You are here

മൃഗവേട്ട; തോക്കുമായി യുവാവ് പിടിയിൽ

07:01 AM
30/06/2020
MONWD-SHAFEEQ

മേപ്പാടി: പച്ചക്കാട് പുത്തുമല വനത്തിൽ മൃഗവേട്ട നടത്താൻ ശ്രമിക്കുന്നതിനിടെ ആറംഗ സംഘത്തിലെ ഒരാൾ വനംവകുപ്പി​െൻറ പിടിയിൽ. ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു. താമരശ്ശേരി കട്ടിപ്പാറ സ്വദേശിയായ പുറായിയിൽ വീട്ടിൽ ഷഫീക്ക് (37) ആണ് പിടിയിലായത്. കള്ളത്തോക്കും വനപാലകർ പിടികൂടി. താമരശ്ശേരി ഭാഗം കേന്ദ്രീകരിച്ച് സ്ഥിരമായി വന്യമൃഗങ്ങളെ കൊന്ന് ഇറച്ചി ശേഖരിച്ച് വിൽക്കുന്ന റാക്കറ്റിലെ പ്രധാന കണ്ണികളാണ് പ്രതികളെന്ന് സംശയിക്കുന്നു. മേപ്പാടി നെല്ലിമുണ്ട സ്വദേശികളായ അബു താഹിർ, കണ്ടാലറിയാവുന്ന മറ്റൊരാൾ, താമരശ്ശേരി സ്വദേശികളായ മുജീബ്, സുബൈർ, അഷ്റഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

രക്ഷപ്പെട്ടവരെ കുറിച്ച് വ്യക്​തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും മേപ്പാടി റേഞ്ച്​ ഫോറസ്​റ്റ് ഓഫിസർ കെ. ബാബുരാജ് അറിയിച്ചു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്​റ്റ് ഓഫിസർ പി.ബി. മനോജ് കുമാർ, സെക്ഷൻ ഫോറസ്​റ്റ് ഓഫിസർമാരായ വി. മനോജ്, ശിവരാമൻ, ജയദേവൻ, ബീറ്റ് ഫോറസ്​റ്റ് ഓഫിസർമാരായ പി. ഷിഹാബ്, സാജൻ ഡേവിസ്​, മിഥുൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Loading...
COMMENTS