വർക്കൗട്ടിന് സിയാദ് ടിപ്സ് ഇതാ...

Ziyad-Aluva.
സി​യാ​ദ് തന്‍റെ ജിമ്മിൽ

ജി​മ്മി​ലെ വ​ർ​ക്കൗ​ട്ട് ഇ​ന്നേ​ത് ടീ​നേ​ജ​ർ​ക്കും സ്വ​പ്ന​മാ​ണ്. എ​ങ്ങ​നെ തു​ട​ങ്ങ​ണം എ​ന്ന​ത് നി​ല​ക്കാ​ത്ത ക​ൺ​ഫ്യൂ​ഷ​നും. പ​ല​വി​ധ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പി​ന്തു​ട​ർ​ന്ന് വ​ർ​ക്കൗ​ട്ട് തു​ട​ങ്ങി അ​വ​സാ​നം പ​രി​ക്കോെ​ട പി​ന്മാ​റു​ന്ന​വ​രും ഏ​റെ. ഇ​വി​ടെ തു​ട​ക്ക​ക്കാ​ർ​ക്ക് ചി​ല ടി​പ്സു​ക​ൾ ന​ൽ​കു​ക​യാ​ണ് അ​മേ​രി​ക്ക​യി​ലെ ഷി​കാ​ഗോ കേ​ന്ദ്ര​മാ​യ Zee health and fitness സ്ഥാ​പ​ന​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന മ​ല​യാ​ളി സി​യാ​ദ് ചെ​റു​പെ​ല്ലി.

പ​രി​ശീ​ലി​ക്ക​ണം വ്യാ​യാ​മം

ആ​ലു​വ എ​ട​യാ​ർ സ്വ​ദേ​ശി​യാ​യ സി​യാ​ദ് നാ​ലു​ വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ലാ​ണ്. ര​സ​ത​ന്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, അ​മേ​രി​ക്ക​ൻ കൗ​ൺ​സി​ൽ ഓ​ഫ് എ​ക്സ​ർ​സൈ​സ് (ACE), അ​മേ​രി​ക്ക​ൻ ഹാ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ (AHA) സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ർ നേ​ടി. കൃ​ത്രി​മ മാ​ർ​ഗ​ങ്ങ​ളും ഉ​ത്തേ​ജ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി മാ​റ്റി​നി​ർ​ത്തി പ്രാ​യ​ഭേ​ദ​മ​ന്യേ പ​ല ശ​രീ​ര രോ​ഗ അ​വ​സ്ഥ​ക​ളി​ൽ വ്യ​ക്തി​ഗ​ത​മാ​യ ആ​രോ​ഗ്യ വ്യാ​യാ​മ പ​രി​ശീ​ല​ന​മാ​ണ് സി​യാ​ദിെ​ൻ​റ സ്പെ​ഷ​ലൈ​സേ​ഷ​ൻ. പാ​ശ്ചാ​ത്യ​ർ​ ശാ​സ്ത്രീ​യ ആ​രോ​ഗ്യ വ്യാ​യാ​മ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തി​യ അ​നു​ഭ​വ​ങ്ങ​ൾ സി​യാ​ദ് പ​റ​ഞ്ഞു​ത​രും.

വർക്കൗട്ടിന് സിയാദ് ടിപ്സ്...

ഭ​ക്ഷ​ണ​ക്ര​മം

മി​ക​ച്ച ശ​രീ​രം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ 75 ശ​ത​മാ​ന​മാ​ണ് ഭ​ക്ഷ​ണ​ക്ര​മ​ത്തി​ന് സ്ഥാ​നം. 25 ശ​ത​മാ​നം എ​ക്സ​സൈ​സ്. നി​ങ്ങ​ള്‍ ഒ​രു cheat day എ​ടു​ക്കു​ക. അ​ന്ന് ഇ​ഷ്​​ട​മു​ള്ള ബി​രി​യാ​ണി​യോ ഫ്രൈ​ഡ് ചി​ക്ക​നോ ഡെ​സ​ര്‍ട്ടു​ക​ളോ ക​ഴി​ക്കൂ. പി​ന്നെ 10 ദി​വ​സം അ​തൊ​ക്കെ ഒ​ഴി​വാ​ക്കി വ്യാ​യാ​മം ചെ​യ്യൂ.

ശ​രീ​ര​ത്തെ മ​ന​സ്സി​ലാ​ക്ക​ണം

എ​ല്ലാ ദി​വ​സ​വും ശരീരം അ​ള​ക്കാ​ൻ മെ​ന​ക്കെ​ട​രു​ത്. പ​ത്തു​ദി​വ​സ​മോ ര​ണ്ടാ​ഴ്ച​യോ കൂ​ടു​മ്പോ​ള്‍ ചെ​ക്ക് ചെ​യ്യൂ, വ​ർ​ക്കൗ​ട്ടിെ​ൻ​റ വ്യ​ത്യാ​സം മ​ന​സ്സി​ലാ​ക്കാം.

സ്പോ​ട്ട് റി​ഡ​ക്​​ഷ​ന്‍

വ​യ​റി​ന് കൂ​ടു​ത​ല്‍ വ​ർ​ക്കൗ​ട്ട് ചെ​യ്താ​ൽ പെ​ട്ടെ​ന്ന് സി​ക്സ് പാ​ക്കാ​കും എ​ന്ന് ക​രു​തു​ന്ന​ത് തെ​റ്റാ​ണ്. സി​ക്സ്പാ​ക്കാ​കാ​ന്‍ ഒ​രാ​ളു​ടെ ആ​കെ ശ​രീ​ര​ത്തി​ലെ കൊ​ഴു​പ്പ് ത​ന്നെ കു​റ​യ​ണം.

സ​പ്ലി​മെ​ൻ​റ് ഫാ​ക്ട്സ്

ന​മ്മ​ള്‍ ക​ഴി​ക്കു​ന്ന സാ​ധാ​ര​ണ ഭ​ക്ഷ​ണ​ത്തി​ല്‍ത​ന്നെ പ്രോ​ട്ടീ​ന്‍, ഫാ​ക്ട്സ്, കാ​ര്‍ബോ​ഹൈ​ഡ്രേ​റ്റ്സ് എ​ല്ലാ​മു​ണ്ട്. ഇ​തു​ത​ന്നെ ശ​രീ​ര​ത്തി​ന് മ​തി. സ​പ്ലി​മെ​ൻ​റ്സ് ക​ഴി​ച്ച് ശ​രീ​ര​ത്തി​ല്‍ പോ​ഷ​ക​ഗു​ണം എ​ത്തി​ക്കു​ന്ന​ത് അ​നാ​വ​ശ്യ​മാ​ണ്. 

ലോ​വ​ര്‍ ബോ​ഡി പ്ര​ധാ​നം ​ത​ന്നെ

അ​പ്പ​ര്‍ ബോ​ഡി​ക്ക് ന​ല്‍കു​ന്ന അ​തേ പ്രാ​ധാ​ന്യം ലോ​വ​ര്‍ ബോ​ഡി​ക്കും ന​ല്‍ക​ണം. സ്ക്വാ​ഡ്സ്, ഡെ​ഡ് ലി​ഫ്റ്റ് വ​ർ​ക്കൗ​ട്ടു​ക​ള്‍ മു​ഴു​വ​ന്‍ ശ​രീ​ര​ത്തി​നും ഗു​ണ​ക​ര​മാ​ണ്. കൂടുതലായി വ​ർ​ക്കൗ​ട്ട് ചെ​യ്യു​ന്ന​ത് ഹാ​നി​ക​ര​മാ​ണ്. ഒ​പ്പം ഒ​രേ മ​സി​ല്‍ ഗ്രൂ​പ്പി​ന് തു​ട​ര്‍ച്ച​യാ​യി വ​ര്‍ക്കൗ​ട്ട് ചെ​യ്യ​രു​ത്. ഒ​രു മ​സി​ല്‍ ഗ്രൂ​പ്പി​ന് വ​ര്‍ക്കൗ​ട്ട് ചെ​യ്താ​ല്‍ മ​സി​ല്‍സ് ബ്രേ​ക്ക് ഡൗ​ണാ​യി അ​ത് പൂ​ര്‍വ സ്ഥി​തി​യി​ല്‍ എ​ത്താ​നു​ള്ള സ​മ​യം 48 മ​ണി​ക്കൂ​റാ​ണ്. 

കോ​മ്പൗ​ണ്ട് എ​ക്സ​ര്‍സൈ​സ്

ഒ​രേ സ​മ​യം വി​വി​ധ മ​സി​ല്‍ ഗ്രൂ​പ്പു​ക​ള്‍ക്ക് ഗു​ണ​ക​ര​മാ​കു​ന്ന വ​ര്‍ക്കൗ​ട്ട് ചെ​യ്യു​ന്ന​താ​ണ് കോ​മ്പൗ​ണ്ട് എ​ക്സ​ര്‍സൈ​സ്. ഫ്രീ​വെ​യ്റ്റ്സ് വെ​ച്ച്  മെ​ഷീ​ന്‍ സ​പ്പോ​ര്‍ട്ട് ഇ​ല്ലാ​തെ ചെ​യ്യു​ന്ന വ​ര്‍ക്കൗ​ട്ട്സാ​ണ് ഇ​ത്. വ​യ​ര്‍ വീ​ര്‍ക്കും എ​ന്നു ക​രു​തി വെ​ള്ളം കു​ടി​ക്കാ​തി​രി​ക്ക​രു​ത്. ആ​രോ​ഗ്യ​വാ​നാ​യ മു​തി​ര്‍ന്ന​യാ​ള്‍ ദി​വ​സ​വും ര​ണ്ട​ര മു​ത​ല്‍ മൂ​ന്ന​ര ലി​റ്റ​ര്‍ വ​രെ വെ​ള്ളം കു​ടി​ക്ക​ണം.

Loading...
COMMENTS