വീ​ട്ടി​ലു​ണ്ടാ​ക്കാം സൗ​ന്ദ​ര്യ​വ​ര്‍​ധ​ക വ​സ്​തു​ക്ക​ള്‍

 • ഒരല്‍പം ഭാവനയും സാമാന്യ ശാസ്ത്രീയ അറിവുമുണ്ടെണ്ടങ്കില്‍ ആര്‍ക്കും സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മിക്കാം 

18:26 PM
05/11/2017
beauty-tips

സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്​​തു​ക​ൾ വാ​ങ്ങു​ന്ന​തി​ന്​ പ​ണം പ്ര​ശ്​​ന​മാ​ണോ അ​ല്ലെ​ങ്കി​ൽ സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്​​തു​ക​ൾ ഉ​പ​യോ​ഗി​ക്കു​േ​മ്പാ​ൾ അ​ല​ർ​ജി​യു​ണ്ടാ​കാ​റു​​​ണ്ടോ, ഇ​ത്ത​ര​ക്കാ​ർ​ക്ക്​ മേ​ക്ക്​ അ​പ്​ കി​റ്റ്​ വീ​ട്ടി​ൽ ത​ന്നെ​യു​ണ്ടാ​ക്കാം. ഒ​ര​ൽ​പം ഭാ​വ​ന​യും ശാ​സ്​​ത്രീ​യ​മാ​യ സാ​മാ​ന്യ​ബോ​ധ​വും ര​സ​ത​ന്ത്ര​ത്തി​ലെ അ​റി​വു​മു​ണ്ടെ​ങ്കി​ൽ ആ​ർ​ക്കും ഇ​ത്​ നി​ർ​മി​ക്കാം. ​െഎ​ലൈ​ന​ർ മു​ത​ൽ മു​ത​ൽ ലി​പ്​​ബാം വ​രെ ന​മു​ക്ക്​ വീ​ട്ടി​ൽ നി​ർ​മി​ക്കാം.

എ​ന്നെ സ​മീ​പി​ക്കു​ന്ന പ​ല വി​ദ്യാ​ർ​ഥി​ക​ളും വീ​ട്ട​മ്മ​മാ​രും യു​വ​തി​ക​ളും സൗ​ന്ദ​ര്യ സം​ര​ക്ഷ​ണ​ത്തി​ൽ നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി പ​ണ​ത്തിന്‍റെ കു​റ​വാ​ണ്. വീ​ട്ടി​ൽ ത​ന്നെ സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്​​തു​ക്ക​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​നെ കു​റി​ച്ച്​ അ​വ​ർ പ​ല​പ്പോ​ഴും ചോ​ദി​ക്കാ​റു​ണ്ട്. വീ​ടു​ക​ളി​ൽ കോ​സ്​​െ​മ​റ്റി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​​ന്ന​തി​ന്​ ഒ​രേ​സ​മ​യം ഗു​ണ​ങ്ങ​ളും ദോ​ഷ​ങ്ങ​ളു​മു​ണ്ട്. ഇ​ത്​ ഉ​ണ്ടാ​ക്കു​ന്ന​തിന്‍റെ രീ​തി​ക​ളി​ലേ​ക്ക്​ ക​ട​ക്കും​മു​മ്പ്​ ആ​ദ്യ​മേ ത​ന്നെ അ​ത്​ പ​റ​ഞ്ഞ്​ തു​ട​ങ്ങാം.

ഗു​ണ​ങ്ങ​ൾ:

 1. ​െച​ല​വ്​ കു​റ​വ്.​
 2. രാ​സ​വ​സ്​​തു​ക​ൾ ഉ​ണ്ടാ​വി​ല്ല. 
 3. പൂ​ർ​ണ​മാ​യും പ്ര​കൃ​ത്യാലു​ള്ള ഉ​ൽ​പ​ന്ന​മാ​യി​രി​ക്കും. അ​തു​കൊ​ണ്ട്​ പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ​വു​മാ​യി​രി​ക്കും.
 4. സ്റ്റോ​റു​ക​ളി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന കോ​സ്​െ​​മ​റ്റി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി താ​ര​തമ്യം ചെ​യ്യു​േ​മ്പാ​ൾ കു​റ​ഞ്ഞ അ​സം​സ്​​കൃ​ത വ​സ്​​തു​ക്ക​ൾ മാ​ത്ര​മേ ഇ​തി​ലു​ണ്ടാ​വൂ.
 5. സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്​​തു​ക്കൾ ഉ​പ​യോ​ഗി​ക്കു​ന്ന​തുമൂ​ലം അ​ല​ർ​ജി അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ഇ​ത്​ അ​നു​യോ​ജ്യ​മാ​ണ്.
 6. സ്വാ​ഭാ​വി​ക സൗ​ന്ദ​ര്യം ല​ഭി​ക്കു​ന്നു.
 7. സ്വാ​ഭാ​വി​ക​മാ​യ മ​ണ​മാ​യി​രി​ക്കും ഉ​ണ്ടാ​വു​ക.
 8. കോ​സ്​​െ​മ​റ്റി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ വീ​ട്ടി​ൽ​ത​ന്നെ നി​ർ​മി​ക്കു​േ​മ്പാ​ൾ മാ​ന​സി​ക​മാ​യ സം​തൃ​പ്​​തി​യും ല​ഭി​ക്കു​ന്നു.

ദോ​ഷ​ങ്ങ​ൾ:

 1. രാ​സ​​വ​സ്​​തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കാ​ത്ത​തു​കൊ​ണ്ട്​​ ബാ​ക്​​ടീ​രി​യ​യു​ടെ ആ​ക്ര​മ​ണം ചെ​റു​ക്കാ​ൻ ഇ​തി​ന്​ സാ​ധി​ക്കു​ന്നി​ല്ല.
 2. ഇ​തു​മൂ​ലം ഉ​ൽ​പ​ന്ന​ങ്ങ​ൾ പെ​െ​ട്ട​ന്നുത​ന്നെ കേ​ടു​വ​രു​ന്നു. 
 3. വീ​ടു​ക​ളി​ൽ ഇ​വ നി​ർ​മി​ക്കാ​ൻ ന​ല്ല പ്ര​യ​ത്​​ന​വും ക്ഷ​മ​യും ആ​വ​ശ്യ​മാ​ണ്.​ ആ​ദ്യ ശ്ര​മ​ത്തി​ൽ​ത​ന്നെ നി​ർ​മാ​ണം വി​ജ​യി​ക്ക​ണ​മെ​ന്നി​ല്ല.
 4. അ​സം​സ്​​കൃ​ത വ​സ്​​തു​ക്കൾ എ​ളു​പ്പ​ത്തി​ൽ ല​ഭി​ക്ക​ണ​മെ​ന്നി​ല്ല. തേ​നീ​ച്ച മെ​ഴു​കു​പോ​ലു​ള്ള വ​സ്​​തു​ക്ക​ൾ​ക്കാ​യി ഒാ​ൺ​ലൈ​ൻ വി​പ​ണി​യെ ആ​ശ്ര​യി​ക്കേ​ണ്ടി വ​ന്നേ​ക്കാം.
 5. ഇ​ത്​ സൂ​ക്ഷി​ച്ചു​വെ​ക്കു​ന്ന​തി​നു​ള്ള കു​പ്പി​ക​ൾ ക​ണ്ടെ​ത്തു​ന്ന​തും ചി​ല​പ്പോ​ൾ ബു​ദ്ധി​മു​ട്ട്​ സൃ​ഷ്​​ടി​ച്ചേ​ക്കാം.

1. ​​െഎ​ലൈ​ന​ർ: ക​റു​ത്ത നി​റ​ത്തി​ലു​ള്ള ​െഎ​ലൈ​ന​ർ ഉ​ണ്ടാ​ക്കു​ന്ന​തി​ന്​ ബ​ദാം മാ​വ്​ ക​ന​ത്ത തീ​യി​ൽ ചൂ​ടാ​ക്കി​യാ​ൽ മ​തി. ബ്രൗ​ൺ നി​റ​ത്തി​ലു​ള്ള​താ​ണ്​ വേ​ണ്ട​തെ​ങ്കി​ൽ കൊക്കോ പൗ​ഡ​ർ ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി. ഇ​തി​ലേ​ക്ക്​ അ​ൽ​പം ഒ​ലിവ്​ ഒാ​യി​ൽ​കൂ​ടി ചേ​ർ​ത്താ​ൽ ​െഎ-​ലൈ​ന​ർ റെ​ഡി.

2. മ​സ്​​കാ​ര: ബ​ദാം മാ​വ്​ ത​ന്നെ​യാ​ണ്​ മ​സ്​​കാ​ര​യു​ടെ നി​ർ​മാ​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​നൊ​പ്പം ‘മ​നു​ക’ തേ​നും (Manuka Honey) കൂ​ട്ടി​ച്ചേ​ർ​ത്ത്​ മൈ​ക്രോ​വേ​വ്​ ഒാ​വ​നി​ൽ 10 സെ​ക്ക​ൻ​ഡ്​ വെ​ക്കു​ക. ഇൗ ​മി​ശ്രി​തം ത​ണു​ത്ത​തി​നു​ശേ​ഷം പ​ഴ​യ മ​സ്​​കാ​ര ട്യൂ​ബി​നു​ള്ളി​ലേ​ക്ക്​ നി​റ​ച്ച്​ ഉ​പ​യോ​ഗി​ക്കാം. മ​സ്​​കാ​ര ട്യൂ​ബ്​ അ​ണു​മു​ക്​​ത​മാ​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

3. ലി​പ്​​ബാം: 1/2  സ്​​പൂ​ൺ വെ​ളി​ച്ചെ​ണ്ണ, 1/3 സ്​​പൂ​ൺ ഷി​യ ബ​ട്ട​ർ, 1\4 സ്​​പൂ​ൺ മാ​േ​ങ്കാ ബ​ട്ട​ർ, 1/2 സ്​​പൂ​ൺ തേ​നി​ച്ച മെ​ഴു​ക്​ എ​ന്നി​വ ചേ​ർ​ത്ത്​ മൈ​ക്രോ​വേ​വ്​ ഒാ​വ​നി​ൽ 10 സെ​ക്ക​ൻ​ഡ്​ വെ​ക്കു​ക. ഇ​തി​ന്​ നി​റം ന​ൽ​കു​ന്ന​തി​നാ​യി ഒാ​ക്​​സൈഡ്​ പൗ​ഡ​ർ, മി​കാ പൗ​ഡ​ർ (Mica Powder) എ​ന്നി​വ ചേ​ർ​ക്കാം. മു​മ്പ്​ ത​യാ​റാ​ക്കി​വെ​ച്ച വെ​ളി​ച്ചെ​ണ്ണ ചേ​ർ​ത്ത മി​ശ്രി​ത​ത്തി​നൊ​പ്പം നോ​ൺ ടോ​ക്​​സി​ക്​ വാ​ക്​​സ്​ ക്ര​യോ​ണും കൂ​ട്ടി​ച്ചേ​ർ​ത്ത്​ ​മെ​ൽ​ട്ടി​ങ്​ പോ​ട്ടി​ലേ​ക്ക്​ മാ​റ്റു​ക. അ​തി​നു​ശേ​ഷം ഇൗ ​മി​ശ്രി​ത​ത്തെ ലി​പ്​​ബാം ട്യൂ​ബി​ലേ​ക്കോ പി​ൽ ബോ​ക്​​സി​ലേ​ക്കോ മാ​റ്റാം.

4.ബ്രോൺ​സ​ർ: ക​റു​വ​പ്പട്ട, ന​ട്ട്​​​മെ​ഗ്​ പൗ​ഡ​ർ, കൊക്കോ പൗ​ഡ​ർ എ​ന്നി​വ ചേ​ർ​ത്ത്​ ബ്രൗ​ൺ​സ​ർ നി​ർ​മി​ക്കാം. കൃ​ത്യ​മാ​യ രീ​തി​യി​ൽ ഇ​വ മി​ക്​​സ്​ ചെ​യ്​​തെ​ടു​ക്കാം, സ​മ​യ​മെ​ടു​ക്കും. നി​ങ്ങ​ളു​ടെ ത്വ​ക്കി​ന്​ യോ​ജി​ച്ച രീ​തി​യി​ലു​ള്ള നി​റം ല​ഭി​ക്കു​ന്ന​തിന്​ ഇൗ ​അ​സം​സ്​​കൃ​ത വ​സ്​​തു​ക്ക​ൾ വ്യ​ത്യ​സ്​​ത രീ​തി​യി​ൽ മി​ക്​​സ്​ ചെ​യ്യാം. ഇ​ത്​ നേ​രി​ട്ട്​ ത​ന്നെ ത്വ​ക്കി​ൽ ഉ​പ​യോ​ഗി​ക്കാം. ക്രീം ​ബ്രൗ​ൺ​സ​റാ​ണ്​ ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​തി​നൊ​പ്പം ക​ളേ​ഡ്​ പൗ​ഡ​ർ​കൂ​ടി ചേ​ർ​ത്താ​ൽ മ​തി.

home-made

5. ബോ​ഡി ലോ​ഷ​ൻ: 3/4 ക​പ്പ്​ വെ​ളി​ച്ചെ​ണ്ണ ഗ്ലാ​സ്​ ബൗ​ളി​ലെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക്​ ഒ​രു ടേ​ബ്​ൾ സ്​​പൂ​ൺ തേ​നീ​ച്ച മെ​ഴു​ക്​ ചേ​ർ​ക്കു​ക. പി​ന്നീ​ട്​ ഇൗ ​ബൗ​ളി​നെ ര​ണ്ടി​ഞ്ച്​ വെ​ള്ളം നി​റ​ച്ച പാ​നി​ലേ​ക്ക്​ മാ​റ്റു​ക. ചെ​റി​യ തീ​യി​ൽ പാ​ൻ ചൂ​ടാ​ക്കു​ക. തേ​നീ​ച്ച മെ​ഴു​ക്​ എ​ണ്ണ​യു​മാ​യി കൂ​ടി​ച്ചേ​രു​ന്ന​തു​വ​രെ ഇ​ത്​ തു​ട​ര​ണം. ഇ​തി​ന്​ ശേ​ഷം ​ബ്ല​ൻ​ഡ​ർ ഉ​പ​​യോ​ഗി​ച്ച്​ ഇൗ ​മി​ശ്രി​ത​ത്തെ ​ബ്ല​ൻ​ഡ്​ ചെ​യ്യു​ക. ലോ​ഷ​ൻ രൂ​പ​ത്തി​ലേ​ക്ക്​ ഇ​ത്​ മാ​റു​ന്ന​തു​വ​രെ ബ്ല​ൻ​ഡി​ങ്​ തു​ട​ര​ണം. പി​ന്നീ​ട്​ ഇ​തി​ലേ​ക്ക്​ ലാ​വ​ൻ​ഡ​ർ ഒാ​യി​ലോ ക​റു​വ​പ്പ​ട്ട​യു​ടെ എ​ണ്ണ​യോ ചേ​ർ​ക്കാം. ര​ണ്ടു മൂ​ന്ന്​ സെ​ക്ക​ൻ​ഡി​ന​കം ഒാ​യി​ലു​ക​ളു​മാ​യി മി​ശ്രി​തം കൂ​ടി​ച്ചേ​രും. ഇ​തി​ന്​ ശേ​ഷം ബോ​ഡി​ലോ​ഷ​നെ ക​​െണ്ട​യ്​​ന​റി​ലേ​ക്ക്​ മാ​റ്റാം.

6. സ​ൺ​സ്​​​ക്രീ​ൻ: 1/2 ക​പ്പ്​ ഒ​ലി​വ്​ ഒാ​യി​ൽ, 1/2 ക​പ്പ്​ ​വെ​ളി​ച്ചെ​ണ്ണ, 2 ടീ​സ്​​പൂ​ൺ ഷി​യ ബ​ട്ട​ർ, 1/4 ക​പ്പ്​ തേ​നീ​ച്ച മെ​ഴു​ക്. ഒ​രു ടീ​സ്​​പൂ​ൺ കാ​ര​റ്റ്​ ഒാ​യി​ൽ അ​ല്ലെ​ങ്കി​ൽ വി​റ്റ​മി​ൻ ഇ ​ഒാ​യി​ൽ. ഇൗ ​മി​ശ്രി​ത​ത്തെ ഒ​രു പോ​ട്ടി​ലേ​ക്ക്​ മാ​റ്റു​ക. പി​ന്നീ​ട്​ ഇ​തി​നെ ഒ​രു പാ​നി​ലെ വെ​ള്ള​ത്തി​ൽ​വെ​ച്ച്​ ചൂ​ടാ​ക്കു​ക. ഇൗ ​മി​ശ്രി​തം പൂ​ർ​ണ​മാ​യും യോ​ജി​ച്ച​തി​നുശേ​ഷം ഇ​തി​ലേ​ക്ക്​ ര​ണ്ട്​ ടേ​ബ്​​ൾ സ്​​പൂ​ൺ സി​ങ്ക്​ ഒാ​ക്​​സൈ​ഡ്​ പൗ​ഡ​ർ കൂ​ടി കൂ​ട്ടി​ച്ചേ​ർ​ക്കു​ക. മി​ശ്രി​തം പൂ​ർ​ണ​മാ​യും യോ​ജി​ച്ച​തി​നുശേ​ഷം വാ​നി​ല ഒാ​യി​ൽ​കൂ​ടി ചേ​ർ​ക്കാം. മൂ​ന്നു​ മാ​സ​ത്തി​നു​ള്ള ലോ​ഷ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. ന​ല്ല നി​ല​വാ​ര​ത്തി​ലു​ള്ള സി​ങ്ക്​ ഒാ​ക്​​സൈ​ഡ്​ ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. ചി​ക്കോ ടാ​ൽ​ക്കോ  പൗ​ഡ​റോ സ്​റ്റാർച്ച്​ പൗ​ഡ​റോ സി​ങ്ക്​ ഒാ​ക്​​സൈ​ഡി​ന്​ പ​ക​രം ഉ​പ​യോ​ഗി​ക്കാം.

​7. ഡ്രൈ ​ഷാം​പൂ: ഷാം​പൂ ഉ​പ​യോ​ഗി​ക്കു​ന്ന​തു​കൊ​ണ്ട്​​ ഉ​ണ്ടാ​വു​ന്ന മു​ട​ിയി​ലെ വ​ര​ൾ​ച്ച ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും ദി​വ​സ​വും യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​വുന്നതാണ്​ ഹോം മേഡ്​ ​ഡ്രൈ ഷാംപൂ. എ​ന്നാ​ൽ, ഇ​ത്ത​രം ഷാം​പൂ എ​ളു​പ്പ​ത്തി​ൽ മാ​ർ​ക്ക​റ്റി​ൽ ല​ഭ്യ​മാ​കി​ല്ല. പ​ക്ഷേ, ഇ​ത്​ ന​മു​ക്ക്​ വീ​ട്ടി​ൽ ത​ന്നെ​യു​ണ്ടാ​ക്കാം. ഇ​തി​നാ​യി 1/8 ക​പ്പ്​ കോ​ൺ​സ്​​റ്റാ​ർ​ച്ച്, 1/8 ക​പ്പ്​ കൊക്കോ പൗ​ഡ​ർ, 1.8 ക​പ്പ്​ ക​റു​വ​പ്പ​ട്ട പൊ​ടി, 3.5 ഡ്രോ​പ്​ ലാ​വ​ൻ​ഡ​ർ ഒാ​യി​ൽ. ഡ്രൈ​യാ​യ ബൗ​ളി​ൽ പൗ​ഡ​റു​ക​ളും ലാ​വ​ൻ​ഡ​ർ ഒാ​യി​ലും ചേ​ർ​ത്ത്​ മി​ക്​​സ്​ ചെ​യ്യു​ക. കൊക്കോ, ക​റു​വ​പ്പ​ട്ട എ​ന്നി​വ​യി​ൽ ആ​ൻ​റി​ഒാ​ക്​​സി​ഡ​ൻ​റു​ക​ൾ, മി​ന​റ​ലു​ക​ൾ, ആ​ൻ​റി ബാ​ക്​​ടീ​രി​യ​ൽ പ​ദാ​ർ​ഥ​ങ്ങ​ൾ എ​ന്നി​വ അ​ട​ങ്ങി​യി​രി​ക്കു​ന്നു.

മ​ണം ന​ൽ​കു​ന്ന​തി​നാ​യാ​ണ്​ ലാ​വ​ൻ​ഡ​ർ ഒാ​യി​ൽ. ഡ്രൈ ​ആ​യ പാ​ത്ര​ത്തി​ൽ ഇ​ത്​ സ്​​റ്റോ​ർ ചെ​യ്യു​ക. ആ​വ​ശ്യാ​നു​സ​ര​ണം എ​ടു​ത്ത്​ ഉ​പ​യോ​ഗി​ക്കാം. ബ്ര​ഷ്​ ഉ​പ​യോ​ഗി​ച്ചു​വേ​ണം ഇ​ത്​ ത​ല​യി​ൽ തേ​ക്കാ​ൻ. നേ​രി​ട്ട്​ ത​​ല​യോ​ട്ടി​യി​ൽ തേ​ച്ച്​ പി​ടി​പ്പി​ക്കു​ക​യും ചെ​യ്യ​രു​ത്. പ്രാ​ചീ​ന കാ​ലം മു​ത​ൽ​ത​ന്നെ ​പ്ര​കൃ​തി​യിലു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ സൗ​ന്ദ​ര്യ സം​ര​ക്ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ബീ​റ്റ്​​റൂ​ട്ട്​ ജ്യൂ​സ്, മ​ഞ്ഞ​ൾ എ​ന്നി​വ​യെ​ല്ലാം മു​ഖ​കാ​ന്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കാം. ന​ഖ​ങ്ങ​ൾ​ക്ക്​ നി​റം ന​ൽ​കു​ന്ന​തി​നാ​യി ഹെ​ന്ന ഉ​പ​യോ​ഗി​ക്കാം. സ്​​ട്രോ​െ​ബ​റി, ക​ട​ലു​പ്പ്​ ഇ​ന്നി​വ പ​ല്ലു​ക​ളു​ടെ ദൃ​ഢ​ത​ക്കും വെ​ളു​ത്ത നി​റ​ത്തി​നു​മാ​യി ഉ​പ​യോ​ഗി​ക്കാം.

തയാറാക്കിയത്: ഡോ. സുനൈന ഹമീദ്
കൺസൾട്ടൻറ് ഡെർമറ്റോളജിസ്​റ്റ് & ഈസ്​തെറ്റിക് ഫിസിഷ്യൻ, ബംഗളൂരു.

COMMENTS