന്നാ​യി കു​ഴ​ച്ചെ​ടു​ക്കു​ക. ശേ​ഷം റോ​ളു​ക​ളാ​യി ഷേ​പ്പ് ചെ​യ്തെ​ടു​ക്കു​ക. ഒ​രു ബൗ​ളി​ൽ മു​ട്ട ബീ​റ്റ് ചെ​യ്യു​ക. റോ​ളു​ക​ൾ എ​ഗ്​ മി​ശ്രി​ത​ത്തി​ൽ മു​ക്കി ബ്രെ​ഡ് ക്രം​ബ്​​സി​ൽ പൊ​തി​ഞ്ഞെ​ടു​ക്കു​ക. ഇ​ത്​ ഒ​ന്നു​ കൂ​ടി റി​പ്പീ​റ്റ്​ ചെ​യ്യു​ക. പാ​നി​ൽ ഓ​യി​ൽ ചൂ​ടാ​കു​മ്പോ​ൾ ചെ​റി​യ ഫ്ല​യി​മി​ൽ ഫ്രൈ ​ചെ​യ്തെ​ടു​ക്കാം.  

4. ചൈ​നീ​സ്​ വെ​ജി ​ബ്രെഡ്​ റോ​ൾ​സ്​

Chineese-Vegee-bread-rolls

ആവശ്യമുള്ള സാധനങ്ങൾ: 

  • ​ബ്രെഡ് സ്ലൈ​സ് -10
  • വ​ലി​യ ഉ​ള്ളി- 2 
  • കാ​ബേ​ജ് - 1/4 ക​പ്പ് 
  • കാ​ര​റ്റ് - 1/4ക​പ്പ് 
  • കാ​പ്‌​സി​ക്കം - 1/4 ക​പ്പ് 
  • ഗ്രീ​ൻ ചി​ല്ലി - 2
  • ജി​ഞ്ച​ർ ഗാ​ർ​ലി​ക് പേ​സ്​​റ്റ്​ -1 ടേ​ബ്​​ൾ സ്പൂ​ൺ 
  • വി​നാ​ഗി​രി - 1 ​ടീ​സ്​​പൂ​ൺ 
  • ടൊ​മാ​റ്റോ സോ​സ് - 1 ടീ​സ്​​പൂ​ൺ 
  • സോ​യ സോ​സ് - 1 ടീ​സ്​​പൂ​ൺ 
  • ചി​ല്ലി സോ​സ് - 1 ടീ​സ്​​പൂ​ൺ 
  • വെ​ജി​റ്റ​ബ്​​ൾ ഓ​യി​ൽ - ഫ്രൈ ​ചെ​യ്യാ​ൻ 
  • മു​ട്ട -2, ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന് 

തയാറാക്കേണ്ടവിധം: 

പാ​നി​ൽ ഓ​യി​ൽ ചൂ​ടാ​ക്കി വ​ലി​യ ഉ​ള്ളി വ​ഴ​റ്റു​ക. ശേ​ഷം ജി​ഞ്ച​ർ ഗാ​ർ​ലി​ക് പേ​സ്​​റ്റ്, പ​ച്ച​മു​ള​ക് ചേ​ർ​ക്കു​ക. വെ​ജി​റ്റ​ബ്​​ൾ​സും ഉ​പ്പും ചേ​ർ​ത്ത് അ​വ വേ​വാ​യാ​ൽ സോ​സു​ക​ളും വി​നാ​ഗി​രി​യും ചേ​ർ​ത്ത് ഇ​ള​ക്കി വേ​വി​ക്കു​ക. ​ബ്രെഡിന്‍റെ ബ്രൗ​ൺ ക​ള​ർ ഉ​ള്ള ഭാ​ഗം ക​ട്ട് ചെ​യ്തു​​വെ​ക്കു​ക. ഒ​രു പ്ലേ​റ്റി​ൽ കു​റ​ച്ച്​ വെ​ള്ളം എ​ടു​ക്കു​ക. അ​രി​ക്​ ക​ട്ടു ​െച​യ്ത ​ബ്രെഡ്​ വെ​ള്ള​ത്തി​ൽ ഒ​ന്ന് ഡി​പ് ചെ​യ്​​തെ​ടു​ക്കു​ക. ഇ​തി​നെ ഒ​രു കൈ​യി​ൽ​െ​വ​ച്ച് മ​റു​കൈ ​കൊ​ണ്ട് അ​മ​ർ​ത്തി കൂ​ടു​ത​ലു​ള്ള വെ​ള്ളം ക​ള​യു​ക. ഇ​തി​ന്‍റെ ഒ​ര​റ്റ​ത്ത് ഫി​ല്ലി​ങ്​ കു​റ​ച്ചു ​െവ​ച്ച് റോ​ൾ ചെ​യ്ത്​ ഷേ​പ്പ് ആ​ക്കി​യെ​ടു​ക്കു​ക. ഇ​തി​നെ മു​ട്ട ബീ​റ്റ് ചെ​യ്ത​തി​ൽ മു​ക്കി ​ബ്രെഡ് ക്രം​ബ്​​സി​ൽ റോ​ൾ ചെ​യ്​​തെ​ടു​ക്കു​ക. ശേ​ഷം ഓ​യി​ൽ ചൂ​ടാ​കു​മ്പോ​ൾ ചെ​റി​യ ഫ്ല​യി​മി​ൽ ഫ്രൈ ​ചെ​യ്തെ​ടു​ക്കാം. 

5. ചി​ക്ക​ൻ മ​സാ​ല ​ബ്രെഡ്​ റോ​ൾ​സ്

Chicken--masala-bread-rolls
ആവശ്യമുള്ള സാധനങ്ങൾ: 
  • ചി​ക്ക​ൻ- 250 ഗ്രാം 
  • ​സ​വാ​ള- 2
  • ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്​​റ്റ്​- 1 ടീ​സ്​​പൂ​ൺ
  • പ​ച്ച​മു​ള​ക്- 3
  • മ​ല്ലി​യി​ല - കു​റ​ച്ച്
  • ഉ​പ്പ്- പാ​ക​ത്തി​ന്
  • മു​ള​കു​പൊ​ടി - 1 ടീ​സ്​​പൂ​ൺ
  • ഗ​രം​മ​സാ​ല​പ്പൊ​ടി - 1/2 ടീ​സ്​​പൂ​ൺ
  • മ​ഞ്ഞ​ൾ​പ്പൊ​ടി-  1/2 ടീ​സ്​​പൂ​ൺ
  • ഒാ​യി​ൽ - ആ​വ​ശ്യ​ത്തി​ന്
  • ​ബ്രെഡ് സ്ലൈ​സ് - 10
  • വെ​ള്ളം -ആ​വ​ശ്യ​ത്തി​ന്​

തയാറാക്കേണ്ടവിധം: 

ചി​ക്ക​ൻ മ​ഞ്ഞ​ൾ​പ്പൊ​ടി, മു​ള​കു​പൊ​ടി, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് ഫ്രൈ ​ചെ​യ്ത​ത് ചെ​റു​താ​യി ക​ട്ട് ചെ​യ്തു​വെ​ക്കു​ക (ഉ​പ്പും മ​ഞ്ഞ​ൾ​പ്പൊ​ടി​യും കു​രു​മു​ള​കു​മി​ട്ട്​ വെ​ള്ളം ചേ​ർ​ത്ത്​ വേ​വി​ച്ചെ​ടു​ത്താ​ലും മ​തി). ഒ​രു പാ​നി​ൽ ഓ​യി​ൽ ചൂ​ടാ​കു​മ്പോ​ൾ സ​വാ​ള വ​ഴ​റ്റു​ക. ശേ​ഷം ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്​​റ്റ്, പ​ച്ച​മു​ള​ക് എ​ന്നി​വ വ​ഴ​റ്റു​ക. മു​ള​കു​പൊ​ടി, ഗ​രം​മ​സാ​ല, മ​ഞ്ഞ​ൾ​പൊ​ടി എ​ന്നി​വ ചേ​ർ​ത്ത് ലോ ​ഫ്ല​യി​മി​ൽ ചി​ക്ക​നും ചേ​ർ​ത്ത് മ​ല്ലി​യി​ല ചെ​റു​താ​യി ക​ട്ട് ചെ​യ്ത​തും ചേ​ർ​ത്ത് മി​ക്സ് ചെ​യ്തെ​ടു​ക്കു​ക. ഫി​ല്ലി​ങ്​ ത​യാ​റാ​യി.

​ബ്രെഡിന്‍റെ ബ്രൗ​ൺ ക​ള​ർ ഉ​ള്ള ഭാ​ഗം ക​ട്ട് ചെ​യ്തു​വെ​ക്കു​​ക. ഒ​രു പ്ലേ​റ്റി​ൽ കു​റ​ച്ച്​ വെ​ള്ള​മെ​ടു​ക്കു​ക. അ​രി​ക്​ ക​ട്ടു ചെ​യ്​​ത ​ബ്രെഡ്​ വെ​ള്ള​ത്തി​ൽ ഒ​ന്ന് മു​ക്കി​യെ​ടു​ക്കു​ക. ഇ​തി​നെ ഒ​രു ​ൈക​യി​ൽ​െ​വ​ച്ച് മ​റു​കൈ ​കൊ​ണ്ട് അ​മ​ർ​ത്തി കൂ​ടു​ത​ലു​ള്ള വെ​ള്ളം ക​ള​യു​ക. ഇ​തിന്‍റെ ഒ​ര​റ്റ​ത്ത് ഫി​ല്ലി​ങ്​ കു​റ​ച്ചു​െ​വ​ച്ച് റോ​ൾ ചെ​യ്ത്​ ഷേ​പ്പ് ആ​ക്കി​യെ​ടു​ക്കു​ക. ശേ​ഷം ഓ​യി​ൽ ചൂ​ടാ​കു​മ്പോ​ൾ ചെ​റി​യ ഫ്ല​യി​മി​ൽ ഫ്രൈ ​ചെ​യ്തെ​ടു​ക്കാം. 

fathima-faisal

തയാറാക്കിയത്: ഫാ​ത്തി​മ ​ഫൈസ​ൽ

Loading...
COMMENTS