ട്രെൻഡി റ​സ്റ്റ്​ ഡൈ​യി​ങ്

  • ട്രെ​ൻ​ഡി​യും ഇ​ക്കോ ഫ്ര​ണ്ട്​ലിയു​മാ​യ റ​സ്​​റ്റ്​ ഡൈ​യി​ങ്ങിനെ പരിചയപ്പെടാം. തുരുമ്പ്​ ഉപയോഗിച്ചുള്ള വളരെ പഴക്കം ചെന്ന ഒരു കലയാണിത്​. 

19:26 PM
05/09/2018
rest-dying
​േമാഡൽ: ഗാ​യ​ത്രി ധ​നീ​ഷ്

നൂ​റു​ ശ​ത​മാ​നം സ്വാ​ഭാ​വി​ക​മാ​ണെ​ന്ന​താ​ണ്​ റ​സ്​​റ്റ്​ ഡൈ​യി​ങ്​​ അ​ഥ​വാ തു​രു​മ്പ് ഉ​പ​യോ​ഗി​ച്ചു​ള്ള ഡൈ​യി​ങ്ങി​​​​​​​​​​​െൻറ പ്ര​ത്യേ​ക​ത. സാ​ധാ​ര​ണ ഡൈ​യി​ങ്​ / പ്രി​ൻ​റി​ങ്​ രീ​തി​ക​ൾ എ​ല്ലാംത​ന്നെ അമിതമായി കെ​മി​ക്ക​ലു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താണ്. കൂ​ടാ​തെ, ധാ​രാ​ളം വെ​ള്ളം ഇ​തി​നു​വേ​ണ്ടി മാ​ത്രമായി ചെലവാക്കേണ്ടി​യും വ​രു​ന്നു. അ​വി​ടെ​യാ​ണ് തീ​ർ​ത്തും ട്രെ​ൻ​ഡി​യും ഇ​ക്കോ ഫ്ര​ണ്ട്​ലിയു​മാ​യ റ​സ്​​റ്റ്​ ഡൈ​യി​ങ്​ വേ​റി​ട്ടു​ നി​ൽ​ക്കു​ന്ന​ത്. തു​രു​മ്പു​ള്ള വ​സ്തു​ക്ക​ൾ ഏ​തു​ത​ന്നെ​യാ​യാ​ലും ന​മു​ക്ക് ഡൈ​യി​ങ്ങി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കാം. മു​മ്പേത​ന്നെ ക​ണ​ക്കു​കൂ​ട്ടാ​ൻ സാ​ധി​ക്കി​ല്ലെ​ങ്കി​ലും ഒാ​രോ ഡൈ​യി​ങ്ങിലും വ്യ​ത്യ​സ്ത​വും ഭം​ഗി​യു​ള്ള​തു​മാ​യ ഡി​സൈ​നു​ക​ൾ ല​ഭി​ക്കും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

rest-dying
1. തു​രു​െ​മ്പ​ടു​ത്ത ഗ്രി​ൽ ആ​ണ് ഡൈ​യി​ങ്ങി​നാ​യി ​ ​െതര​ഞ്ഞെ​ടു​ത്ത​ത് 2. വെ​ള്ള​വും വി​നെ​ഗ​റും ചേ​ർ​ന്ന ലാ​യ​നി ഉ​പ​യോ​ഗി​ച്ച് ഷി​ഫോ​ൺ ഫാ​ബ്രി​ക് ന​ന​ച്ച്​ മു​ക​ളി​ൽ വി​​രി​ക്കു​ന്നു
 


ഒാ​ക്​​സി​ഡേ​ഷ​ൻ എ​ന്ന പ്ര​ക്രി​യ​യാ​ണ് ഇ​രു​മ്പി​നെ തു​രു​മ്പാ​ക്കു​ന്ന​ത്. തു​രു​മ്പി​നെ ഈ​ർ​പ്പ​മു​ള്ള ഫാ​ബ്രി​ക്കു​മാ​യി കെ​ട്ടി​യി​ടു​ക​യോ ഫാ​ബ്രി​ക് മു​ക​ളി​ൽ ക​യ​റ്റി​െ​വ​ച്ച്​ ഡൈ​യി​ങ്​ ചെ​യ്യുകയോ ആവാം. ഫാ​ബ്രി​ക് ഇ​ള​കാ​തി​രി​ക്കാ​ൻ ഭാ​രം ഉ​പ​യോ​ഗി​ക്കുന്നതും നല്ലതാണ്​. 50-50 എ​ന്ന അ​നു​പാ​ത​ത്തി​ൽ  വെ​ള്ള​വും വി​നെ​ഗ​റും ചേ​ർ​ത്താ​ണ്​ ഫാ​ബ്രി​ക് ന​ന​ക്കേ​ണ്ട​ത്. കോ​റോ​ഷ​ൻ എ​ന്ന പ്ര​ക്രി​യ​യാ​ണ്​ തു​രു​മ്പ് ക​റ ഫാ​ബ്രി​ക്കി​ൽ പി​ടി​ക്കു​മ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽത​ന്നെ ഫാ​ബ്രി​ക്കി​ൽ ഓ​റ​ഞ്ച് /റ​സ്​റ്റി  ബ്രൗ​ൺ നി​റം ല​ഭി​ക്കും.

rest-dying
ക​റ പി​ടി​ച്ചു​വ​രു​ന്ന ഫാ​ബ്രി​ക്
 


ഡൈ​ ചെ​യ്ത ഫാ​ബ്രി​ക് കൊ​ണ്ട് ക​ഫ്​​റ്റാ​ൺ ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്നു. നെ​ക്കി​ൽ കു​ന്ദ​ൻ, സ​ർ​ദോ​സി വ​ർ​ക്ക്  ഉ​പ​യോ​ഗി​ച്ച്​ എം​ബെ​ല്ലി​ഷ് ചെ​യ്തി​രി​ക്കു​ന്നു. 

  • ക​ടു​പ്പം കൂ​ടു​ത​ൽ ല​ഭി​ക്കാ​ൻ 24 മ​ണി​ക്കൂ​ർ മു​ത​ൽ ഒ​രാ​ഴ്ച വ​രെ എ​ടു​ത്തേ​ക്കാം.
  • എ​ന്നാ​ൽ, ആ​വ​ശ്യ​ത്തി​ന് നി​റം ല​ഭി​ച്ചാ​ൽ ഉ​ട​നെത്ത​ന്നെ ഉ​പ്പു ചേ​ർ​ത്ത ചൂ​ടു​വെ​ള്ള​ത്തി​ൽ ക​ഴു​കി പൈ​പ്പി​നു​ ചു​വ​ടെ പി​ടി​ച്ച്​ ഒ​ന്നുകൂ​ടി ക​ഴു​കി​യെ​ടു​ക്കാം. 
  • ഒ​ര​ൽ​പം പോ​ലും തു​രു​മ്പ് ഫാ​ബ്രി​ക്കി​ൽ ഇ​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. തു​രു​മ്പ്​ വീ​ണ്ടും വ​സ്ത്ര​ത്തി​ൽ ഇ​രു​ന്ന്​ ദ്ര​വി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്​. 
  • ഒ​രു കാ​ര​ണ​വ​ശാ​ലും ​േഗ്ലാ​വ്​ ഉ​പ​യോ​ഗി​ക്കാ​തെ തു​രു​മ്പ് കൈ ​കൊ​ണ്ട് തൊ​ട​രു​ത്. (തു​രു​മ്പുകൊ​ണ്ടു​ള്ള മു​റി​വു​ക​ൾ സം​ഭ​വി​ച്ചാ​ൽ ടെ​റ്റ​ന​സ് ടോ​ക്​​സോ​യി​ഡ്​ ഇ​ൻ​ജെ​ക്​​ഷ​ൻ  നി​ർ​ബ​ന്ധ​മാ​ണ്.)
  • നാ​ച്വ​റ​ൽ ഫൈ​ബ​ർ ആ​യ കോ​ട്ട​ൺ, സി​ൽ​ക്ക്​ എ​ന്നി​വ​യിലാണ് തു​രു​മ്പ് എ​ളു​പ്പ​ത്തി​ൽ പി​ടി​ക്കു​ക.
rest-dying

തയാറാക്കിയത്: ജാസ്​മിൻ കാസിം, ഫാഷൻ ഡിസൈനർ, ദുബൈ.

Loading...
COMMENTS