You are here

യൂസഫ് സൈഫുദ്ദീ​െൻറ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കി 

11:46 AM
07/07/2020
കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച തോ​പ്പും​പ​ടി സ്വ​ദേ​ശി​യും ടി.​ഡി റോ​ഡി​ലെ വ്യാ​പാ​രി​യു​മാ​യ യൂ​സ​ഫ് സൈ​ഫു​ദ്ദീ​െൻറ മൃ​ത​ദേ​ഹം തോ​പ്പും​പ​ടി​യി​ലെ ബോ​റ പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ഖ​ബ​റ​ട​ക്കു​ന്നു (പി. ​അ​ഭി​ജി​ത്ത് )

മ​ട്ടാ​ഞ്ചേ​രി: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച തോ​പ്പും​പ​ടി സ്വ​ദേ​ശി യൂ​സ​ഫ് സൈ​ഫു​ദ്ദീ​​െൻറ മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം ഖ​ബ​റ​ട​ക്കി. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന യൂ​സ​ഫ് സൈ​ഫു​ദ്ദീ​ൻ (65) മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ 12.30ഓ​ടെ തോ​പ്പും​പ​ടി പ്യാ​രി ജ​ങ്ഷ​ന് സ​മീ​പ​ത്തെ ബോ​റാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ലാ​ണ് ഖ​ബ​റ​ട​ക്കി​യ​ത്. ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു​പേ​ർ മ​യ്യി​ത്ത് ന​മ​സ്ക​രി​ച്ചു. സു​ര​ക്ഷാ​ക​വ​ച​ങ്ങ​ൾ ധ​രി​ച്ച ഐ​ഡി​യ​ൽ റി​ലീ​ഫ് വി​ങ്​ പ്ര​വ​ർ​ത്ത​ക​രാ​യ ഗ്രൂ​പ് ലീ​ഡ​ർ ക​ബീ​ർ കൊ​ച്ചി, സു​ബൈ​ർ കു​മ്പ​ളം, സ​ലീം ക​ലൂ​ർ, ഷ​മീ​ർ കൊ​ച്ചി, ഈ​സ പ​ള്ളു​രു​ത്തി എ​ന്നി​വ​രാ​ണ് ഖ​ബ​റ​ട​ക്ക ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യ​ത്.

കൗ​ൺ​സി​ല​ർ ടി.​കെ. അ​ഷ്​​റ​ഫ്, ക​ബീ​ർ കൊ​ച്ചി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മൃ​ത​ദേ​ഹം എ​ത്തി​ക്കു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ർ മു​മ്പ്​ ബി.​ഒ.​ടി പാ​ലം മു​ത​ൽ തോ​പ്പും​പ​ടി വ​രെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം പൊ​ലീ​സ് ത​ട​ഞ്ഞു. സം​സ്​​കാ​ര​ത്തി​നു​ശേ​ഷ​മാ​ണ് വാ​ഹ​ന ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. 

പ​ത്ത​ടി താ​ഴ്ച​യി​ൽ കു​ഴി​യെ​ടു​ത്താ​ണ് മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത്. ഉ​പ​യോ​ഗി​ച്ച പി.​പി.​ഇ കി​റ്റു​ക​ൾ ഖ​ബ​റ​ട​ക്ക​ത്തി​നു​ശേ​ഷം ക​ത്തി​ച്ച്​ അ​വി​ടെ ത​ന്നെ കു​ഴി​യെ​ടു​ത്ത് മൂ​ടി.

ജി​ല്ല ഹെ​ൽ​ത്ത് ഓ​ഫി​സ​ർ പി.​എ​ൻ. ശ്രീ​നി​വാ​സ​ൻ, കൊ​ച്ചി ത​ഹ​സി​ൽ​ദാ​ർ സു​നി​ത ജേ​ക്ക​ബ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ജോ​സ​ഫ് ആ​ൻ​റ​ണി ഹെ​ർ​ട്ടി​സ്, മ​ട്ടാ​ഞ്ചേ​രി അ​സി.​ക​മീ​ഷ​ണ​ർ വി​ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു.

Loading...
COMMENTS