You are here

അതിരപ്പിള്ളിയിൽ യുവാവ് വെട്ടേറ്റ് മരിച്ച നിലയിൽ

08:44 AM
14/02/2020
pradeep--kannankuzhi

തൃശൂര്‍: അതിരപ്പിള്ളിയിൽ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻകുഴി താളത്തുപറമ്പിൽ പ്രദീപ് (39) ആണ് മരിച്ചത്. പുലർച്ചെ 1.30 ഓടെ കണ്ണൻകുഴി പാലത്തിന് സമീപമാണ് സംഭവം. അതിരപ്പിള്ളി പ്ലാന്‍റേഷനിലെ പമ്പ് ഓപറേറ്റർ ആണ് പ്രദീപ്.

ജലനിധിക്കുള്ള പമ്പിങ് നടത്തി തിരികെ വരുന്ന വഴിയാണ് കണ്ണൻകുഴി പാലത്തിനോട് ചേർന്നാണ് കൊലപാതകം നടക്കുന്നത്. കണ്ണൻകുഴി സ്വദേശിയായ ഗിരീഷ് ആണ് പ്രദീപിനെ വെട്ടിയതെന്നാണ് പ്രാഥമിക നിഗമനം. 

കഴിഞ്ഞ ദിവസം പ്രദീപും ഗിരീഷും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതേതുടർന്ന് പൊലീസ് ഇന്ന് രാവിലെ 10 മണിയോടെ ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. 
 

Loading...
COMMENTS