വീട്ടിനുള്ളിലെ സൗന്ദര്യ മന്ത്രങ്ങള്‍

13:45 PM
04/08/2017

മുഖകാന്തി വര്‍ധിപ്പിക്കാന്‍ ഫേസ്പാക്ക് ചെയ്യാനായി ബ്യൂട്ടിപാര്‍ലറിലേക്ക് തിരക്കിട്ട് ഓടേണ്ട. വീട്ടിലെ അടുക്കളയിലുള്ള സാധനങ്ങള്‍ മതി ഒന്നാന്തരം ബ്ലീച്ചിനും ഫേസ്പാക്കിനും. മുഖകാന്തിക്കൊപ്പം ഫ്രഷ്നെസ്സ് കൂടുമെന്ന് മാത്രമല്ല, നിമിഷ നേരം കൊണ്ടു ചെയ്യാനുമാകും. 

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നന്നായി അരച്ചെടുത്ത ശേഷം മുഖത്ത് പുരട്ടുക. അഞ്ച് മിനുട്ട് നിലനിര്‍ത്തിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ബ്ലീച്ചിങ്ങിന്‍റെ ഫലം നല്‍കുന്ന ഉരുളക്കിഴങ്ങ് ചര്‍മത്തിന്‍റെ തിളക്കത്തിനും ഏറ്റവും അനുയോജ്യം. 

വരണ്ട ചര്‍മം തിളക്കമുള്ളതാക്കാന്‍ പപ്പായയോളം നല്ലൊരു ബ്യുട്ടീടിപ്പില്ല. നന്നായി പഴുത്ത പപ്പായ അതേപടി മുഖത്ത് തേച്ച് അര മണിക്കൂറിനു ശേഷം കഴുകിക്കളയാം. മുഖത്ത് തിളക്കം വരുമെന്ന് തീര്‍ച്ച. 

മുഖത്തെ പ്രസരിപ്പിനൊപ്പം പാടുകളും ഇല്ലാതാക്കാന്‍ തകര്‍പ്പന്‍ പരിഹാരമാണ് തക്കാളി. തക്കാളിയുടെ അകത്തെ പള്‍പ്പെടുത്ത് മുഖത്ത് തേച്ചുപിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ മുഖത്തെ പാടുകളെല്ലാം പമ്പ കടക്കും.

Loading...
COMMENTS